Tuesday, March 23, 2010

ക്രിസ്തുമതവും ക്രിസ്ത്യാനികളും

ക്രിസ്തു എന്ന വ്യക്തിക്ക്‌ സമകാലീന ലോകത്ത്‌ സജീവപ്രാധാന്യമുണ്ട്‌. അദ്ദേഹത്തിന്‍റെ പ്രസക്തി ക്രിസ്തീയലോകത്ത്‌ മാത്രം പരിമിതമല്ല. മറ്റു മുഖ്യ മതങ്ങളിലേക്ക്‌ കൂടി അദ്ദേഹത്തിന്‍റെ പ്രാധാന്യം അതിവര്‍ത്തിച്ചു നില്ക്കുന്നു. അതായത്‌, ജൂതമതത്തിലും പ്രത്യേകിച്ച്‌ ഇസ്‌ലാം മതത്തിലും. ഈ മൂന്ന്‌ പ്രബലമായ മതങ്ങള്‍ ക്രിസ്തു എന്ന വ്യക്തിയുടെ ഒന്നാം വരവിനേയും വാഗ്ദാനം ചെയ്യപ്പെട്ട രണ്ടാം വരവിനേയും സംബന്ധിച്ച്‌ ഒരു പൊതുധാരണയില്‍ ഐക്യപ്പെടുകയാണെങ്കില്‍ അത്തരം ഒരു ധാരണ ഇന്ന്‌ മനുഷ്യസമൂഹം അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമായിരുന്നു. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, യേശുവിന്‍റെ ജീവിതത്തെ സംബന്ധിച്ച അടിസ്ഥാന വസ്തുതകള്‍, അദ്ദേഹത്തിന്‍റെ ഉദ്ദേശ്യം, അദ്ദേഹത്തിന്‍റെ വ്യക്തിത്വം എന്നിവ പൂര്‍ണ്ണമായും തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്‌. ഇത്തരം വിഷയങ്ങളിലുള്ള ഈ മൂന്നു മതങ്ങളുടെയും ധാരണകള്‍ ശക്തമായ രീതിയില്‍ പരസ്പര വിരുദ്ധങ്ങളാണ്‌.

കാലത്തിന്‌ യാഥര്‍ത്ഥ്യങ്ങളെ മിത്തും ഇതിഹാസങ്ങളുമാക്കിമാറ്റാന്‍ കഴിയും. അത്തരം ഇതിഹാസങ്ങളുടെ സ്വാധീനം മനുഷ്യനെ ജീവിത യാഥര്‍ത്ഥ്യത്തില്‍ നിന്നകറ്റുന്നു. അതിന്‍റെ ഫലമായി മതവിശ്വാസം ഭാവനയും അയഥാര്‍‍ത്ഥവുമായി മാറുന്നു. അതേസമയം യഥാര്‍‍ത്ഥ വിശ്വാസത്തിന്‍റെ‍ വേരുകള്‍ വാസ്തവികതയുമായും ചരിത്രവസ്തുതകളുമായും ബന്ധപ്പെട്ടു നില്ക്കുന്നു. അത്‌ തികച്ചും യാഥര്‍ത്ഥ്യവും മനുഷ്യസമൂഹത്തില്‍ നിര്‍ണ്ണാ യകമായ പരിവര്ത്തനങ്ങള്‍ വരുത്തുവാന്‍ ശേഷിയുള്ളതുമാണ്‌. യേശുവിന്‍റെ‍ യഥാര്ത്ഥ വിശ്വാസവും അദ്ധ്യാപനങ്ങളും മനസ്സിലാക്കാനുള്ള ശ്രമത്തില്‍ യാഥര്‍ത്ഥ്യത്തെ കെട്ടുകഥയില്‍ നിന്നും സത്യത്തെ മിഥ്യയില്‍ നിന്നും വേര്‍തിരിച്ചെടുക്കേണ്ടതുണ്ട്‌. ഈ പ്രയത്നത്തിന്‍റെ
ആത്യന്തികലക്ഷ്യം സത്യാന്വേഷണമാണ്‌. എന്നെ നിങ്ങള്‍ സഹിക്കുമെന്ന്‌ ഞാന്‍ കരുതുന്നു. ഞാനാരുടേയും വിശ്വാസത്തേയും ഭാവുകത്വത്തേയും വ്രണപ്പെടുത്താനുദ്ദേശിച്ചിട്ടില്ലെന്ന്‌ നിങ്ങള്‍ മനസ്സിലാക്കണം.

ദൈവത്തില്‍ നിന്നു ശാസ്ത്രജ്ഞന്മാര്‍ അകന്നുപോയ ഒരു കാലമുണ്ടായിരുന്നു. അതിന്നുകാരണം ബൈബിള്‍ പഴയ നിയമത്തിലും പുതിയന നിയമത്തിലും ചിത്രീകരിക്കപ്പെട്ട യഹുദ ക്രൈസ്തവ പ്രപഞ്ച സങ്കല്പ്പങ്ങള്‍ യാഥാര്ത്ഥ്യമായിരുന്നില്ല എന്നതാണ്‌. ലോകത്തിന്‍റെ‍യും ആകാശഗോളങ്ങളുടേയും അതിനപ്പുറമുള്ളതിനേയും സംബന്ധിച്ച ബൈബിള്‍ പഠനങ്ങളില്‍ നിന്നും ലഭിക്കുന്ന ധാരണകള്‍ ശാസ്ത്രീയ കണ്ടുപിടുത്തങ്ങളില്‍ നിന്നു ബഹുദൂരം അകലെയാണെന്ന വസ്തുത യൂറോപ്യന്‍ നവോത്ഥാനത്തിന്‍റെ തുടക്കത്തില്‍ തന്നെ വെളിപ്പെടുകയുണ്ടായി. ശാസ്ത്രവും ബൈബിളും തമ്മിലുള്ള അകല്‍ച്ച ശാസ്ത്രം പുരോഗമിക്കുന്നതിനനുസരിച്ച്‌ വര്ദ്ധിച്ചുകൊണ്ടേയിരുന്നു. അതോടൊപ്പം പ്രകൃതിയെ സംബന്ധിച്ചുള്ള മനുഷ്യ ധാരണകള്‍ വിപ്ളവകരമായ മാറ്റത്തിന്‌ വിധേയമാവുകയും ചെയ്തു. ഇത്‌ മറ്റു സമൂഹത്തിന്‍റെ വൈജ്ഞാനിക മേഖലകളില്‍ ദൈവനിഷേധത്തിന്‌ തുടക്കംകുറിച്ചു. പില്ക്കാലത്ത്‌, വിദ്യാഭ്യാസം ആഴത്തിലും പരപ്പിലും വികസിച്ചപ്പോള്‍ മഹത്തായ യൂണിവേഴ്സിറ്റികളും വിദ്യാപീഠങ്ങളും നിരീശ്വരവാദത്തിന്‍റെ വളര്ത്തു കേന്ദ്രങ്ങളായി മാറി. ദൈവത്തിന്‍റെ വചനവും ദൈവത്തിന്‍റെ പ്രവൃത്തിയും തമ്മില്‍ വൈരുദ്ധ്യം കാണുന്നു എന്നതായിരുന്നു യഹുദ ക്രൈസ്തവ മതങ്ങളുടെ പ്രപഞ്ച ധാരണകള്‍ അഭിമുഖീകരിച്ച പ്രശ്നം. ദൈവ വിശ്വാസത്തിനെതിരെ താഴെ പറയുന്നരീതിയിലാണ്‌ വാദമുഖങ്ങള്‍ ഉന്നയിക്കപ്പെട്ടത്‌.

അതായത്‌, പ്രപഞ്ചത്തിന്‍റെ‌ സ്രഷ്ടാവും, പ്രപഞ്ചത്തിലുള്ളതിന്‍റെയെല്ലാം ഉടമസ്ഥനും പ്രപഞ്ച നിയമങ്ങളെ രൂപകല്പന ചെയ്തു പരിപാലിക്കുന്നവനും ദൈവമാണെങ്കില്‍ ഗവേഷണാത്മകമായ മനുഷ്യമനസ്സുകള്‍ കണ്ടെത്തിയ യാഥര്‍ത്ഥ്യങ്ങളെങ്ങളെപ്പറ്റി ദൈവത്തിന്‌ എന്തുകൊണ്ട്‌ യാതൊന്നും അറിയാതെപോയി? ആകാശവും ഭൂമിയും എങ്ങനെ സൃഷ്ടിക്കപ്പെട്ടു? പൊടിമണ്ണില്‍ നിന്നു മനുഷ്യന്‍റെ ആവിര്ഭാവം എങ്ങനെയുണ്ടായി? ആദാമിന്‍റെ വാരിയെല്ലില്‍ നിന്നു ഹവ്വയെ എങ്ങനെ സൃഷ്ടിച്ചു? മുതലായ വിഷയങ്ങളെ സംബന്ധിക്കുന്ന ബൈബിള്‍ പ്രതിപാദനങ്ങളെപ്പറ്റി പഠിക്കുമ്പോള്‍ ദൈവത്തിന്‍റെ വാക്കും പ്രവൃത്തിയും തമ്മിലുള്ള വിഭ്രമിപ്പിക്കുന്ന പൊരുത്തക്കേടുകള്‍ കണ്ട്‌ നാം വിസ്മയിച്ചു പോകും. അതുപോലെ ഭൂമിയില്‍ മനുഷ്യജീവിതം ആരംഭിച്ചതിനെക്കുറിച്ചുള്ള ശാസ്ത്രീയ വിശദീകരണവും ഉല്പേത്തിയില്‍ വിവരിക്കപ്പെട്ട ബൈബിള്‍ വിവരണങ്ങളും തമ്മിലുള്ള ഞെട്ടിപ്പിക്കുന്ന വൈരുദ്ധ്യങ്ങള്‍ കണ്ട്‌ നാം അത്ഭുതപരതന്ത്രരായി അമ്പരന്നുപോകും. ചോദ്യം ചെയ്യപ്പെടാനാവാത്ത രാഷ്ട്രീയ അധികാരം കൈയ്യാളിയിരുന്നപ്പോള്‍ അത്തരം വൈരുദ്ധ്യങ്ങളോടു്‌ മര്ദ്ദനാത്മകമായ നയം സ്വീകരിക്കാനാണ്‌ ക്രിസ്തുസഭ ധൃഷ്ടമായത്‌. ഗലീലിയോയും ക്രിസ്തുസഭയും തമ്മില്‍ നടന്ന സംവാദമാണ്‌ അക്കൂട്ടത്തില്‍ ഏറ്റവുംപ്രശസ്തമായത്‌. ഗലീലിയോ സൌരയൂഥത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ സഭയെ അത്‌ പ്രകോപിതമാക്കി. കാരണം, സൌരയൂഥത്തെപ്പറ്റിയുള്ള സഭയുടെ ധാരണകള്ക്ക് വിരുദ്ധമായിരുന്നു അത്‌. കഠിനമായ ഭീഷണിയെത്തുടര്ന്ന് ജന മദ്ധ്യത്തില്‍ തന്‍റെ ശാസ്ത്രീയമായ കണ്ടുപിടിത്തങ്ങളെ തള്ളിപ്പറയാന്‍ ഗലീലിയോ നിര്ബന്ധിതനായി. അല്ലെങ്കില്‍ അദ്ദേഹത്തെ പീഡിപ്പിച്ചുകൊല്ലുമായിരുന്നു. എങ്കിലും അദ്ദേഹത്തെ ശിഷ്ടകാലം വീട്ടുതടങ്കലാക്കി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്പാപ്പ നിയമിച്ച ഒരു കമ്മിറ്റിയുടെ പന്ത്രണ്ട്‌ വര്ഷത്തെ സുദീര്ഘമായ കൂടിയാലോചനകള്‍ക്കു‌ ശേഷം 1992-ലാണ്‌ ക്രിസ്തുസഭ ഗലീലിയോവിനെതിരെയുള്ള വിധി പുനഃപരിശോധിച്ച്‌ തിരുത്താന്‍ തീരുമാനിച്ചത്‌.

ദൈവത്തിലുള്ള ഒരാളുടെ വിശ്വാസം അയാളുടെ ധാര്മ്മികതയെഎപ്പോഴും നിയന്ത്രിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. ഈ വിശ്വാസം ദുര്ബലമാവുകയോ ശോഷിച്ചു പോവുകയോ അതിലെന്തെങ്കിലും പോരായ്മകള്‍ ഉണ്ടെങ്കിലോ അതേ അളവില്‍ അത്‌ അയാളുടെ ധാര്മികതയേയും ബാധിക്കുന്നു. ഉദാഹരണത്തിന്‌ പ്രകൃതിയെപ്പറ്റിയുള്ള ഭൌതിക ജ്ഞാനവും സാമാന്യ ബുദ്ധിയും പ്രേരണകളും ദൈവ വിശ്വാസവുമായി പരസ്പര വൈരുദ്ധ്യത്തോടെ സംഘട്ടനത്തില്‍ ഏര്പ്പെടുകയാണെങ്കില്‍ ദൈവത്തിലുള്ള ജനങ്ങളുടെ വിശ്വാസത്തിന്‌ ക്രമാനുഗതമായി ജീര്ണ്ണണനം സംഭവിക്കുന്നു. തദനുസൃതമായി അവരുടെ ധാര്മ്മി കതയില്‍ നിഷേധാത്മക സ്വാധീനം അത്‌ ചെലുത്തുകയുംചെയ്യുന്നു. എല്ലാ പ്രായോഗിക ആവശ്യങ്ങളിലും ഒരു സമൂഹം നാസ്തികതയിലേക്ക്‌ പരിവര്ത്താനം ചെയ്യുമ്പോള്‍ എത്ര പേര്ക്ക് ‌ ദൈവ വിശ്വാസത്തില്‍ പിടിച്ചുനില്ക്കാന്‍ കഴിയും? ഈ പ്രശ്നം നിര്‍ണ്ണയം ചെയ്യാനും ദൈവവിശ്വാസത്തിന്‍റെ ഗുണം ഒരു സമൂഹത്തില്‍ എത്രത്തോളമുണ്ടെന്നു കണ്ടെത്താനും യാതൊരു പ്രയാസവുമില്ല. ജനങ്ങളുടെ ദൈവവിശ്വാസം എത്ര കണ്ട്‌ ദുര്ബലമാവുകയോ ശോഷിക്കുകയോ ചെയ്യുന്നുവോ അത്ര മാത്രം അത്‌ ധാര്മികതയെ ദുര്ബലമാക്കാന്‍ സ്വാധീനം ചെലുത്തും. ഈ രണ്ട്‌ താല്പര്യങ്ങളും, അതായത്‌, ദൈവ വിശ്വാസവും അധാര്മ്മികതയും തമ്മില്‍ ബലാബലത്തില്‍ വരുമ്പാള്‍ അധാര്മ്മികമായ ആവശ്യങ്ങള്ക്കു്വേണ്ടി ദൈവവിശ്വാസം ദൂരെ കളയപ്പെടും.

യേശു ദൈവത്തിന്‍റെ പുത്രനോ?

ദൈവവും യേശുവും തമ്മിലുള്ള 'പിതൃപുത്ര' ബന്ധം ക്രിസ്തുമതത്തിന്റെമ കേന്ദ്ര തത്ത്വമാകുന്നു. യേശുക്രിസ്തുവിനെസ്സംബന്ധിച്ച ക്രിസ്ത്യാനികളുടെ ധാരണയില്‍ അദ്ദേഹത്തിന്‍റെ പ്രകൃതി, ദൈവവുമായുള്ള ബന്ധം മുതലായ മറ്റു പലപ്രശ്നങ്ങളും അന്തര്ഭവിച്ചിട്ടുണ്ട്‌. ക്രിസ്തീയ സിദ്ധാന്തങ്ങള്‍ വിമര്ശനാത്മകമായി അപഗ്രഥനം ചെയ്തു പഠിക്കുമ്പോള്‍ ഒരു പരിപൂര്ണ്ണ മനുഷ്യന്‍റെയും പരിപൂര്ണ്ണ ദൈവത്തിന്‍റെയും സവിശേഷ ഗുണങ്ങള്‍ ഉള്ക്കൊള്ളുന്ന ഒരു 'ദൈവപുത്രനാണ്‌' ഉരുത്തിരിഞ്ഞു വരുന്നത്‌. ക്രിസ്ത്യാനികളുടെ സിദ്ധാന്തപ്രകാരമായാല്‍ പോലും പിതാവ്‌ ഒരിക്കലും പുത്രനു തുല്യനാകുന്നില്ല. പിതാവായ ദൈവം സമ്പൂര്‍ണ്ണനായ ദൈവമാണ്‌; പക്ഷേ,സമ്പൂര്‍ണ്ണനായ മനുഷ്യനല്ല. എന്നാല്‍ പുത്രന്‍ സമ്പൂര്‍ണ്ണനായ ദൈവവും സമ്പൂര്‍ണ്ണനായ മനുഷ്യപുത്രനും കൂടിയാണ്‌ എന്ന വസ്തുത നാംഓര്‍ക്കേണ്ടതുണ്ട്‌. രണ്ട്‌ വ്യത്യസ്ത സ്വഭാവഗുണങ്ങളോടു കൂടിയ രണ്ട്‌ വ്യത്യസ്ത വ്യക്തിത്വങ്ങളാണ്‌ ഇവര്‍ രണ്ടുപേരും ഈ സ്വഭാവ ഗുണങ്ങള്‍ പരസ്പരം മാറ്റാന്‍ സാദ്ധ്യമല്ല എന്ന്‌ മനസ്സിലാക്കേണ്ടതുണ്ട്‌. ചില ദ്രവ്യങ്ങളുടെ ഗുണങ്ങള്‍ പരസ്പരം മാറ്റാന്സാ്ധിക്കും. ഉദാഹരണത്തിന്‌ സത്തയിലും അതിന്‍റെ രാസസംയോഗത്തിലും മാറ്റം വരാതെ ജലത്തിന്‌ ഐസാകാനും ബാഷ്പമാകാനും സാധിക്കും. എന്നാല്‍ യേശുവിന്‍റെയും ദൈവത്തിന്‍റെയും ഗുണങ്ങളില്‍ വ്യത്യാസങ്ങളുണ്ട്‌. അവരില്‍ ഒരാളുടെ ഗുണങ്ങളില്‍ ചിലതു കൂടുതല്‍ കൂട്ടിച്ചേര്‍‍കപ്പെട്ടിട്ടുണ്ട്‌. അവ പരസ്പരം ചേരുകയില്ല. ഒന്നു മറ്റൊന്നായി രൂപാന്തരപ്പെടാനും സാധ്യമല്ല. ഒന്നു മറ്റൊന്നില്‍ നിന്നു തികച്ചും വ്യതിരിക്തമായി നില്ക്കുന്നു. മറ്റൊരു ഗുരുതരമായ പ്രശ്നം കൂടിയുണ്ട്‌. യേശു പരിപൂര്‍ണ്ണ മനുഷ്യന്‍ എന്ന പോലെ പരിപൂര്‍ണ്ണ ദൈവവുമായിരുന്നോ? പരിപൂര്‍ണ്ണ മനുഷ്യനാകാത്ത പിതാവായ ദൈവത്തില്‍ നിന്നു അദ്ദേഹം തികച്ചും വിഭിന്നനാണ്‌. പിതാവായ ദൈവം പരിപൂര്‍ണ്ണ മനുഷ്യന്‍ പോയിട്ട്‌ അപൂര്‍ണ്ണ മനുഷ്യന്‍ പോലുമായിട്ടില്ല. ഇതെന്ത്‌ തരത്തിലുള്ള ബന്ധമായിരുന്നു എന്ന്‌ മനസ്സിലാവുന്നില്ല! പുത്രന്‍ പിതാവിനേക്കാള്‍ വലിയ വനായിരുന്നോ? ഈ അധിക ഗുണം പുത്രനെ പിതാവിനേക്കാള്‍ ഉന്നതനാക്കുന്നില്ലെങ്കില്‍ പിന്നെ അതൊരു ന്യൂന ഗുണമായിരിക്കണം. അങ്ങനെയാണെങ്കില്‍ ന്യൂനഗുണമുള്ള പുത്രദൈവം ക്രിസ്‌ത്യാനികളുടെ അവകാശവാദത്തിനെതിരാണെന്ന്‌ മാത്രമല്ല ദൈവത്തെപ്പറ്റിയുള്ള സര്വ്വാം ഗീകൃതമായ ധാരണകള്ക്കെതിരായിരിക്കുകയും ചെയ്യും. ദൈവം യാതൊരു ഏറ്റക്കുറച്ചിലുകളും വ്യത്യാസവുമില്ലാതെ ഒന്നില്‍ മൂന്നാണെന്നും (Three in One) മൂന്നില്‍ ഒന്നാണെന്നും (One in Three) ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു. നാം വിശ്വസിക്കണമെന്ന്‌ പറയുന്ന ക്രിസ്ത്യാനികളുടെ ഈ വൈരുദ്ധ്യാത്മക സിദ്ധാന്തം ഒരാള്ക്കെങ്ങനെ ഉള്ക്കൊള്ളാനാവും? ഇങ്ങനെ സംഭവിക്കുന്നത്‌, സത്യസന്ധമായ വസ്തു തകള്ക്ക് ‌ പകരം മിഥ്യാസങ്കല്പങ്ങളുടെ അടിസ്ഥാനത്തില്‍ വിശ്വാസം കെട്ടിപ്പടുത്തതുകൊണ്ടാണ്‌. പരിഹരിക്കപ്പെടേണ്ട മറ്റൊരു പ്രശ്നം, ദൈവത്തിന്‍റെ പുത്രനായ യേശു മറിയത്തിന്‍റെ ഗര്ഭ പാത്രത്തില്‍ നിന്നു ജനിച്ചതുകൊണ്ടാണ്‌ ദൈവപുത്രനായതെങ്കില്‍ അതിനു മുമ്പ്‌ അദ്ദേഹ ത്തിന്‍റെ അവസ്ഥയെന്തായിരുന്നു? മറിയത്തിന്‍റെ ഉദരത്തിലൂടെയുള്ള ജനനമില്ലാതെ തന്നെ അദ്ദേഹം ദൈവത്തിന്‍റെ അനശ്വരനായ പുത്രനായിരുന്നുവെങ്കില്‍ എന്തുകൊണ്ട്‌ അദ്ദേഹത്തിന്‌ മനുഷ്യരൂപത്തില്‍ ജന്മം നനല്കേിണ്ടിവന്നു? നശ്വരത എന്നത്‌ പുത്രനുള്ള ഗുണത്തിന്‌ ആവശ്യമായിരുന്നെങ്കില്‍ ആ ഗുണം അദ്ദേഹം മനുഷ്യനായി ജനിച്ചതിന്‌ ശേഷം ലഭിച്ച അധിക ഗുണമായിരിക്കും. അദ്ദേഹം ശരീരം ഉപേക്ഷിച്ച്‌ സ്വര്ഗ്ഗ ത്തിലേക്ക്‌ കയറിപ്പോയപ്പോള്‍ പുത്രന് എന്ന ആ ഗുണവും അപ്രത്യക്ഷമായിട്ടുണ്ടാകണമല്ലോ. മനുഷ്യന്‍റെ സാമാന്യ യുക്തി നിരാകരിക്കുന്ന ഈ വിശ്വാസം നിരവധി സങ്കീര്ണതകളുയര്‍ത്തുന്നു. യേശു ദൈവത്തിന്‍റെ ആലങ്കാരികമായി മാത്രമുള്ള പുത്രനാണ്‌. ദൈവം അദ്ദേഹത്തെ പ്രത്യേകമായി സ്നേഹിച്ചു. പക്ഷേ, അദ്ദേഹം എല്ലാം കൊണ്ടും ഒരു മനുഷ്യന്‍ മാത്രമായിരുന്നു. (തുടരും)

