Saturday, April 24, 2010

യേശു ആഗ്രഹിക്കാത്ത ത്യാഗം (തുടര്‍ച്ച)

ക്രിതുമതവും ക്രിസ്ത്യാനികളും - 9

കുരിശില്‍ ബലിയായ യേശു ദൈവപുത്രനാണെന്നാണ്‌ ക്രിസ്തുസഭകള്‍ പൊതുവെ വിശ്വസിക്കുന്നത്‌. അത്‌ ദൈവപുത്രനായ യേശു തന്നയാണെങ്കില്‍ ഈ ആദ്യത്തെ ചോദ്യത്തിന്‌ ലഭിക്കുന്ന ഉത്തരത്തില്‍നിന്നാണ്‌ രണ്ടാമത്തെ ചോദ്യം ഉത്ഭവിക്കുന്നത്‌. അതായത്‌, യേശുവിന്‍റെ ആത്മഗതത്തിലെ "പിതാവേ കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്നും നീങ്ങിപ്പോകേണമേ; എങ്കിലും ഞാന്‍ ഇച്ഛിക്കും പോലെ അല്ല. നീ ഇച്ഛിക്കുംപോലെ ആകട്ടെ എന്നു പ്രാര്‍ത്ഥിച്ചു... രണ്ടാമതും പോയിപിതാവേ, ഞാന്‍ കുടിക്കാതെ അത്‌ നീങ്ങിക്കൂടാ. എങ്കില്‍, നിന്‍റെ ഇഷ്ടംആകട്ടെ എന്നു പ്രാര്‍ത്ഥിച്ചു. അനന്തരം അവന്‍വന്നു" (മത്താ: 26:39,42) ഈ വചനങ്ങളില്‍ രണ്ട്‌ കക്ഷികളെ വ്യക്തമായി കാണാം. അതില്‍രണ്ടാം കക്ഷി ആരാണെന്നതിനെക്കുറിച്ചുള്ളതാണ്‌ ആദ്യത്തെ ചോദ്യം. നമുക്ക്‌ അതിനെ സംബന്ധിച്ച്‌ രണ്ട്‌ സാധ്യതകള്‍ തുറന്നു കിടപ്പുണ്ട്‌.

ഒന്നാമത്തേത്‌ വിപത്‌ ഘട്ടത്തില്‍ താന്‍ ഉപേക്ഷിക്കപ്പെട്ടു എന്ന്‌ പിതാവിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ദൈവപുത്രന്‍റെ പരാതിയായിരുന്നു ഇത്‌. മറ്റൊന്ന്‌, അവര്‍ രണ്ടുപേരും യാതൊരു യോജിപ്പുമില്ലാത്ത രണ്ട്‌ വ്യക്തിത്വങ്ങളായിരുന്നു എന്ന വസ്തുത വിശ്വസിക്കാനേഇവിടെ നിര്‍വാഹമുള്ളൂ. അതായത്‌, എല്ലാ ഗുണങ്ങളും അവയുടെ പ്രവര്‍ത്തനങ്ങളും ഒരുപോലെ പങ്കുവെച്ച്‌ ഒരു ആളത്വത്തില്‍ പരസ്പരം ലയിച്ചുചേര്‍ന്ന്‌ സഹവസിക്കാന്‍ കഴിയാത്ത രണ്ട്‌ വിഭിന്ന വ്യക്തികളായിരുന്നു അവര്‍ എന്ന യാഥാര്‍ത്ഥ്യത്തിലേക്ക്‌. ഇവിടെ ഒരാള്‍ പരമോന്നത വിധി കര്‍ത്താവും സകല കാര്യങ്ങളുടെയും അന്തിമ തീരുമാനമെടുക്കാന്‍ കഴിവുള്ള സര്‍വ്വശക്തനായ വിധാതാവുമാണ്‌. മറ്റയാള്‍ പാവം'പുത്രനും'. അതായത്‌, പിതാവിന്‍റെ സകല ഗുണങ്ങളും അപഹരിക്കപ്പെട്ട, ഒരുപക്ഷേ താല്‍ക്കാലികമായെങ്കിലും എടുത്തുമാറ്റപ്പെട്ട പാവംപുത്രന്‍. അവര്‍ ഇരുവരുടെയും ഉപദേശങ്ങളും ആഗ്രഹങ്ങളും പരസ്പര വിരുദ്ധമായും വിയോജിച്ച നിലയിലും ഏറ്റവും കൂടുതല്‍ പ്രകടമായിക്കാണുന്നത്‌ ക്രൂശീകരണ നാടകത്തിലെ ഈ അവസാനരംഗത്താണ്‌. ഈ മുഖ്യമായ കേന്ദ്രി ബിന്ദു നാം മനസ്സില്‍ സൂക്ഷിക്കേണ്ട ഒരു വസ്തുതയാണ്‌.

