Sunday, April 4, 2010

ക്രിസ്തുമതവും ക്രിസ്ത്യാനികളും - 5

ശിക്ഷ പങ്കുവെക്കല്‍ തുടരുന്നു (തുടര്‍ച്ച)

കാര്യവും കാരണവും തമ്മിലുള്ള ബന്ധത്തിന്‌ സമമാണ്‌ കുറ്റവുംശിക്ഷയും തമ്മിലുള്ള ബന്ധം. ഇത്‌ ഒരളവോളം ആനുപാതികമായിരിക്കണ്ടതുണ്ട്‌. കുറ്റത്തിന്‍റെയും ശിക്ഷയുടെയും ഈ വശം സാമ്പത്തികമായ ഇടപാടുകളില്‍ വീഴ്ച വരുത്തിയതിന്‍റെയടിസ്ഥാനത്തില്‍ ഒരളവോളം വിശദീകരിച്ചു കഴിഞ്ഞു. നിരപരാധികളെ പരിക്കേല്പ്പിക്കല്‍, അംഗവിഛേദനം ചെയ്യല്‍, കൊലപാതകം അല്ലെങ്കില്‍ അവരുടെ സല്പേരിന്‌ കളങ്കം ചാര്ത്തല്‍ മുതലായ ഗുരുതരമായ കുറ്റകൃത്യങ്ങളിലും ഇതേവാദം തന്നെ ബാധകമാണ്‌. കുറ്റകൃത്യത്തിന്‍റെ ഭീകരത കൂടുന്നതിനനുസരിച്ച്‌ ശിക്ഷയുടെ തീവ്രതയും കൂടണമെന്ന്‌ ഒരാള്‍ പ്രതീക്ഷിക്കുന്നു. നാനാവിധത്തിലുള്ള എല്ലാ അപരാധങ്ങളും പൊറുത്തുതരുവാന്‍ ദൈവത്തിന്‌ കഴിവുണ്ട്‌. എന്‍റെ വിശ്വാസപ്രകാരം അവന്ന്‌ ഒരേ ഒരാള്‍ക്ക് മാത്രമേ അതിന്‌ കഴിയൂ. അപ്പോള്‍ പിന്നെ നിരപരാധിയായ ഒരു മനുഷ്യനെ ശിക്ഷിച്ചുകൊണ്ട്‌ പാപപരിഹാരം നിര്വ്വപഹിക്കേണ്ടുന്ന പ്രശ്നംതന്നെ ഉദിക്കുന്നില്ല. എന്തായിരുന്നാലും ഒരു കുറ്റവാളിയുടെ ശിക്ഷ നിരപരാധിയായ മറ്റൊരാളിലേക്ക്‌ അയാളുടെ സമ്മതപ്രകാരം മാറ്റുന്നതാണ്‌ പ്രശ്നമെങ്കില്‍ ആ കുറ്റത്തിന്‌ തുല്യമായ ശിക്ഷ യാതൊരു ഏറ്റക്കുറച്ചിലും കൂടാതെ മാറ്റപ്പെടണമെന്നാണ്‌ നീതി ആവശ്യപ്പെടുക. നാംഅതിനെ പറ്റി വേണ്ടത്ര പ്രതിപാദിച്ചുകഴിഞ്ഞു.