6 comments:

Anonymous said...

Good thoughts...keep writing...

പാര്‍ത്ഥന്‍ said...

പോസ്റ്റ് നന്നായിരിക്കുന്നു. പക്ഷെ ഉദ്ദേശം എന്താണെന്ന് മനസ്സിലാവുന്നില്ല. യേശുവിന്റെ അസ്ഥിത്വമോ പ്രാമാണികതയോ വിശ്വാസികൾക്ക് വിശകലനം ചെയ്യേണ്ട ഒരു കാര്യമായി തോന്നുന്നില്ല. ദൈവ വിശ്വാസം മിഥ്യാസങ്കല്പമോ യാഥാർഥ്യമോ എന്നതാണ് തെളിയിക്കാൻ പോകുന്നതെങ്കിൽ പിന്നാലെ വരുന്നുണ്ട്.

ചുമ്മാ ഒരു ചോദ്യം, എല്ലാ കഴിവുകളും ഉണ്ടെന്ന് പറയുന്ന/വിശ്വസിക്കുന്ന ഒരു ദൈവത്തിന് മറിയക്ക് ഒരു കൊച്ചിനെ ഉണ്ടാക്കിക്കൊടുക്കാനാണോ ബുദ്ധിമുട്ട്.

Salim PM said...

കമന്‍റിനു നന്ദി പാര്‍ര്‍ത്ഥന്‍.

ദൈവത്തിന്‌ എന്തും ചെയ്യാന്‍ കഴിവുണ്ട്; ശരിതന്നെ. പക്ഷേ, അങ്ങനെ എന്തുതോന്നിവാസവും ചെയ്യുന്ന ഒരു ദൈവത്തെയല്ല നാം കാണുന്നത്. ദൈവത്തിന്‍റെ എല്ലാ പ്രവൃത്തികളും ദൈവം തന്നെ നിശ്ചയിച്ചിട്ടുള്ള ഒരു നിയമം (പ്രകൃതി നിയമം എന്നു പറയാം) അനുസരിച്ചാണ് ചലിച്ചു കൊണ്ടിരിക്കുന്നത്. അത് തന്നെയാണ് ദൈവത്തിന്‍റെ മഹത്വവും. ഒന്നിനും ഒരടുക്കും ചിട്ടയും ഇല്ലങ്കില്‍ ലോകത്തിന്‍റെ അവസ്ഥ എന്തായിരുന്നേനെ. (മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കുന്ന അവസ്ഥ!)

മനുഷ്യനെ സൃഷ്ടിച്ച ദൈവം തന്നെയല്ലേ മനുഷ്യനു ബുദ്ധിയും യുക്തിയും പ്രദാനം ചെയ്തിരിക്കുന്നത്? അതൊന്നും ഉപയോഗിക്കന്‍ വേണ്ടിയല്ലെങ്കില്‍ പിന്നെ എന്തിനു ദൈവം നല്‍കി? ഏതെങ്കിലും വേദ ഗ്രന്ഥത്തില്‍ ദൈവം പറയുന്നത് അപ്പടി വിഴുങ്ങണം എന്നു പറഞ്ഞിട്ടുണ്ടോ? മനുഷ്യന്‍റെ ധിഷണയെ തൃപ്തിപ്പെടുത്താത്ത ഒരു വിശ്വാസവും യഥാര്‍ത്ഥ വിശ്വാസം ആകില്ല. ഇതാണെന്‍റെ മതം.

CKLatheef said...

>>> ഏതെങ്കിലും വേദ ഗ്രന്ഥത്തില്‍ ദൈവം പറയുന്നത് അപ്പടി വിഴുങ്ങണം എന്നു പറഞ്ഞിട്ടുണ്ടോ? <<<

വിശുദ്ധഖുര്‍ആന്‍ ദൈവികമാണോ. ആണെങ്കില്‍ അത് ദൈവവചനം എന്ന നിലയില്‍ സ്വീകരിക്കാമോ. അതിലും നമ്മുടെ ബുദ്ധിയും യുക്തിയും മാത്രം അംഗീകരിച്ചാല്‍ അംഗീകരിച്ചാല്‍ മതിയോ. അല്ലാത്തവയെ നിഷേധിക്കുകയോ അവഗണിക്കുകയോ ചെയ്താലും പ്രശ്‌നമൊന്നുമില്ലേ. ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു. താങ്കളുടെ ചോദ്യം വ്യക്തമല്ലാത്തതുകൊണ്ടാണ് വിശദീകരണം തേടുന്നത്.

കൈചൂണ്ടി...... said...

"ഈ പ്രയത്നത്തിന്‍റെ
ആത്യന്തികലക്ഷ്യം സത്യാന്വേഷണമാണ്‌. എന്നെ നിങ്ങള്‍ സഹിക്കുമെന്ന്‌ ഞാന്‍ കരുതുന്നു. ഞാനാരുടേയും വിശ്വാസത്തേയും ഭാവുകത്വത്തേയും വ്രണപ്പെടുത്താനുദ്ദേശിച്ചിട്ടില്ലെന്ന്‌ നിങ്ങള്‍ മനസ്സിലാക്കണം." ഇത്തരം ചോറിച്ചലുകളില്‍ ആദ്യം കണ്ടേക്കാവുന്ന ഈ വാചകങ്ങള്‍ ഉഗ്രന്‍. ആത്യന്തിക ലക്‌ഷ്യം സത്യാന്വേഷണം ആണ് പോലും.ആരുടേയും വിശ്വാസത്തേയും ഭാവുകത്വത്തേയും വ്രണപ്പെടുത്താനുദ്ദേശിച്ചിട്ടില്ലെന്ന്‌ വായിക്കന്നവര്‍ മനസ്സിലാക്കണം.ഉത്തരവാദപ്പെട്ട ബ്ലോഗു വായനക്കാരന്‍ എന്ന നിലയില്‍ തമ്മതിച്ചു. താങ്കളുടെ പരിപാവനമായ ഉദ്ദേശശുദ്ധി കാലങ്ങളോളം നിലനില്‍ക്കട്ടെ എന്ന് ആശംശിക്കുന്നു.
ശാസ്ത്രവും ബൈബിളുമായി യാതൊരു തരത്തിലുള്ള യോജിപ്പും ഇല്ലെന്നു താന്കള്‍ പറയുന്നു.ശാസ്ത്രത്തില്‍ തെളിയിക്കപ്പെട്ട എത്ര ശാസ്ത്ര സത്യങ്ങളുമായി ബൈബിള്‍ ചേര്‍ന്ന് പോകുന്നില്ല എന്ന് വസ്തു നിഷ്ടമായി താങ്കള്‍ക്ക് പറയാന്‍ കഴിയുമോ. ശാസ്ത്ര സത്യം എന്ന് പറയുമ്പോള്‍ തിയറികള്‍ അല്ല എന്ന് മനസ്സിലാക്കാനുള്ള വിവേകം താങ്കള്‍ക്കു ഉണ്ടാകും എന്ന് ഞാന്‍ വിചാരിക്കുന്നു.
ബൈബിളില്‍ അങ്ങനെയാണ് ഇങ്ങനെയാണ് എന്ന് പറയുന്ന താങ്കള്‍ക്കു ഖുറാനിലെ ശാസ്ത്ര വൈരുദ്ധ്യങ്ങള്‍ ഇല്ല എന്നൊരു മനോഭാവമാണല്ലോ ഉണ്ടാവുക. സമയം കിട്ടുമ്പോള്‍ ഇവിടെ പോയി പരിശോധികകുക. http://wikiislam.net/wiki/Islam_and_Science. നല്ല മാറ്റം ഉണ്ടാകും.
"മനുഷ്യനെ സൃഷ്ടിച്ച ദൈവം തന്നെയല്ലേ മനുഷ്യനു ബുദ്ധിയും യുക്തിയും പ്രദാനം ചെയ്തിരിക്കുന്നത്? അതൊന്നും ഉപയോഗിക്കന്‍ വേണ്ടിയല്ലെങ്കില്‍ പിന്നെ എന്തിനു ദൈവം നല്‍കി? ഏതെങ്കിലും വേദ ഗ്രന്ഥത്തില്‍ ദൈവം പറയുന്നത് അപ്പടി വിഴുങ്ങണം എന്നു പറഞ്ഞിട്ടുണ്ടോ? മനുഷ്യന്‍റെ ധിഷണയെ തൃപ്തിപ്പെടുത്താത്ത ഒരു വിശ്വാസവും യഥാര്‍ത്ഥ വിശ്വാസം ആകില്ല. ഇതാണെന്‍റെ മതം." ഖുറാന്‍ താങ്കളുടെ ധിഷണയെ ആവോളം തൃപ്തിപ്പെടുത്തുന്നു എന്നതില്‍ സന്തോഷം. മുഹമ്മദില്‍ നല്ലൊരു മാതൃക കാണുന്ന താങ്കള്‍ക്കു ഖുറാനില്‍ പറയുന്നതു മാത്രമേ വിഴുങ്ങാന്‍ കഴിയൂ. ആ രീതിയില്‍ താങ്കളുടെ ധിഷണ ട്യൂണ്‍ ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് സാരം. മനുഷ്യ വര്‍ഗ്ഗത്തിന് മാതൃകയായി ഒരാളെ വക്കുമ്പോള്‍ അയാളുടെ അതെ പടി മനുഷ്യവര്‍ഗ്ഗത്തില്‍ പകര്‍ത്തപ്പെടെണ്ടാതല്ലേ? എന്തുകൊണ്ട് അദ്ദേഹത്തിന് മറ്റുള്ളവര്‍ക്കില്ലാത്ത പല ആനുകൂല്യങ്ങളും ലഭിച്ചു. വിവാഹത്തിലും മറ്റും ഇത് താങ്കള്‍ക്കു മാത്രം എന്ന് വിവക്ഷിച്ചിരിക്കുന്നത് കാണാം. മുഹമ്മദു നബിയില്‍ ഒരു നല്ല മാതൃക ഉണ്ടെന്നു പറയുമ്പോള്‍ അത് നൂറു ശതമാനം മാതൃക ഉന്ടാകെണ്ടാതല്ലേ? സാധാരണ മനുഷ്യന് പാടില്ലാത്ത പല കാര്യങ്ങളും മുഹമ്മദു നബി ചെയ്തിട്ടുണ്ട് എങ്കില്‍ പിന്നെ എങ്ങിനെ അദ്ദേഹത്തില്‍ താങ്കള്‍ക്കു ഒരു നല്ല മാതൃക കാണാന്‍ കഴിയും. എന്നിട്ടും താന്കള്‍ക്ക് താങ്കളുടെ ധിഷണയെ തൃപ്തിപ്പെടുത്താന്‍ കഴിയുന്നുണ്ടെങ്കില്‍ താങ്കളുടെ യുക്തി ഖുറാനിലെ എന്തും വിഴുങ്ങാല്‍ മാത്രമേ വളര്‍ന്നിട്ടുള്ളു എന്നാണ് എനിക്ക് മനസ്സിലാവുന്നത്.ഇത് ഒരു ഉദാഹരണം മാത്രം.
കൂടുതല്‍ എഴുതി താങ്കളുടെ ധിഷണയെ ത്രിപ്തിപ്പെടുത്താം എന്ന അതിമോഹം ഒന്നും എനിക്കില്ല.....

Unknown said...

ശരിക്കും ഒരു പഠനത്തിനാണോ താങ്ങള്‍ ലക്ഷ്യമിടുന്നത്? അതോ ബൈബിളില്‍ ഉണ്ടെന്നു നിങ്ങള്‍ പറയുന്നതും ഇല്ലെന്നു ഞങ്ങള്‍ പറയുന്നതുമായ വൈരുധ്യങ്ങള്‍ ചവച്ചു തുപ്പാനോ?

"ഇന്ന് ഞാന്‍ എന്റെ ഭാര്യയെ വടികൊണ്ട് അടിച്ചിട്ടില്ല" എന്ന വാക്യം എത്ര രീതിയില്‍ വ്യക്യനിക്കാം എന്നു നോക്കുക. ഒരോ വാക്കിലും ഊന്നല്‍ കൊടുത്തു പറഞ്ഞാല്‍ മതി. നമുക്കിഷ്ടമുള്ള രീതിയില്‍ രൂപപ്പെടും.
Eg . നീ ഇന്ന് മാത്രമേ അടിക്കതുള്ളൂ? നിന്റെ ഭാര്യയെ മാത്രമേ അടിക്കതുള്ളൂ? അങ്ങിനെ അങ്ങിനെ
ഇതാണ് ഭാഷയുടെ കാര്യം. അപ്പോള്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലെക്ക്ക് മൊഴി മാറ്റം ചെയ്തവയുടെ, വ്യത്യസ്തമായ സംസ്കാരം ഉള്ളവയുടെ കാര്യം പറയണോ? എങ്കിലും ആത്മാര്ത്മായാണ് ഈ ശ്രമം എങ്കില്‍ ഭാവുകങ്ങള്‍ നേരുന്ന്നു