Wednesday, April 28, 2010

ബലിയാക്കപ്പെട്ടത് പിതാവോ പുത്രനോ?

ക്രിതുമതവും ക്രിസ്ത്യാനികളും - 10

നാം മനസ്സിലാക്കേണ്ട മറ്റൊരു പ്രശ്നം യേശുവിലുള്ള മനുഷ്യ ന്‍ശിക്ഷിക്കപ്പെട്ടിരുന്നില്ല എന്നാണ്‌. ഏതൊരു താര്‍ക്കിക യുക്തിയുടെയുംഅടിസ്ഥാനത്തില്‍ അദ്ദേഹം ശിക്ഷിക്കപ്പെടുന്നില്ല. കാരണം അദ്ദേഹംമനുഷ്യവംശത്തിന്‍റെ പാപഭാരം വഹിക്കാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ഈ പുതിയ വിഷയം ചര്‍ച്ചയിലേക്ക്‌ കടന്നുവരുമ്പോള്‍ അത്‌ ഇതിനുമുമ്പ്‌ നാം പരിഗണിച്ചിട്ടില്ലാത്ത ഒരു പ്രത്യേക സാഹചര്യത്തിലേക്ക്‌ നമ്മെ ആനയിക്കുന്നു. അതായത്‌ പാപം ചെയ്യാന്‍ ആദമിന്‍റെയും ഹവ്വയുടേയും സന്തതികള്‍ക്ക്‌ പൊതുവെ പാരമ്പര്യമായി ലഭിച്ച പ്രവണതയുണ്ടല്ലോ. ആ പാപ പ്രവണതക്ക്‌ യേശുവിലുള്ള മനുഷ്യനുമായുള്ള ബന്ധത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ ഒരാള്‍ തീര്‍ച്ചയായും അത്ഭുതപ്പെട്ടുപ്പാകും.

ദൈവപുത്രനും മനുഷ്യനും വസിക്കുന്ന യേശുവിന്‍റെ ശരീരത്തിലെ ദ്വയാത്മകാവസ്ഥയില്‍ വിശ്വസിക്കുമ്പോള്‍ യേശുവിലെ ദൈവികപുത്രന്‍ മാത്രമായിരുന്നു പാപരഹിതന്‍ എന്ന്‌ വിശ്വസിക്കുന്നതാവും ഏറ്റവും നല്ലത്‌. ദൈവപുത്രനോടൊപ്പം വസിക്കുന്ന മനുഷ്യന്‍റെ സ്ഥിതിയെന്തായിരിക്കും? മനുഷ്യനായ യേശു ജനിച്ചത്‌, ദൈവം പ്രദാനം ചെയ്ത ജീനില്‍ നിന്നും സ്വഭാവഗുണങ്ങളില്‍ നിന്നുമായിരിക്കുമോ? അങ്ങനെയാണെങ്കില്‍ അദ്ദേഹം യേശുവിലുള്ള ദൈവത്തെപോലെ പെരുമാറണം. മനുഷ്യനാണ്‌ എന്ന പേരില്‍ അദ്ദേഹം അതുമിതും ചെയ്ത്‌ കൃത്യവിലോപം കാട്ടിക്കൊണ്ടുള്ള യാതൊരു ഒഴിവുകഴിവും സ്വീകാര്യമല്ല. അദ്ദേഹത്തില്‍ ദൈവാംശം ഇല്ല എങ്കില്‍ അദ്ദേഹം വെറുമൊരു സാധാരണമനുഷ്യനായിരുന്നുവെന്ന്‌ നാം സമ്മതിക്കേണ്ടതുണ്ട്‌. ഒരുപക്ഷേ, അര്‍ദ്ധ മനുഷ്യനാണെന്നെങ്കിലും സമ്മതിക്കേണ്ടതാണ്‌. എന്നാല്‍ യേശുവുമായി കൂടിച്ചേര്‍ന്ന ആ മനുഷ്യവ്യക്തിക്ക്‌ മനുഷ്യസഹജമായ പാപം ചെയ്യാനുള്ള പ്രവണതയുണ്ടാകും. ഉണ്ടാവുന്നില്ല എങ്കില്‍ എന്താണ്‌ അതിന്‍റെ കാരണം? സംഗതി വളരെ വ്യക്തമാണ്‌. തന്‍റെ ദൈവപങ്കാളിയില്‍ നിന്നു തികച്ചും വിഭിന്നനായ യേശുവിലെ മനുഷ്യനെപറ്റി പറയുന്നത്‌ കൊണ്ട്‌ യാതൊരു നേട്ടവുമില്ല. യേശുവിലുള്ള മനുഷ്യന്‍ സ്വതന്ത്രനായിതന്നെ പാപിയാകേണ്ടതുണ്ട്‌. പാപത്തിന്‍റെ എല്ലാ ഭാരവും അദ്ദേഹത്തിന്‍റെ ചുമലിലിടാമല്ലോ. എല്ലാറ്റിനും പുറമെ മനുഷ്യവംശത്തിന്നുവേണ്ടി കുരിശില്‍ വെച്ച്‌ മരിച്ച ദൈവപുത്രനായ ക്രിസ്തു അത്ര സ്വാര്‍ത്ഥരഹിതനായിട്ടല്ല മരിച്ചത്‌ എന്ന കാര്യം കൂടി അവതരിപ്പിച്ചാല്‍ മാത്രമേ ഈ ചിത്രം പൂര്‍ത്തിയാവുകയുള്ളൂ. മരിക്കുമ്പോള്‍ അദ്ദേഹത്തിനുള്ള മുഖ്യമായ ഉല്‍ക്കണ്ഠ അദ്ദേഹത്തിന്‍റെ പകുതി സഹോദരനെ കുറിച്ചായിരുന്നു. ഈ വിശ്വാസങ്ങളെല്ലാം ബുദ്ധിപരമായി ദഹിക്കാന്‍ അതീവ ദുഷ്ക്കരമാണ്‌. പക്ഷേ, നമ്മുടെ വീക്ഷണകോണില്‍ നിന്ന്‌ നോക്കുമ്പോള്‍ യാതൊരു പ്രശ്നവുമില്ല. അമ്പരപ്പിന്‍റെയും അതീവ ദുഃഖത്തിന്‍റെയും വിലാപം നടത്തിയ നിഷ്ക്കളങ്കനായ യേശു ദ്വന്ദവ്യക്തിത്വം വഹിച്ചിട്ടില്ലാത്ത കേവലംമനുഷ്യന്‍ മാത്രമായിരുന്നു.

യേശുവിന്‍റെ പ്രഹേളിക

ഞാന്‍ യേശുവില്‍ അവിശ്വസിക്കുന്നില്ല എന്ന കാര്യം ഒരിക്കല്‍ കൂടിവ്യക്തമാക്കട്ടെ. അസാധാരണമായ മഹല്‍ത്യാഗങ്ങള്‍ വരിച്ച ദൈവത്തിന്‍റെ പ്രവാചകന്‍ എന്ന നിലയില്‍ അദ്ദേഹത്തോട്‌ എനിക്ക്‌ അതിരറ്റ ബഹുമാനമുണ്ട്‌. അഗ്നിപരീക്ഷകളുടെ ഒരു കാലഘട്ടത്തിലൂടെ കടന്നുപോയ ഒരു പുണ്യാത്മാവായിട്ടാണ്‌ ഞാന്‍ യേശുവിനെ കാണുന്നത്‌. എന്നാല്‍ ക്രൂശീകരണത്തിന്‍റെ വിവരണങ്ങള്‍ മാറാതെ വെളിപ്പെടുത്തുന്ന ഒരു കാര്യം യേശു സ്വേച്ഛയാല്‍ കുരിശില്‍ മരിക്കുന്നത്‌ ഇഷ്ടപ്പെട്ടില്ല എന്ന്‌ വിശ്വസിക്കുകയല്ലാതെ മറ്റുമാര്‍ഗങ്ങളൊന്നുമില്ല എന്നാണ്‌. ശത്രുക്കള്‍ അദ്ദേഹത്തെ ക്രൂശിച്ച്‌ വധിക്കാന്‍ ശ്രമിക്കുന്നതിന്‌ തലേന്ന്‌ തന്‍റെ അനുയായികളോടൊപ്പം രാത്രിയിലുടനീളം അദ്ദേഹം പ്രാര്‍ത്ഥിച്ചിരുന്നതായി നാം കേള്‍ക്കുന്നു. കാരണം അദ്ദേഹത്തിന്‍റെ വാദത്തിന്‍റെ (താന്‍ മിശിഹാ ആണെന്ന വാദം) സത്യസാക്ഷ്യം ഈ പരീക്ഷണത്തിനു (കുരിശു സംഭവത്തിന്‍റെ) മുമ്പില്‍ തെളിയിക്കപ്പെടേണ്ടതുണ്ടായിരുന്നു. ദൈവ ത്തിന്‍റെ മേല്‍ കറ്റുകെട്ടിപറയുന്ന ഒരു കള്ളവാദി മരത്തില്‍ തൂക്കപ്പെടുമെന്നും അതില്‍ ശാപമൃത്യു വരിക്കപ്പെടുമെന്നും ബൈബിള്‍ പഴയനിയമത്തില്‍ പറഞ്ഞിരിക്കുന്നു.

"എന്‍റെ നാമത്തില്‍ സംസാരിക്കാന്‍ ഞാന്‍ ആജ്ഞാപിച്ചിട്ടില്ലാത്ത ഒരു വാക്കെങ്കിലും സംസാരിക്കാന്‍ മുതിരുകയോ മറ്റു ദേവന്‍മാരുടെ നാമത്തില്‍ സംസാരിക്കുകയോ ചെയ്താല്‍ ആ പ്രവാചകന്‍ മരിക്കും." (ആവ: 18:20)

വധശിക്ഷ അര്‍ഹിക്കുന്ന കുറ്റം ചെയ്തവനെ വധിച്ചു മരത്തില്‍ തൂക്കിക്കഴിഞ്ഞാല്‍ അയാളുടെ ജഡം രാത്രി മുഴുവന്‍ ആ മരത്തില്‍ കിടത്തരുത്‌. ആ ദിവസം തന്നെ അയാളെ സംസ്കരിക്കണം. തൂക്കിക്കൊല്ലപ്പെട്ടവന്‍ ദൈവത്താല്‍ ശപിക്കപ്പെട്ടവനാണ്‌. (ആവ: 21:22, 23).

ഈ കുരിശുമരണം സംഭവിക്കുമെങ്കില്‍ യാഹുദര്‍ അത്‌ ആഹ്ളാദ പൂര്‍വ്വം ആഘോഷിക്കുമെന്നും സംശയത്തിന്‍റെ നിഴല്‍പോലുമില്ലാത്ത രീതിയില്‍ കള്ളം തെളിഞ്ഞതായി വേദപുസ്തകങ്ങള്‍ സാക്ഷിക്കുന്നുവെന്ന്‌ അവര്‍ പ്രഖ്യാപിക്കുമെന്നും യേശുവിന്നറിയാമായിരുന്നു. ഇതായി രുന്നു അദ്ദേഹം മരണത്തിന്‍റെ കയ്പേറിയ പാനപാത്രത്തില്‍ നിന്നുംരക്ഷപ്പെടാന്‍ ഉത്കണ്ഠപ്പെട്ടത്‌. അല്ലാതെ ഭീരുത്വം കൊണ്ടായിരുന്നില്ല. അതായത്‌ താന്‍ കുരിശില്‍ മരണപ്പെട്ടാല്‍ തന്‍റെ ജനത വഴിതെറ്റിപ്പോകുമോ എന്നും സത്യം തിരിച്ചറിയുന്നതില്‍ പരാജയപ്പെടുമോ എന്നുമായിരുന്നു അദ്ദേഹത്തിന്‍റെ ഭീതി. രാത്രി മുഴുവന്‍ അതീവ ദൈന്യതയോടെയും നിസ്സഹായാവസ്ഥയിലും പ്രാര്‍ത്ഥനയില്‍ യേശു മുഴുകിയതിന്‍റെ വിവരണങ്ങളില്‍ നിന്നും അദ്ദേഹം അനുഭവിച്ച മാനസിക സംഘര്‍ഷവും, ദുഃഖവും ഹൃദയഭേദകമായിരുന്നുവെന്ന്‌ നമുക്ക്‌ വായിച്ചെടുക്കാം. പക്ഷേ, യഥാര്‍ത്ഥമായ ഈ ജീവിതനാടകം അവസാനത്തോടടുക്കുമ്പോള്‍ വികാര വിക്ഷു്ധിയുടേയും വിഷാദത്തിന്‍റെയും നിസ്സഹായതയുടേയും പരമകോടിയില്‍ അദ്ദേഹത്തില്‍ നിന്നുമുയര്‍ന്ന അവസാനത്തെ ദീനവിലാപത്തില്‍ ഇതെല്ലാം നിഴലിക്കുന്നു.