നീതിയുടെ ഈ ആന്തരികപ്രേരണ പിതാവായ ദൈവത്തിന്‍റെ ആജ്ഞ പ്രകാരമാണ്‌ പുത്രനായ യേശുവില്‍ ആരോപിക്കപ്പെട്ടത്‌ എന്നാണോ ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത്‌? അങ്ങനെയാണെങ്കില്‍ യേശു ജനിച്ച അന്നുമുതല്‍ അന്ത്യനാള്‍ വരെ ക്രിസ്തീയ രാജ്യങ്ങളിലുള്ള സകല കുറ്റവാളികളുടേയും കുറ്റങ്ങള്ക്കുള്ള ശിക്ഷ ഒരുമിച്ചുകൂടി അതിഘോരമായ പൈശാചിക കാഠിന്യത്തിലേക്ക്‌ അത്‌ ആറ്റിക്കുറുക്കി കൊണ്ടുവന്നുവെങ്കില്‍ യേശു മൂന്ന്‌ രാവും മൂന്നു പകലും അനുഭവിച്ച ത്യാഗങ്ങള്‍ മേല്‍ വിവരിച്ച കുറ്റവാളികളുടെ കുറ്റകൃത്യങ്ങള്ക്കും ഇനി ഭാവിയില്‍ ചെയ്യാനിരിക്കുന്ന കുറ്റങ്ങള്ക്കും പകരമായി തീരുമോ?! അങ്ങനെയാണെങ്കില്‍ ഒരു ക്രിസ്ത്യന്‍ ഭരണകൂടവും ക്രിസ്ത്യാനിയെശിക്ഷിക്കാന്‍ പാടില്ല. ശിക്ഷിക്കുകയാണെങ്കില്‍ അത്‌ വമ്പിച്ച അനീതി ചെയ്യുന്നതിന്‌ തുല്യമായിരിക്കും. ഒരു ക്രിസ്ത്യന്‍ കുറ്റവാളിക്കെതിരെ വിധിന്യായം പൂര്ത്തി യാക്കിയതിന്‌ ശേഷം നിയമക്കോടതി ആ കുറ്റവാളിയോട്‌ ദൈവപുത്രനായ യേശുവിനോട്‌ പ്രാര്ത്ഥിക്കാന്‍ പറയേണ്ടതുണ്ട്‌. അതോടുകൂടി പ്രശ്നം പരിഹരിക്കപ്പെടും. ആ അദ്ധ്യായം അടയുകയും ചെയ്തു. ആ കുറ്റവാളിയുടെ കുറ്റങ്ങളെല്ലാം യേശുവിന്‍റെ അക്കൌണ്ടില്‍ വരവ്‌ ചേര്ക്കനപ്പെട്ട ഒരു കേസായി മാറും.

വിശദീകരണത്തിന്‌ വേണ്ടി അമേരിക്കയില്‍ നടക്കുന്ന കുറ്റകൃത്യങ്ങളുടെ അവസ്ഥയിലേക്ക്‌ ശ്രദ്ധ കേന്ദ്രീകരിക്കാം. വഴിപോക്കനെ കൊള്ള യടിക്കുക, കൊലപാതകം തുടങ്ങി ഒരു കണക്കെടുക്കാന്‍ കഴിയാത്തയത്ര കുറ്റകൃത്യങ്ങള്‍ അവിടെ സാര്വ്വത്രികമാണ്‌. അമേരിക്കയിലെ കുറ്റകൃത്യങ്ങളെ സംബന്ധിച്ച്‌ വിശദീകരിക്കലല്ല നമ്മുടെ ഉദ്ദേശ്യം. പക്ഷേ, ഇന്ന്‌ അമേരിക്കയില്‍ കുറ്റകൃത്യങ്ങള്‍ അതിശീഘ്രം പെരുകിക്കൊണ്ടിരിക്കുകയാണെന്ന കാര്യംഒരുപൊതുവിവരമാണ്‌. പ്രത്യേകിച്ച്‌ വലിയ നഗരങ്ങളായ ചിക്കാഗോ, ന്യൂയോര്ക്ക് ‌വാഷിംഗ്ടണ്‍ മുതലായ സ്ഥലങ്ങളില്‍. ന്യൂയോര്ക്കില്‍ നിരപരാധികളായ വഴിയാത്രക്കാരെ കൊള്ളയടിക്കുകയും അതിനെ ചെറുക്കുന്ന ആളുകളുടെ അവയവങ്ങള്‍ ഛേദിച്ചു കളയലും സര്വ്വസാധാരണമാണ്‌. ചെറിയ നേട്ടങ്ങള്ക്കു വേണ്ടി ദിനേന നടക്കുന്ന ഈ അംഗഛേദനത്തിന്‍റെയുംകൊലപാതകങ്ങളുടേയും ചിത്രം അത്യന്തം അസുഖപ്രദമാണ്‌.

ലോകത്ത്‌ നിരന്തരം വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ മാറ്റി നിര്ത്താം. അമേരിക്കയെ മാത്രം നാം എടുക്കുകയാണെങ്കില്‍ ക്രിസ്ത്യന്‍ മതസങ്ക ല്പ്ത്തിലെ പാപവും പാപപരിഹാരവും തമ്മില്‍ അതിന്നുള്ള ബന്ധംകണ്ട്‌ ആശ്ചര്യപ്പെടാതിരിക്കാന്‍ ആര്ക്കും സാധ്യമല്ല. പ്രായോഗിക ജീവിതത്തില്‍ ക്രിസ്തീയ മൂല്യങ്ങളില്‍ നിന്നും അവര്‍ എത്രമാത്രം അകന്നു നിന്നാലും ചുരുങ്ങിയത്‌ ക്രിസ്തീയ സിദ്ധാന്തമായ പാപത്തിലും പാപപരിഹാരത്തിലും അവര്‍ വിശ്വസിക്കുന്നു. യേശുവിനെ രക്ഷകനായും അവര്‍ വിശ്വസിക്കുന്നു. കഷ്ടം, അതുകൊണ്ട്‌ എന്ത്‌ കാര്യം! അമേരിക്കയിലെ ക്രിമിനലുകളില്‍ ബഹുഭൂരിപക്ഷവും ക്രിസ്ത്യാനികള്‍ എന്നു വിളിക്കപ്പെടുന്നവരാണ്‌. മുസ്ളിംകളും മറ്റുള്ളവരും ഇല്ലാതില്ല. അതവിടെ നില്ക്കപട്ടെ. വിശ്വാസികളായ പാപികള്ക്ക് ‌ വേണ്ടി യേശു സേഛാപൂര്വ്വം വരിച്ച ബലിയില്‍ വിശ്വസിക്കുന്നവരാണ്‌ ഈ കുറ്റവാളികള്‍ എന്നതുകൊണ്ട്‌ മാത്രം അവര്‍ക്ക്‌ ദൈവം പൊറുത്തുകൊടുക്കുമോ? അങ്ങനെ യാണെങ്കില്‍ ഏത്‌ രീതിയില്‍? അന്തിമമായി അവരില്‍ ഒരളവോളം കുറ്റവാളികളെ ആ രാജ്യത്തെ നിയമം പിടികൂടി ശിക്ഷിക്കുന്നു. പക്ഷേ വര്ഷങ്ങളോളം കുറ്റകൃത്യങ്ങള്‍ തുടര്ച്ച യായി നടത്തിയിട്ടും പിടിക്കപ്പെടാത്തവരും ചെയ്ത കുറ്റങ്ങളില്‍ ചിലതിന്‌ മാത്രം ശിക്ഷിക്കപ്പെട്ടവരുമുണ്ട്‌.

ഈ ലോകത്ത്‌ നിയമത്തില്‍ ശിക്ഷിക്കപ്പെട്ടവര്ക്കും നിയമത്തിന്‍റെ പിടിയിലൊതുങ്ങാതെ കഴിയുന്നവര്ക്കും ക്രിസ്തുമതത്തിന്‌ നല്കുവാനുളള വാഗ്ദാനമെന്താണ്‌? ഇവര്‍ രണ്ടു കൂട്ടരും തോത്‌ വ്യത്യാസമനുസരിച്ച്‌ ശിക്ഷിക്കപ്പെടുമോ? അതല്ല ഒരു പോലെ ശിക്ഷിക്കപ്പെടുമോ?

യേശുവില്‍ വിശ്വസിക്കുന്ന കാരണത്താല്‍ കുറ്റവാളിയുടെ പാപ മോചനവുമായി ബന്ധപ്പെട്ട മറ്റൊരു സന്നിഗ്ധവും അവ്യക്തവുമായപ്രഹേളിക ഇപ്രകാരമാണ്‌. ഉദാഹരണത്തിന്‌, ഒരു ക്രിസ്ത്യാനി നിരപരാധിയായ അക്രൈസ്തവനെതിരെ ഒരു കുറ്റം ചെയ്തുവെന്ന്‌ വെക്കുക. യേശുവിലുള്ള വിശ്വാസത്തിന്‍റെ അനുഗ്രഹത്താല്‍ ആ കുറ്റവാളിക്കു തീര്ച്ചായായും ദൈവം പൊറുത്തു കൊടുക്കും. പക്ഷേ ആ കുറ്റത്തിന്‍റെ ശിക്ഷ യേശുവിന്‍റെ കണക്കിലേക്ക്‌ മാറ്റപ്പെടും. പാപം നിരപരാധിയായ ആ അക്രൈസ്തവന്‍റെ ലാഭനഷ്ടക്കണക്കിന്‍റെ സ്ഥിതിയെന്തായിരിക്കും? പാവം ക്രിസ്തുവും പാവം നിരപരാധിയും അവര്‍ ചെയ്യാത്ത കുറ്റത്തിന്‌ വെറുതെ ശിക്ഷിക്കപ്പെടുന്നു!

ക്രിസ്തുമതത്തിന്‍റെ ഉദയം മുതല്‍ പ്രളയകാലം വരെ മാനവചരി ത്രത്തില്‍ അരങ്ങേറിയിട്ടുള്ള കുറ്റകൃത്യങ്ങളെപ്പറ്റി ചിന്തിക്കുകയാണെങ്കില്‍ നമ്മുടെ ബുദ്ധി ഭ്രമിച്ചുപോകും. ഈ പാപകൃത്യങ്ങളെല്ലാം യേശുവിന്‍റെ കണക്കില്‍ വരവ്‌ വെക്കുകയാണോ? ദൈവത്തിന്‍റെ ശാന്തിയുംഅനുഗ്രഹവും യേശുവില്‍ വര്ഷിക്കട്ടെ. അതിദീര്ഘമായ കാലം നടന്നുവന്ന ഈ കുറ്റകൃത്യങ്ങളെല്ലാം യേശു സഹിച്ചു എന്ന്‌ പറയപ്പെടുന്ന ഹ്രസ്വമായ മൂന്ന്‌ ദിവസത്തെ ത്യാഗത്തിന്നു പകരം വെക്കപ്പെടുമെന്നാണോ? പാപങ്ങളുടെ കൊടും വിഷം കൊണ്ട്‌ മലീമസമായ കുറ്റകൃത്യങ്ങളുടെ ഈ മഹാസമുദ്രം മുഴുവനും യേശുവില്‍ വിശ്വസിക്കുക എന്ന ഒറ്റ കൃത്യം കൊണ്ട്‌ ശുദ്ധീകരിക്കപ്പെടുകയും മധുരതരമാകുകയുംചെയ്യുന്നു! ഇത്‌ ഒരാളെ അത്ഭുതപ്പെടുത്തുന്നത്‌ തന്നെയാണ്‌. വീണ്ടും ഒരാളുടെ ചിന്തയെ അതിപുരാതനകാലത്തേക്ക്‌ പുറകോട്ടു കൊണ്ടുപോകുകയാണ്‌. പാവം ആദമും ഹവ്വയും, സാത്താന്‍ സമര്ത്ഥമായി ചതിച്ച വലയില്‍ വീഴ്ത്തിയത്‌ കൊണ്ട്‌ മാത്രം നിഷ്ക്കളങ്കബുദ്ധിയാല്‍ നടത്തിയ ഒരപരാധമായിരുന്നു അത്‌. എന്തുകൊണ്ട്‌ അവരുടെ പാപവും പൂര്ണ്ണമായി കഴുകിക്കളഞ്ഞില്ല? അവര്ക്ക് ‌ ദൈവത്തില്‍ വിശ്വാസമില്ലായി രുന്നോ? പിതാവായ ദൈവത്തിലുള്ള അവരുടെ വിശ്വാസം ഒരു നിസ്സാരമായ സല്ക്കിര്മ്മ മായിരുന്നോ? ദൈവത്തിന്‌ തന്നോടൊപ്പം ശാശ്വതനായി ഒരു പുത്രനുണ്ടെന്ന കാര്യം അവരെ അറിയിക്കാതിരുന്നത്‌ അവരുടെ കുറ്റംകൊണ്ടാണോ? എന്തുകൊണ്ട്‌ ഈ 'ദൈവപുത്രന്‍' ആദമിനോടും ഹവ്വയോടും അനുകമ്പ കാണിക്കുകയോ അവരുടെ പാപത്തിനു കൂടി പകരമായി തന്നെ ശിക്ഷിക്കണമെന്ന്‌ അഭ്യര്ത്ഥിമക്കുകയോ ചെയ്തില്ല?

ആദമിണ്റ്റേയും ഹവ്വയുടേയും ഭാഗത്തുനിന്നുള്ള ഒരു മുഹൂര്ത്തത്തിലു ണ്ടായ ആ ഇടര്ച്ചക്ക്‌ മാത്രം ശിക്ഷ നല്കപ്പെട്ടിരുന്നുവെങ്കില്‍ എത്രഎളുപ്പമാകുമായിരുന്നുവെന്ന്‌ ആരും ആഗ്രഹിച്ചുപോകും. അങ്ങനെയായിരുന്നെങ്കില്‍ വിധിയുടെ പുസ്തകത്തില്‍ മുഴുവന്‍ മനുഷ്യരാശിയുടെചരിത്രവും മാറ്റിയെഴുതപ്പെടുമായിരുന്നു. അതായത്‌ ആദമിനും ഹവ്വക്കും വേണ്ടി സ്വര്ഗ്ഗീയമായ ഒരു ഭൂമി പകരം സൃഷ്ടിക്കപ്പെടുമായിരുന്നു. അവരുടെ അസന്തുഷ്ടരായ എണ്ണമറ്റ സന്തതികളോടൊപ്പം അവരെ ശാശ്വതമായി സ്വര്ഗ്ഗത്തില്‍ നിന്നു പുറത്താക്കപ്പെടുമായിരുന്നില്ല. ആദമിന്‍റെ പാപ ത്തിന്‍റെ ഫലമായി യേശുവിനു മൂന്ന്‌ രാവും പകലും സ്വര്ഗ്ഗം നിരാകരിക്കപ്പെടുകയുണ്ടായി. സങ്കടകരമായ കാര്യം ദൈവമോ യേശുവോ ഇതിനെപറ്റി ചിന്തിച്ചില്ല എന്നതാണ്‌. നിര്ഭാഗ്യകരമെന്ന്‌ പറയട്ടെ, സ്നേഹയാ ഥാര്ത്ഥ്യ മായ പരിശുദ്ധനായ യേശു എങ്ങനെയാണ്‌ വിചിത്രവും അവിശ്വസനീയവുമായ മിത്തായി മാറിയതെന്ന്‌ നോക്കൂ. (തുടരും)

2 comments:

Ebin said...