രണ്ടാമത്തെ ചോദ്യം ഇതാണ്‌: വ്യക്തിപരമായ ചിന്തയും വ്യക്തിപരമായ മൂല്യബോധവും വ്യക്തിപരമായ കഴിവുകളുമുള്ള രണ്ട്‌ വിഭിന്ന വ്യക്തികളായ ഇവര്‍ രണ്ടുപേര്‍ വേദനയും യാതനയും അനുഭവിക്കുന്നത്‌ അവര്‍ രണ്ടുപേരും ഒന്നായിരിക്കുമ്പോഴോ അതല്ല ഒന്ന്‌ രണ്ടായിരി ക്കുമ്പോഴോ? ക്രിസ്ത്യന്‍ ദൈവശാസ്ത്രിമാരുമായി സുദീര്‍ഘമായ സംവാദം ആവശ്യമായ വേറൊരു ചോദ്യം, ദൈവത്തിന്‌ വേദനയുംശിക്ഷയും അനുഭവിക്കേണ്ടിവരുന്ന സാധ്യതകളെ സംബന്ധിച്ചാണ്‌. അങ്ങനെയാണെങ്കില്‍ത്തന്നെ ദൈവത്തിന്‍റെ ഒരു പാതി മാത്രമായിരിക്കുമില്ലാ അത്‌ സഹിച്ചിട്ടുണ്ടാകുക. മനുഷ്യനായ മറുപാതിക്ക്‌ തന്‍റെ പ്രകൃ തിയും സൃഷ്ടിയുടെ പ്രത്യേകതയും മൂലം ഈ ശിക്ഷ അനുഭവിക്കാനുള്ള കഴിവുണ്ടായിരുന്നില്ല. ദുരൂഹവും വക്രീകൃതവുമായ ഈ തത്ത്വശാസ്ത്രത്തിലൂടെ നാം വീണ്ടും മുന്നേറുമ്പോള്‍ പ്രകാശം വീണ്ടുംവീണ്ടും മങ്ങിപ്പോകുന്നു. ആശയക്കുഴപ്പങ്ങള്‍ക്ക്‌ മേല്‍ ആശയക്കുഴപ്പങ്ങള്‍ കുമിഞ്ഞുകൂടുകയും ചെയ്യുന്നു.

മറ്റൊരു പ്രശ്നം, യേശു സ്വയം ദൈവമായിരുന്നെങ്കില്‍ അദ്ദേഹം ആരെയാണ്‌ അഭിസംബോധന ചെയ്തത്‌? യേശു പിതാവിനോടാണ്‌ അഭ യയാചനകള്‍ നടത്തിയിരുന്നതെങ്കില്‍ അദ്ദേഹം അപ്പോള്‍ പിതാവിന്‍റെഅവിഭാജ്യമായ ഘടകമാണെന്നായിരുന്നു നമ്മോട്‌ പറയപ്പെട്ടത്‌. ഈ ചോദ്യത്തിന്ന്‌ ഡോഗ്മയില്‍ (ചോദ്യം ചെയ്യാന്‍ പാടില്ലാത്ത ക്രിസ്തീയ മതസിദ്ധാന്തങ്ങള്‍) അഭയം തേടാതെ മനസ്സാക്ഷിക്കനുസൃതമായി ഉത്തരംപറയണം. മനുഷ്യയുക്തിക്ക്‌ മനസിലാകും വിധം വിശദീകരിക്കാന്‍ കഴിയാതെ വരുമ്പോഴാണ്‌ അതൊരു ഡോഗ്മയാകുന്നത്‌. ബൈബിള്‍ പ്രകാരം അദ്ദേഹത്തെ പരിശുദ്ധാത്മാവ്‌ കൈവെടിഞ്ഞപ്പോള്‍ അദ്ദേഹം ദൈവത്തോടായി വിലപിച്ചു: 'എന്തുകൊണ്ട്‌ നീ എന്നെ കൈവെടിഞ്ഞു?'എന്ന്‌. ആര്‍ ആരെ കൈവെടിഞ്ഞുവെന്നാണ്‌ പറയുന്നത്‌? ദൈവത്തിന്‌ ദൈവത്തെ കൈവെടിയാന്‍ സാധ്യമാണോ?

No comments: