Wednesday, June 2, 2010

യേശുക്രിസ്തു കശ്മീരില്‍

യേശുവിന്‍റെ ശരീരത്തിന്‌ എന്ത്‌ സംഭവിച്ചു എന്നതിനെപ്പറ്റിയുള്ള അഹ്‌മദിയ്യാ വീക്ഷണം വളരെ വ്യക്തവും, യുക്തിപരവും, വസ്തുതാപരവുമാണ്‌. യേശുവിന്ന്‌ എന്ത്‌ സംഭവിച്ചു എന്ന കാര്യം അതിന്‍റെ മഹത്വത്തിന്‍റെ പരിവേഷത്തോടെ സത്യത്തിന്‍റെ വെളിച്ചത്തില്‍ അഹ്‌മദിയ്യാപ്രസ്ഥാനം അവതരിപ്പിച്ചിരിക്കുന്നു. യേശുവിനെപ്പറ്റിയുള്ള യാഥാര്‍ത്ഥ്യംഏറ്റവും ഹൃദയഹാരിയാണ്‌. ഇതിഹാസത്തിന്‍റെ കൃത്രിമ പരിവേഷങ്ങള്‍അദ്ദേഹത്തിന്‍റെ മേല്‍ അണിയിക്കേണ്ടതില്ല. പാപപങ്കിലമായ മനുഷ്യസ മുദായത്തിനുവേണ്ടി ജീവിതം മുഴുവന്‍ അദ്ദേഹം അനുഭവിച്ച കടുത്തയാതനകള്‍ അവസാനം ക്രൂശീകരണത്തില്‍ വന്നുനില്‍ക്കുന്നു. കുരിശില്‍ നിന്നുള്ള അദ്ദേഹത്തിന്‍റെ മോചനവും അതിനെ തുടര്‍ന്ന്‌ കാണാതെ പോയ പത്ത്‌ ഇസ്രയേല്‍ ഗോത്രങ്ങളെത്തേടിയുള്ള യാത്രയും പരമകാരുണികനും കരുണാനിധിയുമായ ദൈവത്തിന്‍റെ വാഗ്ദാനമനുസരിച്ചുള്ളതാണ്‌. അതായത്‌ ക്രൂശീകരണത്തിന്‌ മുമ്പ്‌ അദ്ദേഹം ദൈവികസന്ദേശങ്ങള്‍ പ്രേഷണം ചെയ്തിരുന്ന രണ്ട്‌ ഇസ്രയേലീ ഗോത്രങ്ങള്‍ക്കിടയില്‍ മാത്രമല്ല, പുറത്ത്‌ പ്രവാസികളായിക്കഴിഞ്ഞിരുന്ന ബാക്കി പത്ത്‌ ഗോത്രങ്ങളിലും ദൈവികസന്ദേശം എത്തിക്കേണ്ട ചുമതല അദ്ദേഹത്തിന്നുണ്ടായിരുന്നു. അപ്പോള്‍ മാത്രമേ അദ്ദേഹത്തിന്‍റെ ദൌത്യത്തിന്‌ പരിപൂര്‍ണ്ണത കൈവരികയുള്ളൂ. ഇതാണ്‌ യേശുവിന്‍റെ ജീവിതത്തിന്‍റെ സംഭവഹുലവും പരിശുദ്ധവുമായ യാഥാര്‍ത്ഥ്യങ്ങള്‍.

നൂറു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ അഹ്‌മദിയ്യാ മുസ്‌ലിം സമൂഹത്തിന്‍റെ സ്ഥാപകനായിരുന്ന ഹദ്‌റത്ത്‌ മിര്‍സാ ഗുലാം അഹ്‌മദ്‌ (അ) യേശു തന്‍റെ ആദ്യകാല പ്രഭാഷണങ്ങളില്‍ സൂചിപ്പിച്ചത്‌ പോലെ കുരിശില്‍ നിന്ന്‌ രക്ഷപ്പെടുകയുണ്ടായി എന്ന്‌ പ്രഖ്യാപിച്ചു. ദുരൂഹതകള്‍ക്കി ടയില്‍ കഴിഞ്ഞിരുന്ന യേശുവിന്‍റെ ജീവിതത്തിലെ സമുജ്ജ്വല സത്യ ങ്ങള്‍ ഇസ്‌ലാമിക ചരിത്രത്തിലാദ്യമായി ദൈവനിയോഗിതനായ അദ്ദേഹം മറനീക്കി പുറത്തുകൊണ്ടുവന്നു. ഭൂരിപക്ഷീയരായ യാഥാസ്ഥിതിക മുസ്‌ലിംകളുടെ രോഷം നിറഞ്ഞ മുഖത്ത്‌ നോക്കി യേശു കുരിശില്‍ മരിക്കുകയോ ആകാശത്തേക്ക്‌ കയറിപ്പോകുകയോ ചെയ്തിട്ടില്ല എന്നും ദൈവിക വാഗ്ദാനപ്രകാരം കുരിശ്‌ പീഡനത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയാണുണ്ടായതെന്നും ഹദ്‌റത്ത്‌ മിര്‍സാ ഗുലാം അഹ്‌മദ്‌(അ) പ്രഖ്യാപിച്ചു. അതിനുശേഷം യേശു സ്വയം വാഗ്ദാനം ചെയ്തത്‌പ്രകാരം കാണാതെ പോയ ഇസ്രായേല്‍ ഗോത്രങ്ങളെ തേടിപ്പോയി. ഇന്ത്യയിലെ കശ്മീരിലും മറ്റു പ്രദേശങ്ങളിലും കുടിയേറിപ്പാര്‍ത്ത ഇസ്രയേലി ഗോത്രങ്ങളുടെ ഏറ്റവും സാധ്യമായ സഞ്ചാരപാത അഫ്ഗാനിസ്ഥാന്‍ വഴിയാണെന്ന്‌ ഒരാള്‍ക്ക്‌ ന്യായമായും ഊഹിക്കാന്‍ കഴിയും. അവിടങ്ങളിലെല്ലാം ഇസ്രായേലി ഗോത്രങ്ങള്‍ അധിവസിച്ചിരുന്നതായിറിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. അഫ്ഗാനിസ്ഥാനിലേയും കശ്മീരിലേയും ജനങ്ങള്‍
, കുടിയേറിപ്പാര്‍ത്ത ഇസ്രായേലീ ഗോത്രങ്ങളില്‍ നിന്നുള്ള ശാഖകളാണെന്നതിന്‌ ചരിത്രപരമായ ശക്തമായ തെളിവുകളുണ്ട്‌. യേശു അവസാനം സാധാരണ നിലയില്‍ മരിക്കുകയും കശ്മീരിലെ ശ്രീനഗറില്‍കബറടക്കം ചെയ്യപ്പെട്ടുവെന്നും ഹദ്‌റത്ത്‌ മിര്‍സാ ഗുലാം അഹ്‌മദ്‌ (അ) വെളിപ്പെടുത്തുകയും ചെയ്തു.

യേശുവിന്‍റെ ശരീരം ജന്‍മസ്ഥലത്തുനിന്നും കാണാതായ പ്രഹേളിക സംബന്ധിച്ച്‌ ഏറ്റവും ന്യായയുക്തവും വാസ്തവികവുമായ വിശദീകരണമാണ്‌ അഹ്‌മദികള്‍ മുന്നോട്ടു വെക്കുന്നത്‌. നിരവധി തവണ അവര്‍ഈ വിശദീകരണത്തിന്‌ ഖണ്ഡനം അഭിമുഖീകരിച്ചിട്ടുണ്ട്‌. കുരിശില്‍ നിന്ന്‌ രക്ഷപ്പെട്ടെന്നാല്‍പോലും ജൂദിയായില്‍ നിന്നും കശ്മീര്‍ വരെയുള്ള ദീര്‍ഘവും ദുര്‍ഘടവുമായ യാത്ര അവിശ്വസനീയമാണെന്നാണ്‌ അവരുടെഖണ്ഡനം. ഈ എതിര്‍വാദം കേള്‍ക്കുന്ന അഹ്‌മദികള്‍ ചോദിക്കാറു ണ്ട്‌:
'ഏതു ദൂരമാണ്‌ ദൈര്‍ഘ്യമേറിയത്‌? ഫലസ്തീനില്‍ നിന്ന്‌ കശ്മീരി ലേക്കുള്ള ദൂരമോ? ഭൂമിയില്‍ നിന്ന്‌ അതിവിദൂരമായ ആകാശത്തേ ക്കുള്ള ദൂരമോ?'* വീണ്ടും അഹ്‌മദികള്‍ അവരോടു അത്ഭുതം കൂറി ചോദിക്കാറുണ്ട്‌, കാണാതെ പോയ ഇസ്രയേല്‍ ഗോത്രങ്ങളെത്തേടി താന്‍ പോകുമെന്ന്‌ പറഞ്ഞ യേശുവിന്‍റെ വാഗ്ദാനത്തിന്‌ എന്ത്‌ സംഭവിച്ചു? യേശു ഫലസ്തീനില്‍ നിന്നും യാത്ര പറഞ്ഞ്‌ നേരെ ചൊവ്വേ ആകാശത്ത്‌ പോയി ദൈവത്തിന്‍റെ വലത്‌ ഭാഗത്ത്‌ ഇരിക്കുകയാണെങ്കില്‍ അദ്ദേഹം തന്‍റെ വാഗ്ദാനം മറന്നുപോകുകയല്ലേ ചെയ്തത്‌? അതല്ല, അദ്ദേഹത്തിന്‍റെ വാഗ്ദാനം പാലിക്കാന്‍ അദ്ദേഹത്തിന്‌ കഴിയാതെ പോയോ? അല്ലാത്തപക്ഷം നാം നേരത്തെ പറഞ്ഞത്പോലെ ഇസ്രയേല്‍ ഗോത്രത്തിലെ കാണാതെ പോയ ഗോത്രങ്ങള്‍ ആദ്യമേ ആകാശത്തേക്ക്‌ കയറിപ്പോവുകയും അവരെ അന്വേഷിച്ച്‌ പിന്നാലെ യേശുവും പോയതാണെന്ന്‌ കരുതാമോ?

7 comments:

Nasiyansan said...

ശ്രീനഗര്‍: യേശുക്രിസ്‌തു ക്രൂശില്‍ മരിച്ചില്ലെന്നും ക്രൂശില്‍ നിന്നും രക്ഷപെട്ട്‌ കാശ്‌മീരിലെത്തി അവിടെ ജീവിച്ച്‌ വാര്‍ദ്ധക്യത്തിലെത്തി മരിച്ചു എന്നും യേശുവിന്റെ കല്ലറ കാശ്‌മീരില്‍ ഉണ്ടെന്നും പ്രചരണം നടത്തി ക്രൈസ്‌തവ വിശ്വാസത്തിനെതിരെ പതിറ്റാണ്ടുകളായി മിര്‍സാ ഗുലാം അഹമ്മദിന്‍െറ അഹമ്മദിയാ പ്രസ്ഥാനം നടത്തിവന്നിരുന്ന തട്ടിപ്പ്‌ പൊളിയുന്നു. കേവലം 500 വര്‍ഷത്തെ മാത്രം പഴക്കമുള്ള ഏതോ ഒരു മുസ്ലീമിന്റെ കല്ലറ യേശുക്രിസ്‌തുവിന്റെതാണെന്ന്‌ പ്രചരിപ്പിച്ച്‌ ലോകമെങ്ങും പ്രസിദ്ധി നേടി കല്ലറ കാണാനായി വിദേശികളടക്കം അനവധി പേര്‍ കാശ്‌മീരില്‍ എത്തി.


എന്നാല്‍ രണ്ടാഴ്‌ചകള്‍ക്കു മുമ്പ്‌ വിദേശത്തു നിന്നും ചില ക്രൈസ്‌തവ വിശ്വാസികള്‍ കാശ്‌മീരിലെ കല്ലറ സന്ദര്‍ശിക്കാനെത്തുകയും ശവകുടീരത്തിലെ ശവത്തിന്റെ ഡി.എന്‍.എ. ടെസ്റ്റ്‌ നടത്താന്‍ അനുവദിക്കണം എന്നാവശ്യപ്പെടുകയുണ്ടായി. എന്നാല്‍ ഇവിടുത്തെ അധികൃതര്‍ അനുമതി നല്‍കാന്‍ വിസമ്മതിച്ചു. വാര്‍ത്ത പരന്നതിനെത്തുടര്‍ന്ന്‌ നിരവധിപേര്‍ ശവത്തിന്റെ ഡി.എന്‍.എ. ടെസ്റ്റ്‌ നടത്തണം എന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്‌.


ഇതേ തുടര്‍ന്ന്‌ കല്ലറയില്‍ സന്ദര്‍ശകരെ പ്രവേശിപ്പിക്കുന്നത്‌ നിര്‍ത്തി വച്ചു. ഇപ്പോള്‍ കല്ലറ അടച്ച്‌ പൂട്ടിയിരിക്കുകയാണെന്ന്‌ ഇവിടുത്തെ മേല്‍നോട്ടക്കാരന്‍ മൊഹമ്മദ്‌ അമീന്‍ റിംഗ്‌ഷാള്‍ മാധ്യമങ്ങളോട്‌ പറഞ്ഞു.


ഇസ്ലാമിലെ ഒരു നൂതന വിഭാഗമായ അഹമ്മദീയ പ്രസ്ഥാനം പതിറ്റാണ്ടുകളായി യേശുക്രിസ്‌തുവിന്റെ ദൈവത്വത്തെ നിