Sunday, May 16, 2010

കുരിശുമരണം ഒരു പുനരവലോകനം

ക്രിസ്തുമതവും ക്രിസ്ത്യാനികളും - 15

യേശു കുരിശില്‍ മരിച്ചിട്ടില്ലെന്നതിലേക്ക് മതിയായ തെളിവുകള്‍ കഴിഞ്ഞ പോസ്റ്റുകളില്‍ വിവരിച്ചിരിക്കുന്നു. യഥാര്‍ഥത്തില്‍ സംഭവിച്ചതെന്തെന്നാല്‍, യേശു തന്‍റെ വാദങ്ങളില്‍ വ്യാജനാണെന്നു തെളിയിക്കാന്‍ വേണ്ടി ജൂതന്മാര്‍ അദ്ദേഹത്തെ കുരിശില്‍ തറച്ച് വധിക്കാന്‍ ശ്രമിക്കുകയാണുണ്ടായത്. കാരണം, വ്യാജവാദി വധാര്‍ഹനാണെന്ന് ഉല്പത്തി പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നു:

"ആ പ്രവാചകനോ സ്വപ്നക്കാരനോ മിസ്രയീംദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്നവനും അടിമവീട്ടില്‍നിന്നു വീണ്ടെടുത്തവനുമായ നിങ്ങളുടെ ദൈവമായ യഹോവേക്കു വിരോധമായി ദ്രോഹം സംസാരിച്ചു, നീ നടക്കേണ്ടതിന്നു നിന്‍റെ ദൈവമായ യഹോവ കല്പിച്ച വഴിയില്‍നിന്നു നിന്നെ തെറ്റിപ്പാന്‍ നോക്കിയതുകൊണ്ടു അവനെ കൊല്ലേണം; അങ്ങനെ നിന്‍റെ മദ്ധ്യേനിന്നു ദോഷം നീക്കിക്കളയേണം " (ഉല്പത്തി 13:5).

"ഒരുത്തന്‍ മരണയോഗ്യമായ ഒരു പാപം ചെയ്തിട്ടു അവനെ കൊന്നു ഒരു മരത്തില്‍ തൂക്കിയാല്‍ അവന്‍റെ ശവം മരത്തിന്മേല്‍ രാത്രിമുഴുവനും ഇരിക്കരുതു; അന്നുതന്നേ അതു കുഴിച്ചിടേണം; തൂങ്ങിമരിച്ചവന്‍ ദൈവസന്നിധിയില്‍ ശാപഗ്രസ്തന്‍ ആകുന്നു; നിന്‍റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശം നീ അശുദ്ധമാക്കരുതു" (ഉല്പത്തി- 21: 22-23).

യേശു കുരിശില്‍ മരിച്ചു എന്നു നാം ആംഗീകരിച്ചാല്‍, ജൂതന്മാരുടെ അവകാശവാദം, അതായത്, യേശു വ്യാജ വാദിയാണെന്നും അദ്ദേഹത്തെ വധിക്കുക വഴി അത് ഞങ്ങള്‍ തെളിയിച്ചിരിക്കുന്നു എന്നുമുള്ള വാദം നാം അംഗീകരിക്കേണ്ടിവരും.

യേശു കുരിശുമരണം ആഗ്രഹിച്ചതായി സുവിശേഷങ്ങളില്‍ നാം കാണുന്നില്ല. മറിച്ച് കുരിശുമരണത്തില്‍ നിന്നു തന്നെ രക്ഷിക്കാന്‍ വേണ്ടി യഹോവയോട് കേണപേക്ഷിക്കുന്ന ശേയുവിന്‍റെ ചിത്രമാണ് നാം സുവിശേഷങ്ങളില്‍ കാണുന്നത്.

"യഹോവ ദുഷ്ടന്മാരോടു അകന്നിരിക്കുന്നു; നീതിമാന്മാരുടെ പ്രാര്‍ത്ഥനയോ അവന്‍ കേള്‍ക്കുന്നു." (സങ്കീ-15:29) എന്നു സങ്കീര്‍ത്തനത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ നീതിമാനായ തന്‍റെ ദാസന്‍റെ പ്രാര്‍ഥന ദൈവം കേള്‍ക്കുകയും ശാപിക്കപ്പെട്ട കുരിശു മരണത്തില്‍ നിന്ന് അദ്ദേഹത്തെ രക്ഷിക്കുകയും ചെയ്തു; അതിനുവേണ്ട എല്ലാ സാഹചര്യങ്ങളും ദൈവം അവിടെ ഒരുക്കുകയുണ്ടായി.

പഴയ പോസ്റ്റുകളില്‍ വിവരിച്ചതുപോലെ, ജൂതന്മാര്‍ യേശുവിനെ റോമന്‍ ഗവര്‍ണ്ണറായ പിലാത്തോസിന്‍റെ മുന്നില്‍ ഹാജരക്കുന്നു. എന്നാല്‍, യേശു നിരപരാധിയാണെന്ന് വിശ്വാസമുണ്ടായിരുന്ന പിലാത്തോസ് അദ്ദേഹത്തെ ശിക്ഷിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍, ഉന്നതങ്ങളില്‍ സ്വാധീനമുണ്ടായിരുന്ന ജൂതന്മാര്‍ യേശുവിനെ സ്വതന്ത്രനാക്കുവാന്‍ സമ്മതിക്കുകയുണ്ടായില്ല; അവര്‍ ആക്രോശിച്ചു:

"ഇതു നിമിത്തം പീലാത്തൊസ് അവനെ വിട്ടയപ്പാന്‍ ശ്രമിച്ചു. യഹൂദന്മാരോ: നീ ഇവനെ വിട്ടയച്ചാല്‍ കൈസരുടെ സ്നേഹിതന്‍ അല്ല; തന്നെത്താന്‍ രാജാവാക്കുന്നവന്‍ എല്ലാം കൈസരോടു മത്സരിക്കുന്നുവല്ലോ എന്നു ആര്‍ത്തു പറഞ്ഞു." (യോഹ- 19:12).

ഇത് കേട്ട പിലാത്തോസ് ഭയപ്പെടുകയും യേശുവിനെ ജൂതന്മാരുടെ ഇഷ്ടത്തിന് വിട്ടുകൊടുക്കുകയുമുണ്ടായി. എങ്കിലും യേശുവില്‍ അദ്ദേഹം കുറ്റം ഒന്നും കണ്ടില്ല എന്ന് അദ്ദേഹത്തിന്‍റെ ഈ വചനങ്ങള്‍ വ്യക്തമാക്കുന്നു:

"ആരവാരം അധികമാകുന്നതല്ലാതെ ഒന്നും സാധിക്കുന്നില്ല എന്നു പീലാത്തൊസ് കണ്ടിട്ടുവെള്ളം എടുത്തു പുരുഷാരം കാണ്‍കെ കൈ കഴുകി: ഈ നീതിമാന്‍റെ രക്തത്തില്‍ എനിക്കു കുറ്റം ഇല്ല; നിങ്ങള്‍ തന്നേ നോക്കിക്കൊള്‍വിന്‍ എന്നു പറഞ്ഞു." (മത്താ- 27:24).

അദ്ദേഹത്തിന്‍റെ ഉള്ളിന്‍റെ ഉള്ളില്‍ യേശുവിനെ വെറുതെ വിടണം എന്ന ആഗ്രഹമാണുണ്ടായിരുന്നത് എന്ന് ഇത് വ്യക്തമാക്കുന്നു. യേശുവിനെ കുരിശുമരണത്തില്‍ നിന്ന് രക്ഷിക്കാന്‍ തന്നെക്കൊണ്ടാവും വിധമെല്ലാം അദ്ദേഹം ശ്രമിച്ച കഴിഞ്ഞ പോസ്റ്റുകളില്‍ വിവരിച്ചിട്ടുണ്ട്.

യേശുവിന്‍റെ കഷ്ടാനുഭവങ്ങള്‍:

കഷ്ടാനുഭവങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങളില്‍ ചില സഥലങ്ങളില്‍ 'മരണം' എന്ന വാക്ക് പ്രയോഗിച്ചതായി കാണുന്നുണ്ട്. എന്നാല്‍ കൂടുതല്‍ സ്ഥലങ്ങളില്‍ കഷ്ടാനുഭവങ്ങളെക്കുറിച്ചു മാത്രമാണ് വിവരിക്കുന്നത്: നോക്കുക:

"എന്നാല്‍ ഏലീയാവു വന്നു കഴിഞ്ഞു എന്നു ഞാന്‍ നിങ്ങളോടു പറയുന്നു; എങ്കിലും അവന്‍ അവനെ അറിഞ്ഞുകൊള്ളാതെ നിങ്ങള്‍ക്കു തോന്നിയതു എല്ലാം അവനോടു ചെയ്തു. അവ്വണ്ണം മനുഷ്യപുത്രന്നും അവരാല്‍ കഷ്ടപ്പെടുവാനുണ്ടു” എന്നു ഉത്തരം പറഞ്ഞു." (മത്തായി- 17:12)

"മിന്നല്‍ ആകാശത്തിങ്കീഴെ ദിക്കോടുദിക്കെല്ലാം തിളങ്ങി മിന്നുന്നതുപോലെ മനുഷ്യപുത്രന്‍ തന്റെ ദിവസത്തില്‍ ആകും.

"എന്നാല്‍ ആദ്യം അവന്‍ വളരെ കഷ്ടം അനുഭവിക്കയും ഈ തലമുറ അവനെ തള്ളിക്കളകയും വേണം." (ലൂക്കോസ് - 17:24-25)

"അവന്‍ അവരോടു: “ഞാന്‍ കഷ്ടം അനുഭവിക്കും മുമ്പെ ഈ പെസഹ നിങ്ങളോടുകൂടെ കഴിപ്പാന്‍ വാഞ്ഛയോടെ ആഗ്രഹിച്ചു" (ലൂക്കോസ് - 22:15)

"അവന്‍ അവരോടു: “അയ്യോ, ബുദ്ധിഹീനരേ, പ്രവാചകന്മാര്‍ പറഞ്ഞിരിക്കുന്നതു എല്ലാം വിശ്വസിക്കാത്ത മന്ദബുദ്ധികളേ,

ക്രിസ്തു ഇങ്ങനെ കഷ്ടം അനുഭവിച്ചിട്ടു തന്‍റെ മഹത്വത്തില്‍ കടക്കേണ്ടതല്ലയോ ” എന്നു പറഞ്ഞു." (ലൂക്കോസ് - 25:26)

മുകളില്‍ പറഞ്ഞിരിക്കുന്ന വചനങ്ങളില്‍ എല്ലാം തന്നെ ശേശു താന്‍ അനുഭവിക്കുന്ന കഷ്ടതകളെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. താന്‍ മരിക്കും എന്നാണ് യേശു വിസ്വസിച്ചിരുന്നത് എങ്കില്‍ ഇവിടെയെല്ലാം മരണത്തെക്കുറിച്ചു മാത്രമായിരുന്നു പറയേണ്ടിയിരുന്നത്. വളരെ കുറച്ചു സ്ഥലത്ത് മാത്രമേ മര്‍ണം എന്ന വാക്ക് ഉപയോഗിച്ചിട്ടുള്ളൂ. അത് പീഢാനുഭവത്തിന്‍റെ കാഠിന്യത്തെ ദ്യുതിപ്പിക്കാന്‍ പ്രയോഗിച്ചതാകാനേ തരമുള്ളൂ. അത്തരം പ്രയോഗങ്ങള്‍ ബൈബിളില്‍ തന്നെ കാണാവുന്നതുംമാണ്:

"സഹോദരന്മാരേ, നമ്മുടെ കര്‍ത്താവായ ക്രിസ്തുയേശുവിങ്കല്‍ എനിക്കു നിങ്ങളിലുള്ള പ്രശംസയാണ ഞാന്‍ ദിവസേന മരിക്കുന്നു." (1 കൊരിന്ത്യര്‍ 15:31)

യേശു എവിടെയെങ്കിലും മരണം എന്നു പ്രയോഗിച്ചിട്ടുണ്ടെങ്കില്‍ അത് മുകളില്‍ പൗലോസ് പ്രയോഗിച്ചപോലെ പീഢനത്തിന്‍റെ കാഠിന്യം കാണിക്കാന്‍ പ്രയോഗിച്ചതാകാനേ തരമുള്ളൂ. അല്ലെങ്കില്‍, ഈ പരസ്പര വൈരുദ്ധ്യത്തെ പരിഹരിക്കാന്‍ നമുക്കാവാതെ വരും.

ഇനി, കുരിശില്‍ നിന്നിറക്കപ്പേട്ടപ്പോള്‍ യേശുവിനു ജീവനില്ലായിരുന്നു, അല്ലെങ്കില്‍ കുരിശില്‍ വെച്ചു തന്നെ യേശു മരിച്ചിരിന്നു എന്നുസംശയിക്കുന്ന രീതിയിലുള്ള ബൈബിള്‍ വചനങ്ങള്‍ പരിശോധിക്കാം.

അത്ഭുതകരമായ വസ്തുത, മര്‍മ്മപ്രധാനമായ ഈ വിഷയം, അതായത് കുരിശുമരണം, റിപ്പോര്‍ട്ട് ചെയ്ത നാലു സുവിശേ കര്‍ത്താക്കളും അതിനു ദൃക്സാക്ഷികള്‍ ആയിരുന്നില്ല എന്നതാണ്. മത്തായിയുടെ സുവിശേഷത്തില്‍ ഇങ്ങനെ കാണാം:

"എന്നാല്‍ ഇതു ഒക്കെയും പ്രവാചകന്മാരുടെ എഴുത്തുകള്‍ നിവൃത്തിയാകേണ്ടതിന്നു സംഭവിച്ചു” എന്നു പറഞ്ഞു. അപ്പോള്‍ ശിഷ്യന്മാര്‍ എല്ലാവരും അവനെ വിട്ടു ഓടിപ്പോയി" (മത്താ- 26:56)

കുരിശുസംഭവത്തെക്കുറിച്ചുള്ള സുവിശേഷ വിവരണങ്ങളിലെ പൊരുത്തക്കേടുകള്‍ ഈ വചനത്തെ സത്യപ്പെടുത്തുന്നു. ഊഹാപോഹത്തെ അടിസ്ഥാനമാക്കി വിവരിക്കപ്പെട്ട ഈ സംഭവങ്ങള്‍ ഒരിക്കലും തന്നെ തെളിവായി സ്വീകരിക്കാന്‍ സാധ്യമല്ല. ക്രിസ്തു കുരിശില്‍ മരിച്ചു എന്നു അവകാശപ്പെടുന്ന ക്രിസ്ത്യാനികള്‍ക്ക് ഒരു ദൃക്സാക്ഷിയെപ്പോലും സംഭവത്തിനു സാക്ഷിയായി അവതരിപ്പിക്കാന്‍ ഇല്ല എന്നത് ആശ്ചര്യകരം തന്നെ.

കുരിശു സംഭവവുമായി ബന്ധപ്പെട്ട സുവിശേഷ വചനങ്ങള്‍ പരിശോധിക്കാം.

ഗൊല്ഗോഥായിലേക്ക് കുരിശ് ചുമന്നത് ആര്? യേശുവോ ശിമോനോ?

മാര്‍ക്കോസ് പറയുന്നു:

"അലക്സന്തരിന്‍റെയും രൂഫൊസിന്‍റെയും അപ്പനായി വയലില്‍ നിന്നു വരുന്ന കുറേനക്കാരനായ ശിമോനെ അവന്റെ ക്രൂശ് ചുമപ്പാന്‍ അവര്‍ നിര്‍ബന്ധിച്ചു
തലയോടിടം എന്നര്‍ത്ഥമുള്ള ഗൊല്ഗോഥാ എന്ന സ്ഥലത്തേക്കു അവനെ കൊണ്ടുപോയി;" (മാര്‍ക്കോസ്-15: 21,22)

ലൂക്കോസ് പറയുന്നു:

"അവനെ കൊണ്ടുപോകുമ്പോള്‍ വയലിള്‍ നിന്നു വരുന്ന ശിമോന്‍ എന്ന ഒരു കുറേനക്കാരനെ അവര്‍ പിടിച്ചു ക്രൂശ് ചുമപ്പിച്ചു യേശുവിന്റെ പിന്നാലെ നടക്കുമാറാക്കി." (ലൂക്കോസ്-23:26)

മത്തായി പറയുന്നു:

"അവര്‍ പോകുമ്പോള്‍ ശീമോന്‍ എന്നു പേരുള്ള കുറേനക്കാരനെ കണ്ടു, അവന്‍റെ ക്രൂശ് ചുമപ്പാന്‍ നിര്‍ബന്ധിച്ചു." (മത്തായി-27:32)

യോഹന്നാന്‍റെ വിവരണം മേല്പ്പറഞ്ഞ മൂന്നു വിവരണത്തോടും ശക്തമായി വിയോജിക്കുന്നു:

"അവര്‍ യേശുവിനെ കയ്യേറ്റു; അവര്‍ താന്‍ തന്നേ ക്രൂശിനെ ചുമന്നുകൊണ്ടു എബ്രായഭാഷയില്‍ ഗൊല്ഗൊഥാ എന്നു പേരുള്ള തലയോടിടം എന്ന സ്ഥലത്തേക്കു പോയി." (യോഹ-19:17)

കുരിശിലേറ്റുന്നതിനു മുമ്പായി യേശു കണ്ടിവെണ്ണ അല്ലെങ്കില്‍ കൈപ്പു ചേര്‍ത്ത് വീഞ്ഞ് കുടിച്ചിരുന്നുവോ?

മത്തായി:

"തലയോടിടം എന്നര്‍ത്ഥമുള്ള ഗൊല്ഗോഥാ എന്ന സ്ഥലത്തു എത്തിയപ്പോള്‍ അവന്നു കൈപ്പു കലക്കിയ വീഞ്ഞു കുടിപ്പാന്‍ കൊടുത്തു;

അതു രുചിനോക്കിയാറെ അവന്നു കുടിപ്പാന്‍ മനസ്സായില്ല. (മത്തായി-27:33-34)

മാര്‍ക്കോസ്:

"കണ്ടിവെണ്ണ കലര്‍ത്തിയ വീഞ്ഞു അവന്നു കൊടുത്തു; അവനോ വാങ്ങിയില്ല" (മാര്‍ക്കോസ്-15:23)


മത്തായിയുടെ സുവിശേഷപ്രകാരം വീഞ്ഞ് രുചിച്ചു നോക്കി ഇഷ്ടപ്പെടാത്തതിനാല്‍ യേശു കുടിച്ചില്ല. എന്നാല്‍, മാര്‍ക്കോസ് പറയുന്നത് വീഞ്ഞു യേശൂ വാങ്ങിയേ ഇല്ല എന്നാണ്. മറ്റു രണ്ടു സുവിശേഷ കര്‍ത്താക്കളും ഈ സംഭവം വിട്ടുകളഞ്ഞിരിക്കുന്നു.

കുരിശില്‍ വെച്ച് പുളിച്ച വീഞ്ഞു കൊടുത്ത സംഭവം:

ലൂക്കോസ് ഈ സംഭവത്തെക്കുറിച്ചു മൗനം പാലിക്കുന്നു. യോഹന്നാന്‍ പറയുന്നു:

"അതിന്റെ ശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു തിരുവെഴുത്തു നിവൃത്തിയാകുംവണ്ണം: 'എനിക്കു ദാഹിക്കുന്നു' എന്നു പറഞ്ഞു.

അവിടെ പുളിച്ച വീഞ്ഞു നിറഞ്ഞോരു പാത്രം വെച്ചിട്ടുണ്ടായിരുന്നു; അവര്‍ ഒരു സ്പോങ്ങ് പുളിച്ചവീഞ്ഞു നിറെച്ചു ഈസോപ്പുതണ്ടിന്മേല്‍ ആക്കി അവന്റെ വായോടു അടുപ്പിച്ചു.

യേശു പുളിച്ചവീഞ്ഞു കുടിച്ചശേഷം: നിവൃത്തിയായി എന്നു പറഞ്ഞു തല ചായ്ചു ആത്മാവിനെ ഏല്പിച്ചുകൊടുത്തു" (ലൂക്കോസ്-19: 28-30)

മാര്‍ക്കോസ്:

"അരികെ നിന്നവരില്‍ ചിലര്‍ കേട്ടിട്ടു: അവന്‍ ഏലീയാവെ വിളിക്കുന്നു എന്നു പറഞ്ഞു.

ഒരുത്തന്‍ ഓടി ഒരു സ്പോങ്ങില്‍ പുളിച്ചവീഞ്ഞു നിറെച്ചു ഒരു ഓടക്കോലിന്മേലാക്കി: നില്പിന്‍; ഏലീയാവു അവനെ ഇറക്കുവാന്‍ വരുമോ എന്നു നമുക്കു കാണാം എന്നു പറഞ്ഞു അവന്നു കുടിപ്പാന്‍ കൊടുത്തു.

യേശു ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു." (മാര്‍ക്കോസ്-15:34-36)

മത്തായി:

അവിടെ നിന്നിരുന്നവരില്‍ ചിലര്‍ അതു കേട്ടിട്ടു; അവന്‍ ഏലീയാവെ വിളിക്കുന്നു എന്നു പറഞ്ഞു.

ഉടനെ അവരില്‍ ഒരുത്തന്‍ ഓടി ഒരു സ്പോങ്ങ് എടുത്തു പുളിച്ച വീഞ്ഞു നിറെച്ചു ഓടത്തണ്ടിന്മേല്‍ ആക്കി അവന്നു കുടിപ്പാന്‍ കൊടുത്തു.