ഏലി, ഏലി, ലമാ സബക്താനിഎന്‍റെ ദൈവമേ, എന്‍റെ ദൈവമേ, നീ എന്താണ്‌ എന്നെ കൈവിട്ടത്‌?' (മത്തായി 27:46)

ആ വിലാപം കേവലമൊരു മാനസിക വ്യഥയുടെ പ്രകടനം മാത്രമായിരുന്നില്ല. വ്യക്തമായും അത്‌ ഭയാനകതയുടെ അതിരോളം വരുന്നആശ്ചര്യത്തിന്‍റെ ഘടകം കൂടി കലര്‍ന്നതായിരുന്നു. ക്രൂശീകരണത്തിന്‌ മുമ്പ്‌ തന്നെ വേദന ശമിപ്പിക്കാനും മുറിവുണങ്ങാനുമുള്ള കൂട്ടുകളടങ്ങിയലേപനം തന്‍റെ സമര്‍പ്പിതരായ ശിഷ്യന്‍മാര്‍ തയ്യാര്‍ ചെയ്തിരുന്നു. ആലേപനം പുരട്ടി യേശു ബോധത്തിലേക്ക്‌ തിരിച്ചുവന്നു. അദ്ദേഹം അത്ഭുതത്തോടെയും ആഹ്ളാദത്തോടെയും വിസ്മയഭരിതനായി തീര്‍ന്നിരിക്കണം. സത്യദൈവത്തിലുള്ള അദ്ദേഹത്തിന്‍റെ സ്നേഹം അത്യപൂര്‍വ്വമായി മാത്രം മനുഷ്യര്‍ക്ക്‌ അനുഭവപ്പെടാറുള്ളതുപോലെ അതിരുകളില്ലാതെയും അതിതീവ്രമായും പുന:സ്ഥാപിക്കപ്പെടുകയും കരുത്താര്‍ജ്ജിക്കുകയും ചെയ്തിട്ടുണ്ടാവും. ലേപനൌഷധം നേരത്തെ തന്നെ തയ്യാറാക്കപ്പെട്ടു എന്ന വസ്തുതയില്‍ നിന്നും യേശുവിന്‍റെ ശിഷ്യന്‍മാര്‍ അദ്ദേഹം കുരിശില്‍ നിന്നും ജീവനോടെ രക്ഷപ്പെടുമെന്ന്‌ തീര്‍ച്ചയായും പ്രതീക്ഷിച്ചിരുന്നു എന്നു മനസ്സിലാക്കാം. മരുന്നുകൊണ്ടുള്ള ചികിത്സ അദ്ദേഹത്തിന്‌ ആവശ്യമാണെന്നും അവര്‍ മനസ്സിലാക്കിയിരുന്നു. (തുടരം)

1 comment:

Unknown said...

i read this but i have not knowledgeable to write this.