താനാരെനിന്കിലും സ്വന്തം പേര് മറച്ചു വച്ച് ലോകത്തിലെ ഏറ്റവും വലിയ സമൂഹത്തെ കുറ്റപ്പെടുത്തുക എന്നത് അല്ലെങ്കില്‍ ക്രിസ്ത്യനിറ്റി യെ സ്വതം താത്പര്യപ്രക്കാരം വളചോടിക്കുക എന്ന് പറയുന്നത് വൃത്തികേടാണ്,പ്രത്യേകിച്ചും ഞാന്‍ വിശ്വസിക്കുന്ന സമൂഹമാകുമ്പോള്‍ എനിക്കുള്ള വികാരം കൂടുതുലാകും.താന്‍ അമേരിക്കയിലെ കുറ്റകൃത്യങ്ങളെ പറ്റി പറഞ്ഞുവല്ലോ ,ഹിന്ദു രാഷ്ട്രമായ ഇന്ത്യയില്‍ അതൊന്നും ഇല്ല എന്നാണോ താന്‍ പറയുന്നത് അല്ലെങ്കില്‍ മുസ്ലീം രാഷ്ട്രമായ പാക്കിസ്ഥാനില്‍ ഇല്ല എന്നാണോ പറഞ്ഞു വരുന്നത്.എന്തിനേറെ താന്‍ ഇത് വരെ ഒരു തിന്മയും ചെയ്യാത്ത ഒരു വിശുധനാണ് എന്നാണോ താന്‍ കരുതുന്നത്.. ക്രിസ്തു പറഞ്ഞിട്ടുണ്ട് " ഇതില്‍ പാപം ചെയ്യാത്തവര്‍ ഇവളെ കല്ലെറിയട്ടെ എന്ന് ", ഇങ്ങനെ കല്ലെറിയാന്‍ താന്‍ ഇത് വരെ ഒരു പാപവും ചെയ്തിട്ടില്ലയിരിക്കും അല്ലെ.... ഈ കമെന്റിനെ അതിന്റെ സെന്‍സില്‍ എടുക്കുമെന്ന് വിശ്വസിക്കുന്നു.

Salim PM said...

ഏതെങ്കിലും സമൂഹത്തെ കുറ്റപ്പെടുത്താനോ താറടിക്കാനോ അല്ല സുഹൃത്തേ ഞാന്‍ ഇതെഴുതുന്നത്. ലോകത്തെ ഏറ്റവും വലിയ സമൂഹം ഏറ്റവും വലിയ അന്ധവിശ്വാസത്തില്‍ ആപതിച്ചതു കാണുമ്പോഴുള്ള ദുഃഖമാണ്. എന്നെ കൊണ്ടു കഴിയുന്ന വിധത്തില്‍ അവരുടെ തെറ്റുകള്‍ അവര്‍ക്കു മനസ്സിലാക്കിക്കൊടുക്കന്‍ കഴിഞ്ഞാല്‍ അത്രയുമായല്ലോ. അത്രയെയുള്ളൂ.

അമേരിക്കയെ ഉദാഹരിച്ചത് മറ്റൊരു രാജ്യത്തിലും കുറ്റവാളികള്‍ ഇല്ലാത്തതുകൊണ്ടല്ല. അല്ലെങ്കില്‍ അമേരിക്കക്കാര്‍ എല്ലാം മോശക്കാര്‍ എന്നു ചിത്രീകരിക്കാനും അല്ല. അഭാഗം ഒന്നുകൂടി വായിച്ചാല്‍ അക്കാര്യം വ്യക്തമാകും.

ഞാന്‍ എഴുതിയ വിഷയത്തില്‍ താങ്കള്‍ക്ക് അഭിപ്രായ വ്യത്യാസം ഉള്ള ഭാഗങ്ങള്‍ ചൂണ്ടിക്കാണിച്ചാല്‍ അതു തിരുത്താന്‍ എനിക്കു മടിയില്ല. ദയവായി ക്രിയാത്മകമായി കാര്യത്തെ സമീപിക്കുക.

എന്‍റെ പേരിനോ അഡ്ഡ്രസ്സിനോ പ്രസക്തിയുണ്ടെന്നു കരുതുന്നില്ല. താങ്കള്‍ക്ക് അത് വേണമെങ്കില്‍ അതു തരാനും എനിക്കു പ്രയാസമൊന്നും ഇല്ല.