ശേഷമുള്ളവര്‍: നില്‍ക്ക; ഏലീയാവു അവനെ രക്ഷിപ്പാന്‍ വരുമോ എന്നു നോക്കാം എന്നു പറഞ്ഞു" (മത്തായി-27:47-49)

ഇവിടെ മൂന്നു സുവിശേഷങ്ങളും വിയോജിക്കുന്നു. യോഹന്നാന്‍ പറയുന്നത് യേശു 'എനിക്കു ദാഹിക്കുന്നു' എന്നു പറഞ്ഞു എന്നാണ്. എന്നാല്‍ മറ്റു രണ്ടുപേരും അത് പറയുന്നില്ല. യോഹന്നാന്‍ "അവര്‍ ഒരു സ്പോങ്ങ് പുളിച്ചവീഞ്ഞു നിറെച്ചു ഈസോപ്പുതണ്ടിന്മേല്‍ ആക്കി അവന്റെ വായോടു അടുപ്പിച്ചു." എന്നു പറയുമ്പോല്‍, മറ്റു രണ്ടുപേരും അത് ചുരുക്കി ഒരാള്‍ ആക്കിയിരിക്കുന്നു.

വീണ്ടും മാര്‍ക്കോസും മത്തായിയും വിയോജിക്കുന്നു. മാര്‍ക്കോസ് പറയുന്നു:
"ഒരുത്തന്‍ ഓടി ഒരു സ്പോങ്ങില്‍ പുളിച്ചവീഞ്ഞു നിറെച്ചു ഒരു ഓടക്കോലിന്മേലാക്കി: നില്പിന്‍; ഏലീയാവു അവനെ ഇറക്കുവാന്‍ വരുമോ എന്നു നമുക്കു കാണാം എന്നു പറഞ്ഞു" എന്നാല്‍ മത്തായി പറയുന്നത് ഇങ്ങനെ: "ശേഷമുള്ളവര്‍: നില്‍ക്ക; ഏലീയാവു അവനെ രക്ഷിപ്പാന്‍ വരുമോ എന്നു നോക്കാം എന്നു പറഞ്ഞു"

എത്ര മണിക്കായിരുന്നു യേശുവിനെ കുരിശിലേറ്റിയത്?

മത്തായിയും ലൂക്കോസും ഇത് വിട്ടുകളഞ്ഞിരിക്കുന്നു. യോഹന്നാന്‍ പറയുന്നു:

"അപ്പോള്‍ പെസഹയുടെ ഒരുക്കനാള്‍ ഏകദേശം ആറാം മണിനേരം ആയിരുന്നു. അവര്‍ യെഹൂദന്മാരോടു ഇതാ നിങ്ങളുടെ രാജാവു എന്നു പറഞ്ഞു.

‌‌‌‌അവരോ: കൊന്നുകളക, കൊന്നുകളക; അവനെ ക്രൂശിക്ക എന്നു നിലവിളിച്ചു. നിങ്ങളുടെ രാജാവിനെ ഞാന്‍ ക്രൂശിക്കേണമോ എന്നു പീലാത്തൊസ് അവരോടു ചോദിച്ചു; അതിന്നു മഹാപുരോഹിതന്മാര്‍: ഞങ്ങള്‍ക്കു കൈസരല്ലാതെ മറ്റൊരു രാജാവില്ല എന്നു ഉത്തരം പറഞ്ഞു.

അപ്പോള്‍ അവര്‍ അവനെ ക്രൂശിക്കേണ്ടതിന്നു അവര്‍ക്കും ഏല്പിച്ചുകൊടുത്തു." (യോഹന്നാന്‍-19: 14-16)

വൈകുന്നേരം ഏകദേശം ആറുമണി നേരം എന്നാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. എന്നാല്‍ മാര്‍ക്കോസിനു പറയാനുള്ളത് വേറെ ഒരു സമയമാണ്:

"മൂന്നാം മണി നേരമായപ്പോള്‍ അവനെ ക്രൂശിച്ചു." (മാര്‍ക്കോ-15:25)

ഒരു റിപ്പോര്‍ട്ടില്‍ ആറുമണി ആണെങ്കില്‍ മറ്റെതില്‍ മൂന്നു മണി! എങ്ങനെ നമുക്ക് ഈ റിപ്പോര്‍ട്ടുകള്‍ തെതെളിവായി സ്വീകരിക്കാന്‍ പറ്റും? (തുടരും)

17 comments:

Salim PM said...

യേശു കുരിശില്‍ മരിച്ചു എന്നു നാം ആംഗീകരിച്ചാല്‍, ജൂതന്മാരുടെ അവകാശവാദം, അതായത്, യേശു വ്യാജ വാദിയാണെന്നും അദ്ദേഹത്തെ വധിക്കുക വഴി അത് ഞങ്ങള്‍ തെളിയിച്ചിരിക്കുന്നു എന്നുമുള്ള വാദം നാം അംഗീകരിക്കേണ്ടിവരും.

Nasiyansan said...

യേശു കുരിശില്‍ മരിച്ചു എന്നു നാം ആംഗീകരിച്ചാല്‍, ജൂതന്മാരുടെ അവകാശവാദം, അതായത്, യേശു വ്യാജ വാദിയാണെന്നും അദ്ദേഹത്തെ വധിക്കുക വഴി അത് ഞങ്ങള്‍ തെളിയിച്ചിരിക്കുന്നു എന്നുമുള്ള വാദം നാം അംഗീകരിക്കേണ്ടിവരും.

..നല്ല തമാശതന്നെ ..അതായത് മോഷണം നടത്താത്ത ഒരാളെ മോഷണത്തിനു പിടിക്കുകയും ഒന്ന് രണ്ടു പേര്‍ കള്ളസാക്ഷ്യം പറയുകയും അയാള്‍ ശിഷിക്കപ്പെടുകയും ചെയ്‌താല്‍ പിടിക്കപ്പെട്ട ആള്‍ മോഷ്ടാവാന് ...ഇത് ഇതു നൂറ്റാണ്ടിലെഴുതിയ പോസ്റ്റ്‌ ആണ് ...

യേശു കുരിശുമരണം ആഗ്രഹിച്ചതായി സുവിശേഷങ്ങളില്‍ നാം കാണുന്നില്ല.

ഞാന്‍ ഇതിനു ഒന്ന് മറുപടി പറഞ്ഞതാണ് ..."എന്റെ പിതാവ് എന്നെ ഏല്‍പ്പിച്ച പാനപാത്രം ഞാന്‍ കുടിക്കേണ്ടതല്ലയോ" എന്ന് പറയുന്നത് യേശു അത് സ്വയം തിരഞ്ഞെടുത്തതുകൊണ്ടാണ് ...തന്റെ മരണത്തെക്കുറിച്ച് യേശിവിന്റെ പ്രവചനം മത്തായി (16 :21 -23),(മര്‍ക്കോസ് 8: 319: 1 ), (ലൂക്കാ 9: 229: 27 ),മത്തായി (17 :22-23),(മര്‍ക്കോസ് 9: 309: 32 ) (ലൂക്കാ 9: 439: 45 ),മത്തായി (20:17-19),(മര്‍ക്കോസ് 10: 3210: 34 ) (ലൂക്കാ 18: 3118: 34 ) എന്ന ഭാഗങ്ങളില്‍ വായിക്കാം ...അതായത് തന്നെ കൊല്ലുമെന്നു യേശുവിനു നേരത്തെ അറിയാമായിരുന്നു ..എന്നിട്ടും രക്ഷപെടാതിരുന്നത് യേശു മരണം സ്വയം തിരഞ്ഞെടുത്തതുകൊണ്ടാണല്ലോ ...

Nasiyansan said...

"യഹോവ ദുഷ്ടന്മാരോടു അകന്നിരിക്കുന്നു; നീതിമാന്മാരുടെ പ്രാര്‍ത്ഥനയോ അവന്‍ കേള്‍ക്കുന്നു." (സങ്കീ-15:29) എന്നു സങ്കീര്‍ത്തനത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ നീതിമാനായ തന്‍റെ ദാസന്‍റെ പ്രാര്‍ഥന ദൈവം കേള്‍ക്കുകയും ശാപിക്കപ്പെട്ട കുരിശു മരണത്തില്‍ നിന്ന് അദ്ദേഹത്തെ രക്ഷിക്കുകയും ചെയ്തു; അതിനുവേണ്ട എല്ലാ സാഹചര്യങ്ങളും ദൈവം അവിടെ ഒരുക്കുകയുണ്ടായി.

ഇത് സങ്കീര്‍ത്തനമല്ല സുഭാക്ഷിതങ്ങളാണ് ..ബൈബിള്‍ പോസ്റ്റിടുന്നതിനു മുന്‍പ് ബൈബിള്‍ വായിക്കാന്‍ ശ്രദ്ധിക്കുക ...

23 ഉചിതമായ മറുപടി പറയുക ഒരുവന്ആഹ്ളാദകരമത്രേ, സന്ദര്‍ഭോചിതമായ വാക്ക് എത്രനന്ന്.
24 വിവേകിയുടെ വഴി മേലോട്ട്,ജീവനിലേക്ക് നയിക്കുന്നു; താഴെയുള്ള പാതാളത്തെ വിട്ടകലുന്നു.
25 അഹങ്കാരിയുടെ ഭവനം കര്‍ത്താവ്നിലംപരിചാക്കുന്നു; വിധവയുടെ അതിര് അവിടുന്ന്സംരക്ഷിക്കുന്നു.
26 ദുഷ്ടരുടെ ആലോചനകള്‍ കര്‍ത്താവിന് വെറുപ്പാണ്; നിഷ്കളങ്കരുടെ വാക്കുകള്‍അവിടുത്തേക്കു പ്രീതികരവും.
27 നീതിരഹിതമായ നേട്ടം ആഗ്രഹിക്കുന്നവന്‍ സ്വന്തം കുടുംബത്തെ ദ്രോഹിക്കുന്നു; കൈക്കൂലി വെറുക്കുന്നവന്‍ ഏറെനാള്‍ജീവിക്കും.
28 നീതിമാന്‍മാര്‍ ആലോചിച്ച് ഉത്തരം കൊടുക്കുന്നു; ദുഷ്ടരുടെ അധരങ്ങള്‍ ദുഷ്ടതവമിക്കുന്നു.
29 കര്‍ത്താവ് ദുഷ്ടരില്‍നിന്ന്അകന്നിരിക്കുന്നു; നീതിമാന്‍മാരുടെ പ്രാര്‍ഥനചെവിക്കൊള്ളുന്നു.
30 തിളങ്ങുന്ന കണ്ണ് ഹൃദയത്തെസന്തോഷിപ്പിക്കുന്നു; സദ്വാര്‍ത്ത ശരീരത്തെ ഉത്തേജിപ്പിക്കുന്നു.
31 ഉത്തമമായ ഉപദേശം ആദരിക്കുന്നവന് വിവേകികളോടുകൂടെ സ്ഥാനം ലഭിക്കും.
32 പ്രബോധനം അവഗണിക്കുന്നവന്‍തന്നെത്തന്നെ ദ്രോഹിക്കുന്നു; ശാസനം അനുസരിക്കുന്നവന്‍അറിവു നേടുന്നു.
33 ദൈവഭക്തി ജ്ഞാനത്തിനുള്ളപരിശീലനമാണ്; വിനയം ബഹുമതിയുടെ മുന്നോടിയും.

എന്നിങ്ങനെ പോകുന്നു സുഭാക്ഷിതങ്ങള്‍ .. എന്താണ് "രക്ഷാകര സംഭവം " എന്ന് അറിവില്ലത്തതുകൊണ്ടാണ് ഇത്തരം വിവരക്കേടുകള്‍ വിളിച്ചു പറയുന്നത്

Nasiyansan said...

അദ്ദേഹത്തിന്‍റെ ഉള്ളിന്‍റെ ഉള്ളില്‍ യേശുവിനെ വെറുതെ വിടണം എന്ന ആഗ്രഹമാണുണ്ടായിരുന്നത് എന്ന് ഇത് വ്യക്തമാക്കുന്നു. യേശുവിനെ കുരിശുമരണത്തില്‍ നിന്ന് രക്ഷിക്കാന്‍ തന്നെക്കൊണ്ടാവും വിധമെല്ലാം അദ്ദേഹം ശ്രമിച്ച കഴിഞ്ഞ പോസ്റ്റുകളില്‍ വിവരിച്ചിട്ടുണ്ട്.


നിരപരാദിയാണ് എന്ന് ഒരു കുറ്റവാളിയെക്കുറിച്ചു തോന്നുമ്പോള്‍ ഏതു ന്യായാധിപനും ചെയ്യുന്നതെ പീലാത്തൊസും ചെയ്തോള്ളൂ .. എങ്കിലും പിന്നീടു പീലത്തോസ്സിന്റെ വിധം മാറുന്നതാണ് കാണുന്നത് .....ബൈബിള്‍ ഭാഗമിതാണ് ..

7 യഹൂദര്‍ പറഞ്ഞു: ഞങ്ങള്‍ക്കൊരു നിയമമുണ്ട്. ആ നിയമമനുസരിച്ച് ഇവന്‍മരിക്കണം. കാരണം, ഇവന്‍ തന്നെത്തന്നെ ദൈവപുത്രനാക്കിയിരിക്കുന്നു.
8 ഇതു കേട്ടപ്പോള്‍ പീലാത്തോസ് കൂടുതല്‍ ഭയപ്പെട്ടു.
9 അവന്‍ വീണ്ടും പ്രത്തോറിയത്തില്‍ പ്രവേശിച്ച് യേശുവിനോടു ചോദിച്ചു: നീ എവിടെനിന്നാണ്? യേശു മറുപടിയൊന്നും പറഞ്ഞില്ല.
10 പീലാത്തോസ് ചോദിച്ചു: നീ എന്നോടു സംസാരിക്കുകയില്ലേ? നിന്നെ സ്വതന്ത്രനാക്കാനും ക്രൂശിക്കാനും എനിക്ക് അധികാരമുïന്ന് അറിഞ്ഞുകൂടെ?
11 യേശു പ്രതിവചിച്ചു: ഉന്നതത്തില്‍നിന്നു നല്‍കപ്പെട്ടില്ലായിരുന്നുവെങ്കില്‍ എന്റെ മേല്‍ ഒരധികാരവും നിനക്കുണ്ടാകുമായിരുന്നില്ല. അതിനാല്‍, എന്നെ നിനക്കേല്‍പിച്ചുതന്നവന്റെ പാപം കൂടുതല്‍ ഗൌരവമുള്ളതാണ്.
12 അപ്പോള്‍ മുതല്‍ പീലാത്തോസ് അവനെ വിട്ടയ്ക്കാന്‍ ശ്രമമായി. എന്നാല്‍, യഹൂദര്‍ വിളിച്ചുപറഞ്ഞു: ഇവനെ മോചിപ്പിക്കുന്നപക്ഷം നീ സീസറിന്റെ സ്നേഹിതനല്ല. തന്നെത്തന്നെ രാജാവാക്കുന്ന ഏവനും സീസറിന്റെ വിരോധിയാണ്.
13 ഈ വാക്കുകള്‍ കേട്ടപ്പോള്‍ പീലാത്തോസ് യേശുവിനെ പുറത്തേക്കു കൊണ്ടുവന്ന്, കല്‍ത്തളം - ഹെബ്രായ ഭാഷയില്‍ ഗബ്ബാത്ത - എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത്ന്യായാസനത്തില്‍ ഇരുന്നു.
14 അന്നു പെസഹായുടെ ഒരുക്കത്തിനുള്ള ദിവസമായിരുന്നു. അപ്പോള്‍ ഏകദേശം ആറാം മണിക്കൂറുമായിരുന്നു. അവന്‍ യഹൂദരോടു പറഞ്ഞു:
15 ഇതാ, നിങ്ങളുടെ രാജാവ്! അവര്‍ വിളിച്ചുപറഞ്ഞു: കൊണ്ടുപോകൂ, അവനെ കൊണ്ടുപോയി കുരിശില്‍ തറയ്ക്കൂ. പീലാത്തോസ് അവരോടു ചോദിച്ചു: നിങ്ങളുടെ രാജാവിനെ ഞാന്‍ ക്രൂശിക്കണമെന്നോ? പുരോഹിതപ്രമുഖന്‍മാര്‍ പറഞ്ഞു: സീസറല്ലാതെ ഞങ്ങള്‍ക്കു വേറെ രാജാവില്ല.
16 അപ്പോള്‍ അവന്‍ യേശുവിനെ ക്രൂശിക്കാനായി അവര്‍ക്കു വിട്ടുകൊടുത്തു.

Nasiyansan said...

കഷ്ടാനുഭവങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങളില്‍ ചില സഥലങ്ങളില്‍ 'മരണം' എന്ന വാക്ക് പ്രയോഗിച്ചതായി കാണുന്നുണ്ട്. എന്നാല്‍ കൂടുതല്‍ സ്ഥലങ്ങളില്‍ കഷ്ടാനുഭവങ്ങളെക്കുറിച്ചു മാത്രമാണ് വിവരിക്കുന്നത്: നോക്കുക:

കഷ്ടം തന്നെ ഇഷ്ടാ.. "കഷ്ടാനുഭവങ്ങളെക്കുറിച്ചു" പറഞ്ഞത് അതെ അര്‍ത്ഥത്തില്‍ നിങ്ങള്ക്ക് മനസ്സിലായി മരണത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അര്‍ഥം മാറിപ്പോയി ...സംമ്മദിക്കണം ട്ടോ ...ഇവിടം ഒന്ന് വായിച്ചു നോക്കണേ ..

മത്തായി അദ്ധ്യായം 17
പീഡാനുഭവവും ഉത്ഥാനവും - രണ്ടാം പ്രവചനം
(മര്‍ക്കോസ് 9: 309: 32 ) (ലൂക്കാ 9: 439: 45 )

22 അവര്‍ ഗലീലിയില്‍ ഒരുമിച്ചുകൂടിയപ്പോള്‍ യേശു അവരോടു പറഞ്ഞു: മനുഷ്യപുത്രന്‍മനുഷ്യരുടെ കൈകളില്‍ ഏല്‍പിക്കപ്പെടാന്‍ പോകുന്നു.
23 അവര്‍ അവനെ വധിക്കും; എന്നാല്‍ മൂന്നാം ദിവസം അവന്‍ ഉയിര്‍പ്പിക്കപ്പെടും. ഇതുകേട്ട് അവര്‍ അതീവ ദുഃഖിതരായിത്തീര്‍ന്നു.

യേശു മരിക്കും എന്ന് പറഞ്ഞത് അതെ അര്‍ത്ഥത്തില്‍ മനസ്സിലായതുകൊണ്ടാണ് ശിഷ്യന്മാര്‍ ദുഃഖിതരായത് ..വല്ലതും മനസ്സിലായോ ?

Nasiyansan said...

മുകളില്‍ പറഞ്ഞിരിക്കുന്ന വചനങ്ങളില്‍ എല്ലാം തന്നെ ശേശു താന്‍ അനുഭവിക്കുന്ന കഷ്ടതകളെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. താന്‍ മരിക്കും എന്നാണ് യേശു വിസ്വസിച്ചിരുന്നത് എങ്കില്‍ ഇവിടെയെല്ലാം മരണത്തെക്കുറിച്ചു മാത്രമായിരുന്നു പറയേണ്ടിയിരുന്നത്. വളരെ കുറച്ചു സ്ഥലത്ത് മാത്രമേ മര്‍ണം എന്ന വാക്ക് ഉപയോഗിച്ചിട്ടുള്ളൂ. അത് പീഢാനുഭവത്തിന്‍റെ കാഠിന്യത്തെ ദ്യുതിപ്പിക്കാന്‍ പ്രയോഗിച്ചതാകാനേ തരമുള്ളൂ. അത്തരം പ്രയോഗങ്ങള്‍ ബൈബിളില്‍ തന്നെ കാണാവുന്നതുംമാണ്:

താഴെ എഴുതിയിരിക്കുന്ന ഭാഗം വായിച്ചാല്‍ ..."അത് പീഢാനുഭവത്തിന്‍റെ കാഠിന്യത്തെ ദ്യുതിപ്പിക്കാന്‍ പ്രയോഗിച്ചതാകാനേ തരമുള്ളൂ" എന്ന് ആരെങ്കിലും പറഞ്ഞാല്‍ അയാള്‍ക്ക്‌ എന്തെങ്കിലും കുഴപ്പമുണ്ടെന്നു ന്യായമായും കരുതാം ...

മത്തായി അദ്ധ്യായം 16
പീഡാനുഭവവും ഉത്ഥാനവും - ഒന്നാം പ്രവചനം
(മര്‍ക്കോസ് 8: 319: 1 ) (ലൂക്കാ 9: 229: 27 )

21 അപ്പോള്‍ മുതല്‍ യേശു, തനിക്കു ജറുസലെമിലേക്കു പോകേണ്ടിയിരിക്കുന്നുവെന്നും ശ്രേഷ്ഠന്‍മാരില്‍നിന്നും പ്രധാനപുരോഹിതന്‍മാരില്‍നിന്നും നിയമജ്ഞരില്‍നിന്നും വളരെയേറെ സഹിക്കേണ്ടിവരുമെന്നും താന്‍ വധിക്കപ്പെടുമെന്നും എന്നാല്‍ മൂന്നാം ദിവസം ഉയിര്‍പ്പിക്കപ്പെടുമെന്നും ശിഷ്യന്‍മാരെ അറിയിച്ചുതുടങ്ങി.
22 പത്രോസ് അവനെ മാറ്റിനിറുത്തി തടസ്സം പറയാന്‍ തുടങ്ങി: ദൈവം കനിയട്ടെ! കര്‍ത്താവേ, ഇതൊരിക്കലും നിനക്കു സംഭവിക്കാതിരിക്കട്ടെ.
23 യേശു തിരിഞ്ഞ് പത്രോസിനോടു പറഞ്ഞു: സാത്താനേ, എന്റെ മുമ്പില്‍ നിന്നുപോകൂ, നീ എനിക്കു പ്രതിബന്ധമാണ്. നിന്റെ ചിന്ത ദൈവികമല്ല, മാനുഷികമാണ്.

ബാകിയുള്ള ഭാഗം ഇതിലും തമാശയാണ് ..അതിനെക്കുറിച്ച് പിന്നീടു പോസ്റ്റാം

Salim PM said...

Nasiyansan said

"നല്ല തമാശതന്നെ ..അതായത് മോഷണം നടത്താത്ത ഒരാളെ മോഷണത്തിനു പിടിക്കുകയും ഒന്ന് രണ്ടു പേര്‍ കള്ളസാക്ഷ്യം പറയുകയും അയാള്‍ ശിഷിക്കപ്പെടുകയും ചെയ്‌താല്‍ പിടിക്കപ്പെട്ട ആള്‍ മോഷ്ടാവാന് ...ഇത് ഇതു നൂറ്റാണ്ടിലെഴുതിയ പോസ്റ്റ്‌ ആണ് ..."

ഈ വിഷയം പലതവണ വിശദീകരിച്ചതാണ്. ഈ പോസ്റ്റിലും ആവര്‍ത്തിച്ചിരിക്കുന്നു.

"ആ പ്രവാചകനോ സ്വപ്നക്കാരനോ മിസ്രയീംദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്നവനും അടിമവീട്ടില്‍നിന്നു വീണ്ടെടുത്തവനുമായ നിങ്ങളുടെ ദൈവമായ യഹോവേക്കു വിരോധമായി ദ്രോഹം സംസാരിച്ചു, നീ നടക്കേണ്ടതിന്നു നിന്‍റെ ദൈവമായ യഹോവ കല്പിച്ച വഴിയില്‍നിന്നു നിന്നെ തെറ്റിപ്പാന്‍ നോക്കിയതുകൊണ്ടു അവനെ കൊല്ലേണം; അങ്ങനെ നിന്‍റെ മദ്ധ്യേനിന്നു ദോഷം നീക്കിക്കളയേണം " (ഉല്പത്തി 13:5).

ഇത് എന്‍റെ അഭിപ്രായമല്ല. യേശു വ്യാജവാദിയാണെന്ന് തെളിയിക്കാന്‍ യേശുവിനെ കുരിശില്‍ തറച്ചു കൊല്ലാന്‍ ജൂതന്മാര്‍ ശ്രമിച്ചത് ഈ ഉല്പത്തി വചനം അനുസരിച്ചാണ്. യേശു കുരിശില്‍ മരിച്ചു എന്നു സമ്മതിക്കുന്ന Nasiyansan ജൂതന്മാരുടെ ഈ അവകാശവാദം ശരിവെച്ചുകൊടുക്കുകയല്ലേ ചെയ്യുന്നത്? "തൂങ്ങിമരിച്ചവന്‍ ദൈവസന്നിധിയില്‍ ശാപഗ്രസ്തന്‍ ആകുന്നു" എന്ന വചനപ്രകാരം യേശു ശാപഗ്രസ്തന്‍ എന്നു സമ്മതിക്കുകയല്ലേ Nasiyansan ചെയ്യുന്നത്? കാതലായ ഈ വിഷയത്തിന് Nasiyansan മറുപ്ടി പറയുക. ബാക്കി ഭാഗങ്ങള്‍ എല്ലാം ഈ വിഷയത്തെ ആശ്രയിച്ചാണിരിക്കുന്നത്.

Nasiyansan said

"അതായത് തന്നെ കൊല്ലുമെന്നു യേശുവിനു നേരത്തെ അറിയാമായിരുന്നു ..എന്നിട്ടും രക്ഷപെടാതിരുന്നത് യേശു മരണം സ്വയം തിരഞ്ഞെടുത്തതുകൊണ്ടാണല്ലോ ..."

യേശു രക്ഷപ്പെടാന്‍ ശ്രമിച്ചില്ലേ? കുരിശുമരണത്തില്‍ നിന്നു തന്നെ രക്ഷിക്കാന്‍ ഉറക്കമൊഴിച്ചു പ്രാര്‍ഥിക്കുകയും, പ്രാര്‍ഥനയില്‍ വീഴ്ച്ച വരുത്തിയ ശിഷ്യനെ ഗുണദോഷിക്കുകയും ചെയ്യുന്ന യേശുവിന്‍റെ ചിത്രമാണല്ലോ നാം ബൈബിളില്‍ കാണുന്നത്? ഇതിനെക്കുറിച്ച് Nasiyansan എന്തുപറയുന്നു.?

മര്‍മ്മപ്രധാനമായ ഈ വിഷയത്തില്‍ Nasiyansan എന്തു പറയുന്നു എന്നറിയാന്‍ താല്പ്പര്യമുണ്ട്. എന്നിട്ടാകട്ടെ ബബിള്‍ മുഴുവന്‍ കന്‍മന്‍റായി കോപ്പി പേസ്റ്റ് ചെയ്യല്‍.

Nasiyansan said...

"ആ പ്രവാചകനോ സ്വപ്നക്കാരനോ മിസ്രയീംദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്നവനും അടിമവീട്ടില്‍നിന്നു വീണ്ടെടുത്തവനുമായ നിങ്ങളുടെ ദൈവമായ യഹോവേക്കു വിരോധമായി ദ്രോഹം സംസാരിച്ചു, നീ നടക്കേണ്ടതിന്നു നിന്‍റെ ദൈവമായ യഹോവ കല്പിച്ച വഴിയില്‍നിന്നു നിന്നെ തെറ്റിപ്പാന്‍ നോക്കിയതുകൊണ്ടു അവനെ കൊല്ലേണം; അങ്ങനെ നിന്‍റെ മദ്ധ്യേനിന്നു ദോഷം നീക്കിക്കളയേണം " (ഉല്പത്തി 13:5).

ഇത് എന്‍റെ അഭിപ്രായമല്ല. യേശു വ്യാജവാദിയാണെന്ന് തെളിയിക്കാന്‍ യേശുവിനെ കുരിശില്‍ തറച്ചു കൊല്ലാന്‍ ജൂതന്മാര്‍ ശ്രമിച്ചത് ഈ ഉല്പത്തി വചനം അനുസരിച്ചാണ്.



നിങ്ങള്‍ ഉപയോഗിച്ചിരിക്കുന്ന പഴയനിയമ ഭാഗം "ഉല്‍പ്പത്തി" അല്ല ..നിയമാവര്‍ത്തനമാണ് ...ആരോപണമുന്നയിക്കുന്നവ്ര്‍ കുറച്ചൊക്കെ വായിക്കാനും പഠിക്കനുമൊക്കെ ശ്രമിക്കുന്നത് നല്ലതാണ് ..."യേശു വ്യാജവാദിയാണെന്ന് തെളിയിക്കാന്‍ യേശുവിനെ കുരിശില്‍ തറച്ചു കൊല്ലാന്‍ ജൂതന്മാര്‍ ശ്രമിച്ചത്" ഈ പഴയ നിയമ ഭാഗം അനുസരിച്ച് തന്നെയാണോ എന്ന് സംശയമുണ്ട് ...പ്രസ്തുത ഭാഗം ഇങ്ങനെയാണ് ...

നിയമാവര്‍ത്തനം 13

1 നിങ്ങളുടെ ഇടയില്‍നിന്ന് ഒരു പ്രവാചകനോ സ്വപ്നവിശകലനക്കാരനോ വന്ന് ഒരു അടയാളമോ അദ്ഭുതമോ നിങ്ങള്‍ക്കു വാഗ്ദാനം ചെയ്യുകയും
2 അവന്‍ പറഞ്ഞവിധം സംഭവിക്കുകയും ചെയ്താലും, നിങ്ങള്‍ക്ക് അജ്ഞാതരായ അന്യദേവന്‍മാരെ നമുക്കു പിഞ്ചെല്ലാം, അവരെ സേവിക്കാം എന്ന് അവന്‍ പറയുകയാണെങ്കില്‍
3 നിങ്ങള്‍ ആപ്രവാചകന്റെയോ വിശകലനക്കാരന്റെ യോ വാക്കുകള്‍ കേള്‍ക്കരുത്. എന്തുകൊണ്ടന്നാല്‍, നിങ്ങള്‍ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടുംകൂടെ തന്നെ സ്നേഹിക്കുന്നുണ്ടാ എന്ന് അറിയാന്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളെ പരീക്ഷിക്കുകയാണ്.
4 നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ അനുഗമിക്കുകയും ഭയപ്പെടുകയും ചെയ്യുവിന്‍. നിങ്ങള്‍ അവിടുത്തെ കല്‍പനകള്‍ പാലിക്കുകയും വാക്കു കേള്‍ക്കുകയും അവിടുത്തെ സേവിക്കുകയും അവിടുത്തോടു ചേര്‍ന്നു നില്‍ക്കുകയും ചെയ്യണം.
5 അവന്‍ പ്രവാചകനോ സ്വപ്നവിശകലനക്കാരനോ, ആരായാലും വധിക്കപ്പെടണം. എന്തെന്നാല്‍, നിങ്ങളെ ഈജിപ്തില്‍ നിന്ന് ആനയിച്ചവനും അടിമത്തത്തിന്റെ ഭവനത്തില്‍ നിന്നു മോചിപ്പിച്ചവനും നിങ്ങളുടെ ദൈവവുമായ കര്‍ത്താവിനെ എതിര്‍ക്കാനും അവിടുന്നു കല്‍പിച്ചിട്ടുള്ള മാര്‍ഗത്തില്‍നിന്നു നിങ്ങളെ വ്യതിചലിപ്പിക്കാനും ആണ് അവന്‍ ശ്രമിച്ചത്. അങ്ങനെ നിങ്ങള്‍ ആ തിന്‍മ നിങ്ങളുടെ ഇടയില്‍ നിന്നു നീക്കിക്കളയണം.

യേശു അജ്ഞാതരായ അന്യദേവന്‍മാരെക്കുരിച്ചല്ലല്ലോ പ്രസംഗിച്ചു നടന്നത് ...യേശുക്രിസ്തുവിന്റെ മേല്‍ ആരോപിച്ചിരിക്കുന്ന കുറ്റം സ്വയം "തന്നെത്തന്നെ ദൈവപുത്രനാക്കിയിരിക്കുന്നു" എന്നതാണ്( യഹൂദര്‍ പറഞ്ഞു: ഞങ്ങള്‍ക്കൊരു നിയമമുണ്ട്. ആ നിയമമനുസരിച്ച് ഇവന്‍മരിക്കണം. കാരണം, ഇവന്‍ തന്നെത്തന്നെ ദൈവപുത്രനാക്കിയിരിക്കുന്നു - ജോണ്‍ :19 :7) ..അതായത് ദൈവധൂക്ഷണം ...പഴയനിയമ പുസ്തകമായ ലേവ്യരുടെ(Leviticus) പുസ്തകത്തിലാണ് "ദൈവധൂക്ഷണം" പറയുന്ന ആളെ കൊന്നുകളയണമെന്നു പറയുന്നത് ...

16 കര്‍ത്താവിന്റെ നാമം ദുഷിക്കുന്നവനെ കൊന്നുകളയണം. സമൂഹം മുഴുവനും അവനെ കല്ലെറിയണം. സ്വദേശിയോ വിദേശിയോ ആകട്ടെ കര്‍ത്താവിന്റെ നാമം ദുഷിക്കുന്ന ഏവനും വധിക്കപ്പെടണം.(ലേവ്യര്‍ 24 :16 )

യേശു കുരിശില്‍ മരിച്ചു എന്നു സമ്മതിക്കുന്ന Nasiyansan ജൂതന്മാരുടെ ഈ അവകാശവാദം ശരിവെച്ചുകൊടുക്കുകയല്ലേ ചെയ്യുന്നത്?

"കര്‍ത്താവിന്റെ നാമം ദുഷിക്കുന്നവനെ കൊന്നുകളയണം. " എന്നതാണ് നിയമം...അതനുസരിച്ച് യേശു നിരപരാദിയാണ് .."യേശു കുരിശില്‍ മരിച്ചു" എന്നതുകൊണ്ട്‌ ജൂതന്മാരുടെ അവകാശവാദം ശരിവച്ചുകൊടുക്കുന്നു എന്ന് അര്ത്തമില്ല

The Jews misunderstood Jesus' claim to be the "Son of God". They mistakenly thought Jesus claimed to MAKE HIMSELF the "Son of God", when in fact Jesus actually claimed that GOD MADE HIM the Son of God.

John 19:7 proves that the gospel of John uses the following terms interchangeably: "Son of God" "God" "Equality with God" "calling God His own Father"

Nasiyansan said...

"തൂങ്ങിമരിച്ചവന്‍ ദൈവസന്നിധിയില്‍ ശാപഗ്രസ്തന്‍ ആകുന്നു" എന്ന വചനപ്രകാരം യേശു ശാപഗ്രസ്തന്‍ എന്നു സമ്മതിക്കുകയല്ലേ Nasiyansan ചെയ്യുന്നത്? കാതലായ ഈ വിഷയത്തിന് Nasiyansan മറുപ്ടി പറയുക. ബാക്കി ഭാഗങ്ങള്‍ എല്ലാം ഈ വിഷയത്തെ ആശ്രയിച്ചാണിരിക്കുന്നത്.

ഇതൊന്നും കാതലായ വിഷയങ്ങളല്ല കല്‍ക്കി .ഇതൊന്നും ആരും ചര്‍ച്ച ചെയ്യാറുമില്ല ..പ്രസ്തുത ഭാഗവും "ഉല്‍പ്പത്തി" അല്ല ..നിയമാവര്‍ത്തനമാണ് ..നിയമാവര്‍ത്തനം 21 ...

22 ഒരുവന്‍ മരണശിക്ഷയ്ക്കര്‍ഹമായ കുറ്റം ചെയ്യുകയും മരണത്തിനു വിധിക്കപ്പെടുകയും ചെയ്താല്‍ അവനെ നീ മരത്തില്‍ തൂക്കുക.
23 ശവം രാത്രി മുഴുവന്‍മരത്തില്‍ തൂങ്ങിക്കിടക്കരുത്. നിന്റെ ദൈവമായ കര്‍ത്താവു നിനക്കവകാശമായിത്തരുന്ന സ്ഥലം അശുദ്ധമാകാതിരിക്കാന്‍ അന്നുതന്നെ അതു മറവുചെയ്യണം. മരത്തില്‍ തൂക്കപ്പെട്ടവന്‍ ദൈവത്താല്‍ ശപിക്കപ്പെട്ടവനാണ്.

"ഒരുവന്‍ മരണശിക്ഷയ്ക്കര്‍ഹമായ കുറ്റം ചെയ്യുകയും" എന്നാ ഭാഗം കണ്ടില്ല എന്നുണ്ടോ !!...കുറ്റം ചെയ്തവനെ ശിഷിക്കുന്നതിനെക്കുറിച്ചാണ് ഇവിടെ പറയുന്നത് ..അല്ലാതെ വെറുതെ ഒരുത്തനെ കേട്ടിത്തൂക്കുന്നതിനെക്കുറിച്ചല്ല ...കുറ്റം ചെയ്തതുകൊണ്ടാണ് "മരത്തില്‍ തൂക്കപ്പെട്ടവന്‍ ദൈവത്താല്‍ ശപിക്കപ്പെട്ടവനാകുന്നതു "..ഇത് യേശുവിനു ബാധകമല്ല...

Salim PM said...

Nasiyansan,

തെറ്റ് ചൂണ്ടിക്കാണിച്ചതിനു നന്ദി. ആവര്‍ത്തന പുസ്തകം എന്നതിനു പകരം ഉല്പ്പത്തി എന്നു തെറ്റിയെഴുതിയതില്‍ ഖേദിക്കുന്നു.

Nasiyansan, said:

"യേശു വ്യാജവാദിയാണെന്ന് തെളിയിക്കാന്‍ യേശുവിനെ കുരിശില്‍ തറച്ചു കൊല്ലാന്‍ ജൂതന്മാര്‍ ശ്രമിച്ചത്" ഈ പഴയ നിയമ ഭാഗം അനുസരിച്ച് തന്നെയാണോ എന്ന് സംശയമുണ്ട്"

ഇക്കാര്യത്തില്‍ സംശയിക്കാന്‍ പഴുതൊന്നും കാണുന്നില്ല. ഇനി ജൂതന്മാര്‍ ഉദ്ദേശിച്ചത് എന്തായാലും ഈ വചനങ്ങള്‍ പഴയ നിയമത്തില്‍ ഉണ്ടെന്ന കാര്യത്തില്‍ സംശയമില്ലല്ലോ? ഈ വചനങ്ങള്‍ അനുസരിച്ച് യേശു കുരിശില്‍ വെച്ചു മരിച്ചു എന്നകാര്യം യേശുവിനെ നിഷേധിക്കാന്‍ ഒരു ജൂതന് മതിയായ കാരണമല്ലേ?

ഇനി താങ്കള്‍ ഉദ്ധരിച്ച പോലെ

"യഹൂദര്‍ പറഞ്ഞു: ഞങ്ങള്‍ക്കൊരു നിയമമുണ്ട്. ആ നിയമമനുസരിച്ച് ഇവന്‍മരിക്കണം. കാരണം, ഇവന്‍ തന്നെത്തന്നെ ദൈവപുത്രനാക്കിയിരിക്കുന്നു" (ജോണ്‍ :19 :7) എന്ന വചനവും ഈ വസ്തുത തന്നെയാണ് വ്യക്തമാക്കുന്നത്. യശുവിനെ കൊല്ലുന്നതില്‍ യഹൂദര്‍ വിജയിച്ചു എന്നു സമ്മതിച്ചാല്‍ യഹൂദരുടെ വാദം അനുസരിച്ച് യേശുവിന്‍റെ അവകാശവാദം കളവാണ് എന്നല്ലേ വരുന്നത്?

Nasiyansan said...

ഇക്കാര്യത്തില്‍ സംശയിക്കാന്‍ പഴുതൊന്നും കാണുന്നില്ല. ഇനി ജൂതന്മാര്‍ ഉദ്ദേശിച്ചത് എന്തായാലും ഈ വചനങ്ങള്‍ പഴയ നിയമത്തില്‍ ഉണ്ടെന്ന കാര്യത്തില്‍ സംശയമില്ലല്ലോ? ഈ വചനങ്ങള്‍ അനുസരിച്ച് യേശു കുരിശില്‍ വെച്ചു മരിച്ചു എന്നകാര്യം യേശുവിനെ നിഷേധിക്കാന്‍ ഒരു ജൂതന് മതിയായ കാരണമല്ലേ?

പഴുതൊന്നും കാണില്ലല്ലോ ..ഈ പോസ്റ്റു ഏതോ ഇസ്ലാം "പണ്ഡിതന്‍" എഴുതിയതാണ് ..അതുകൊണ്ട് നിങ്ങളായിട്ട്‌ തിരുത്തുമെന്ന് ഒരു വിശ്വാസവുമില്ല. യഹൂദര്‍ എന്ത് വിശ്വോസിക്കുന്നു എന്നത് ഇവിടെ പ്രസക്തമല്ലല്ലോ.

യശുവിനെ കൊല്ലുന്നതില്‍ യഹൂദര്‍ വിജയിച്ചു എന്നു സമ്മതിച്ചാല്‍ യഹൂദരുടെ വാദം അനുസരിച്ച് യേശുവിന്‍റെ അവകാശവാദം കളവാണ് എന്നല്ലേ വരുന്നത്?

നല്ല തമാശ തന്നെ ..

അത്ഭുതകരമായ വസ്തുത, മര്‍മ്മപ്രധാനമായ ഈ വിഷയം, അതായത് കുരിശുമരണം, റിപ്പോര്‍ട്ട് ചെയ്ത നാലു സുവിശേ കര്‍ത്താക്കളും അതിനു ദൃക്സാക്ഷികള്‍ ആയിരുന്നില്ല എന്നതാണ്. മത്തായിയുടെ സുവിശേഷത്തില്‍ ഇങ്ങനെ കാണാം:

"എന്നാല്‍ ഇതു ഒക്കെയും പ്രവാചകന്മാരുടെ എഴുത്തുകള്‍ നിവൃത്തിയാകേണ്ടതിന്നു സംഭവിച്ചു” എന്നു പറഞ്ഞു. അപ്പോള്‍ ശിഷ്യന്മാര്‍ എല്ലാവരും അവനെ വിട്ടു ഓടിപ്പോയി" (മത്താ- 26:56)


മര്‍മ്മപ്രദാനം! ...നാല് സുവിശേഷകരും എന്നൊക്കെ പറയാന്‍ വരട്ടെ നുണയാ ......സുവിശേഷകന്മാര്‍ നാലുപേരില്‍ മൂന്നുപേരും യേശുവിന്റെ ശിഷ്യന്മാരായിരുന്നു ...യേശു പിടിക്കപ്പെട്ടപ്പോള്‍ അവരെല്ലാം ഓടിപ്പോയി എന്നത് സത്യമാണ് ..പക്ഷെ ഒരാള്‍ തിരിച്ചു വന്നിരുന്നു ..അതറിഞ്ഞില്ല അല്ലെ..ആ ശിഷ്യനാണ് യോഹന്നാന്‍ ..ആ ശിഷ്യന്‍ യേശുവിന്റെ മരണസമയത്ത് കൂടെയുണ്ടായിരുന്നു ... ഇതേ യോഹന്നാനോടാണ് യേശു "ഇതാ നിന്റെ അമ്മ" എന്ന് പറഞ്ഞുകൊണ്ട് തന്റെ അമ്മയെ ഏല്‍പ്പിക്കുന്നത് ...

"എന്നാല്‍, പടയാളികളിലൊരുവന്‍ അവന്റെ പാര്‍ശ്വത്തില്‍ കുന്തംകൊണ്ടു കുത്തി. ഉടനെ അതില്‍നിന്നു രക്തവുംവെള്ളവും പുറപ്പെട്ടു. അതു കണ്ടയാള്‍തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. അവന്റെ സാക്ഷ്യം സത്യവുമാണ്. നിങ്ങളും വിശ്വസിക്കേണ്ടതിനു താന്‍ സത്യമാണു പറയുന്നതെന്ന് അവന്‍ അറിയുകയും ചെയ്യുന്നു" ജോണ്‍ 19 :34 -35

"ഈ ശിഷ്യന്‍തന്നെയാണ് ഈ കാര്യങ്ങള്‍ക്കു സാക്ഷ്യം നല്‍കുന്നതും ഇവ എഴുതിയതും. അവന്റെ സാക്ഷ്യം സത്യമാണെന്നു ഞങ്ങള്‍ക്കറിയാം. യേശു ചെയ്ത മറ്റു പല കാര്യങ്ങളും ഉണ്ട്. അതെല്ലാം എഴുതിയിരുന്നെങ്കില്‍, ആ ഗ്രന്ഥങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ലോകത്തിനുതന്നെ സാധിക്കാതെവരുമെന്നാണ് എനിക്കു തോന്നുന്നത്." ജോണ്‍ 21:24-25

ഗൊല്ഗോഥായിലേക്ക് കുരിശ് ചുമന്നത് ആര്? യേശുവോ ശിമോനോ? തുടങ്ങിയ കാര്യങ്ങളെല്ലാം കുറെ ചര്ച്ച ചെയ്തതാണ് (post1 ,post2) ...


ഖുര്‍-ആന്‍ മുഹമ്മദിന് മലക്ക് പറഞ്ഞുകൊടുത്തതാനെന്നതിനു എത്ര സാക്ഷികളുണ്ട് ..കേള്‍ക്കട്ടെ !!

Nasiyansan said...

എത്ര മണിക്കായിരുന്നു യേശുവിനെ കുരിശിലേറ്റിയത്?

മത്തായിയും ലൂക്കോസും ഇത് വിട്ടുകളഞ്ഞിരിക്കുന്നു. യോഹന്നാന്‍ പറയുന്നു:

"അപ്പോള്‍ പെസഹയുടെ ഒരുക്കനാള്‍ ഏകദേശം ആറാം മണിനേരം ആയിരുന്നു. അവര്‍ യെഹൂദന്മാരോടു ഇതാ നിങ്ങളുടെ രാജാവു എന്നു പറഞ്ഞു.

‌‌‌‌അവരോ: കൊന്നുകളക, കൊന്നുകളക; അവനെ ക്രൂശിക്ക എന്നു നിലവിളിച്ചു. നിങ്ങളുടെ രാജാവിനെ ഞാന്‍ ക്രൂശിക്കേണമോ എന്നു പീലാത്തൊസ് അവരോടു ചോദിച്ചു; അതിന്നു മഹാപുരോഹിതന്മാര്‍: ഞങ്ങള്‍ക്കു കൈസരല്ലാതെ മറ്റൊരു രാജാവില്ല എന്നു ഉത്തരം പറഞ്ഞു.

അപ്പോള്‍ അവര്‍ അവനെ ക്രൂശിക്കേണ്ടതിന്നു അവര്‍ക്കും ഏല്പിച്ചുകൊടുത്തു." (യോഹന്നാന്‍-19: 14-16)

വൈകുന്നേരം ഏകദേശം ആറുമണി നേരം എന്നാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. എന്നാല്‍ മാര്‍ക്കോസിനു പറയാനുള്ളത് വേറെ ഒരു സമയമാണ്:

"മൂന്നാം മണി നേരമായപ്പോള്‍ അവനെ ക്രൂശിച്ചു." (മാര്‍ക്കോ-15:25)

ഒരു റിപ്പോര്‍ട്ടില്‍ ആറുമണി ആണെങ്കില്‍ മറ്റെതില്‍ മൂന്നു മണി! എങ്ങനെ നമുക്ക് ഈ റിപ്പോര്‍ട്ടുകള്‍ തെതെളിവായി സ്വീകരിക്കാന്‍ പറ്റും?


പല തവണ വായിച്ചിട്ടും എവിടെയാണ് വൈരുധ്യം എന്ന് മനസ്സിലായില്ല ...യേശുവിന്റെ മരണസമയം മാര്‍ക്കോസ് മാത്രമേ രേഖപ്പെടുത്തിയിട്ടോള്ളൂ ...യോഹന്നാന്റെതായി നിങ്ങള്‍ പറയുന്ന ആറ് മണി (ആറ് മണി അല്ല ആറാം മണിക്കൂറാണ് ) യേശുവിനെ വിചാരണ ചെയ്യുബോഴത്തെ സമയമാണ്..അത് വൈകുന്നേരമല്ല .. സമ്മധിച്ചു തന്നു കേട്ടോ ..

പിന്നെ കല്‍ക്കണ്ടത്തോട് ഒന്നുരണ്ടു കാര്യം ...ഈ ബ്ലോഗ്‌ കണ്ടുപിടിച്ച ആള്‍ക്കും അത് നടത്തിക്കൊണ്ടുപോകുന്നവര്‍ക്കുമൊക്കെ കുറെ നല്ല ഉധേശങ്ങളൊക്കെയുണ്ട് ..എന്ത് ചവറും എവിടെയും ശര്ദിച്ചു വെക്കാനല്ല ഇതുപോലുള്ള അവസരങ്ങള്‍ ..എന്തെങ്കിലുമൊക്കെ പടച്ചു വിടുന്നതിനു മുന്‍പ് കുറച്ചൊക്കെ പഠിക്കാനും മനസ്സിലാക്കാനുമൊക്കെ ശ്രമിക്കുക ...

Salim PM said...

Nasiyansan,

വൈരുദ്ധ്യങ്ങളുടെ കലവറയായ സുവിശേഷങ്ങള്‍ Nasiyansan എത്ര വ്യാഖ്യാനിച്ചൊപ്പിച്ചിട്ടും കാര്യമില്ല. തലയ്ക്കത്ത് വല്ലതും ഉള്ളവര്‍ക്ക് അത് അംഗീകരിക്കാന്‍ സാധ്യമല്ല.

പ്രപഞ്ചം ഉണ്ടായമുതല്‍ ഇന്നുവരെ സംഭവിക്കാത്ത ഒരുകാര്യത്തെയാണ് Nasiyansan നിസ്സാരമായി ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് എന്നോര്‍ക്കുക. അതായത്, ദൈവം ഒരു സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ മനുഷ്യനായി ജനിക്കുക! പിന്നീട് ആ ദൈവം മരിക്കുക! അതിനുശേഷം വീണ്ടും ജീവിക്കുക! പിന്നീട് റോക്കറ്റ് വിട്ടപോലെ ആകാശത്തിലേക്ക് ഉയര്‍ന്നുപോയി അച്ഛ്ന്‍ ദൈവത്തിന്‍റെ വലതുഭാഗത്ത് ഇരിക്കുക!! (ഇപ്പോള്‍ ഇരുന്നിരുന്നു വേരിറങ്ങിക്കാണും) ഇന്നുവരേ കേട്ടു കേള്‍‌വിയില്ലാത്ത ഇത്തരം അസംബന്ധങ്ങള്‍ തൊണ്ട തൊടാതെ വിഴുങ്ങണം എങ്കില്‍ അസാമാന്യ ബുദ്ധി തന്നെ വേണം Nasiyansan.

അപാര ധൈര്യവാന്മാരായിരുന്നു യേശുവിന്‍റെ ശിഷ്യന്മാര്‍ കേട്ടോ. ശത്രുക്കള്‍ തങ്ങളുടെ ഗുരുവിനെ (കുട്ടിദൈവമാണെന്നോര്‍ക്കുക) പിടിക്കന്‍ വന്നപ്പോള്‍ ഓടിപ്പോയി എല്ലാവരും! (ഒരു ധൈര്യവാന്‍ പിന്നീടു തിരിച്ചു വന്നുവത്രേ, ഭയങ്കര ധൈര്യം തന്നെ!). നാലു ശിഷ്യന്മാരെ പോലും സം‌രക്ഷിക്കാന്‍ ത്രാണിയില്ലാത്ത ദൈവത്തെയാണല്ലോ Nasiyansan താങ്കള്‍ ലോകരക്ഷകനായി കൊണ്ടുനടക്കുന്നത്! സഹതപിക്കുകയല്ലാതെ എന്തുചെയ്യാന്‍!!

മര്‍മ്മപ്രധാനം എന്നു പറഞ്ഞ് ഞാന്‍ ഉന്നയിച്ച വിഷയത്തിനു മറുപടിയില്ലെങ്കില്‍ അതു സമ്മതിക്കുക. Nasiyansan ചിരിച്ചു തള്ളിയതുകൊണ്ടൊന്നും നിസ്സാരമാകുന്നതല്ല ആ വിഷയം. ജൂതന്മാര്‍ യേശു കള്ളപ്രവാചനാണ് എന്നു തെളിയിക്കാന്‍ വേണ്ടിതന്നെയായിരുന്നു യേശുവിനെ ക്രൂശിക്കാന്‍ ശ്രമിച്ചത്. അക്കാര്യത്തില്‍ അവര്‍ വിജയിച്ചു എന്നു സമ്മതിക്കുന്ന Nasiyansan യേശുവിനെയും ദൈവത്തെയും അപമാനിക്കുകയാണ് ചെയ്യുന്നത്.

Nasiyansan പറയുന്നു:

"ഒരുവന്‍ മരണശിക്ഷയ്ക്കര്‍ഹമായ കുറ്റം ചെയ്യുകയും" എന്നാ ഭാഗം കണ്ടില്ല എന്നുണ്ടോ !!...കുറ്റം ചെയ്തവനെ ശിഷിക്കുന്നതിനെക്കുറിച്ചാണ് ഇവിടെ പറയുന്നത് ..അല്ലാതെ വെറുതെ ഒരുത്തനെ കേട്ടിത്തൂക്കുന്നതിനെക്കുറിച്ചല്ല ...കുറ്റം ചെയ്തതുകൊണ്ടാണ് "മരത്തില്‍ തൂക്കപ്പെട്ടവന്‍ ദൈവത്താല്‍ ശപിക്കപ്പെട്ടവനാകുന്നതു "..ഇത് യേശുവിനു ബാധകമല്ല...

യേശു മരണശിക്ഷയ്ക്കര്‍ഹമായ കുറ്റം ചെയ്തു എന്നു തന്നെയായിരുന്നു ജൂത വിശ്വാസം. അവര്‍ക്ക് യേശുവിനെ കൊല്ലാന്‍ കഴിഞ്ഞുവെങ്കില്‍ അവരുടെ ആ വിശ്വാസം ശരിയെന്നാണ് സാമാന്യ ബുദ്ധിയുള്ളവര്‍ മനസ്സിലാക്കുക. യേശു കുരിശില്‍ മരിച്ചുവെങ്കില്‍ യേശു കള്ളനാണെന്ന് വിശ്വസിക്കുന്ന ജൂതനെ ആര്‍ക്കും കുറ്റം പറയാന്‍ കഴിയില്ല.

Nasiyansan പറയുന്നു:

"ഈ ബ്ലോഗ്‌ കണ്ടുപിടിച്ച ആള്‍ക്കും അത് നടത്തിക്കൊണ്ടുപോകുന്നവര്‍ക്കുമൊക്കെ കുറെ നല്ല ഉധേശങ്ങളൊക്കെയുണ്ട്"

വളരെ ശരിയാണ്. അവരുടെ ആ നല്ല ഉദ്ദേശ്യത്തിന്‍റെ ഭാഗമാണ് മിശിഹ ബ്ലോഗ്. ദൈവത്തിന്‍റെ നീതിമാനായ ദാസനും പ്രവാചകനുമായ യേശുവിനെ കള്ളനും വ്യഭിചാര സന്തതിയുമായി മുദ്രകുത്തുന്ന ജൂതന്മാരുടെയും അവര്‍ക്ക് ഓശന പാടുന ക്രിസ്ത്യാനികളുടെയും കള്ളപ്രചാരണങ്ങളുടെ പൊള്ളത്തരങ്ങള്‍ ചൂണ്ടിക്കാട്ടി, ദൈവത്തിന്‍റെ മഹാനായ ആ പ്രവാചകനെ പരിശുദ്ധപ്പെടുത്തുക എന്നതാണ് ഈ ബ്ലോഗിന്‍റെ ലക്ഷ്യം.

Nasiyansan എത്രതന്നെ വിലപിച്ചിട്ടും കാര്യമില്ല. സത്യം ഒരുനാള്‍ പുറത്തു വരിക തന്നെ ചെയ്യും.

കൈചൂണ്ടി...... said...
This comment has been removed by the author.
കൈചൂണ്ടി...... said...
This comment has been removed by the author.
കൈചൂണ്ടി...... said...

"വളരെ ശരിയാണ്. അവരുടെ ആ നല്ല ഉദ്ദേശ്യത്തിന്‍റെ ഭാഗമാണ് മിശിഹ ബ്ലോഗ്. ദൈവത്തിന്‍റെ നീതിമാനായ ദാസനും പ്രവാചകനുമായ യേശുവിനെ കള്ളനും വ്യഭിചാര സന്തതിയുമായി മുദ്രകുത്തുന്ന ജൂതന്മാരുടെയും അവര്‍ക്ക് ഓശന പാടുന ക്രിസ്ത്യാനികളുടെയും കള്ളപ്രചാരണങ്ങളുടെ പൊള്ളത്തരങ്ങള്‍ ചൂണ്ടിക്കാട്ടി, ദൈവത്തിന്‍റെ മഹാനായ ആ പ്രവാചകനെ പരിശുദ്ധപ്പെടുത്തുക എന്നതാണ് ഈ ബ്ലോഗിന്‍റെ ലക്ഷ്യം."
എത്ര മഹത്തായ ഉദ്ദേശം. യേശു ക്രിസ്തു അധര്‍മ്മികളുടെ കയ്യാല്‍ ക്രൂശിക്കപ്പെടും എന്ന് ശിഷ്യരോട് വെളിപ്പെടുത്തിയപ്പോള്‍ പത്രോസിനും കല്‍ക്കിയുടെ ഉദ്ദേശശുദ്ധി തന്നെയാണ് ഉണ്ടായിരുന്നത് എന്നാണു മനസ്സിലാവുന്നത്."മനുഷ്യപുത്രൻ പലതും സഹിക്കയും മൂപ്പന്മാരും മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും മൂന്നു നാൾ കഴിഞ്ഞിട്ടു അവൻ ഉയിർത്തെഴുന്നേൽക്കയും വേണം എന്നു അവരെ ഉപദേശിച്ചു തുടങ്ങി.അവൻ ഈ വാക്കു തുറന്നു പറഞ്ഞു. അപ്പോൾ പത്രൊസ് അവനെ വേറിട്ടു കൊണ്ടുപോയി ശാസിച്ചുതുടങ്ങി;അവനോ തിരിഞ്ഞു നോക്കി ശിഷ്യന്മാരെ കണ്ടിട്ടു പത്രൊസിനെ ശാസിച്ചു: “സാത്താനേ, എന്നെ വിട്ടു പോ; നീ ദൈവത്തിന്റേതല്ല മനുഷ്യരുടെതത്രേ കരുതുന്നതു” എന്നു പറഞ്ഞു." കല്‍ക്കിയോടും കര്‍ത്താവായ യേശു ക്രിസ്തു ഇതില്‍ കുറഞ്ഞൊന്നും പറയുമെന്ന് തോന്നുന്നില്ല. ദൈവത്തിന്‍റെ കാര്യപരിപാടിയില്‍ പെട്ട ഒന്നാണ് ക്രൂശു മരണം. അതിനെതിരായി പിശാചു അന്ന് പത്രോസ്സില്‍ കൂടെ പ്രവര്‍ത്തിച്ചു. എന്നാല്‍ ദൈവീക കാര്യപരിപാടി അനുസരിച്ച് തന്നെ മാനവ രക്ഷക്കായി യേശു ക്രിസ്തു കാല്‍വരി ക്രൂശില്‍ യാഗമായി മാറി മരിക്കുകയും മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റു ജയാളിയായ് സ്വര്‍ഗ്ഗത്തില്‍ കരേറിപ്പോകുകയും ചെയ്തു. എന്നാല്‍ കാല്‍വരിയില്‍ പരാജയം അടഞ്ഞ പിശാചിന് അങ്ങനെ വെറുതെയിരിക്കാന്‍ കഴിയുമോ? ഒരിക്കലും ഇല്ല. ഒന്നാം നൂറ്റാണ്ടില്‍ തന്നെ യേശുക്രിസ്തു ക്രൂശില്‍ മരിച്ചില്ല എന്ന രീതിയില്‍ പ്രചരണം ആരംഭിച്ചിരുന്നു.ഏഴാം നൂറ്റാണ്ടില്‍ വന്ന മുഹമ്മദു നബിയും യേശുക്രിസ്തുവിന്റെ ക്രൂശുമാരണത്തെ നിഷേധിച്ചു. ഇപ്പോള്‍ കല്ക്കിയെ പോലുല്ലാവര്‍ ബ്ലോഗുകളായി നുണയുടെ പ്രചാരകരായി തുടരുന്നു....ഒരു നുണ ആയിരം പ്രാവശ്യം പറഞ്ഞാല്‍ സത്യമായി തീരുമോ? കലക്കിയും കൂട്ടരും അങ്ങനെ വിശ്വസിക്കുന്നു എന്ന് വേണം കരുതാന്‍......

Unknown said...

"യേശു കുരിശില്‍ മരിച്ചു എന്നു നാം ആംഗീകരിച്ചാല്‍, ജൂതന്മാരുടെ അവകാശവാദം, അതായത്, യേശു വ്യാജ വാദിയാണെന്നും അദ്ദേഹത്തെ വധിക്കുക വഴി അത് ഞങ്ങള്‍ തെളിയിച്ചിരിക്കുന്നു എന്നുമുള്ള വാദം നാം അംഗീകരിക്കേണ്ടിവരും."

എത്ര വിചിത്രമായ വാദഗതി?

യൂസുഫ് നബിയെ പരിചയം ഉണ്ടാകുമല്ലോ? ഒരു വ്യഭിചാരി ആയാണോ താങ്ങള്‍ അദ്ദേഹത്തെ അന്ഗീകരിക്കുന്നത്? കുരിശിലെ ശിക്ഷ യേശു സഹിചെങ്കില്‍ , കാരഗ്രഹ ശിക്ഷ യൂസുഫ് നബിയും സഹിച്ചു അതും പെണ്ണ് പിടിച്ചു എന്നരോപിക്കപ്പെട്ടു!!

യേശു കുരിശുമരണം ആഗ്രഹിച്ചതായി സുവിശേഷങ്ങളില്‍ നാം കാണുന്നില്ല.
ഒന്ന് കൂടി മറിച്ചു നോക്കു.

കഷ്ടാനുഭവങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങളില്‍ ചില സഥലങ്ങളില്‍ 'മരണം' എന്ന വാക്ക് പ്രയോഗിച്ചതായി കാണുന്നുണ്ട്. അതെങ്ങനെ വന്നു എന്നാണ് ഞാനും ആലോചിക്കുന്നെ
"അത് പീഢാനുഭവത്തിന്‍റെ കാഠിന്യത്തെ ദ്യുതിപ്പിക്കാന്‍ പ്രയോഗിച്ചതാകാനേ തരമുള്ളൂ. " അതാണ്‌ !!
ഇപ്പൊ ഏതു കണ്ണടയാണ്‌ വായിക്കാന്‍ ?


റോമാക്കാരുടെ നിയമങ്ങള്‍ മനസ്സില്ലാക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ കുരിശു ചുമന്നതിനെ കുറിച്ച് സംശയം ഉണ്ടാവില്ലായിരുന്നു. കുരിശു ചുമന്നു തുടങ്ങിയത് ക്രിസ്തുവാണ്‌. വഴിയില്‍ വച്ചു മരിക്കുമോ എന്ന്നു ഭയപ്പെട്ട്, ജീവനോടെ കുരിശിലേറ്റാന്‌ ആണ് ശിമോനെ നിര്‍ബധിച്ചത്


"തലയോടിടം എന്നര്‍ത്ഥമുള്ള ഗൊല്ഗോഥാ എന്ന സ്ഥലത്തു എത്തിയപ്പോള്‍ അവന്നു കൈപ്പു കലക്കിയ വീഞ്ഞു കുടിപ്പാന്‍ കൊടുത്തു;" അത് കുടിച്ചോ ഇല്ലയോ എന്നു അവിടെ പറയുന്നുണ്ടോ ആവോ?
"കണ്ടിവെണ്ണ കലര്‍ത്തിയ വീഞ്ഞു അവന്നു കൊടുത്തു; അവനോ വാങ്ങിയില്ല" രുചിച്ചു നോക്കിയില്ല എന്നു പറയുന്നില്ലല്ലോ സുഹൃത്തേ


കുരിശില്‍ വെച്ച് പുളിച്ച വീഞ്ഞു കൊടുത്ത സംഭവം: എന്താണ് വൈരുദ്യം എന്നു മനസ്സിലാവുന്നുമില്ല

ഒരു വാചകം പറഞ്ഞോ ഇല്ലയോ അതിനു പകരം മറ്റെന്തങ്കിലും ആണോ പറഞ്ഞത് എന്നെല്ലേം നോക്കണം പക്ഷെ നിങ്ങളുടെ ഭാഷയിലെ റിപ്പോര്‍ട്ടര്‍മാര്‍ മനുഷ്യര്‍ ആണ് സംഭവത്തിനു ശേഷം എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷം ആണ് ബൈബിള്‍ എഴുതുന്നത്‌ എന്നിങ്ങനെ ഉള്ള കാര്യങ്ങള്‍ കൂടി മനസ്സില്‍ വക്കുന്നത് നല്ലതാണ്


എത്ര മണിക്കായിരുന്നു യേശുവിനെ കുരിശിലേറ്റിയത്?

രണ്ടു തവണ കൂടി ആ ഭാഗങ്ങള്‍ വായിക്കുക !!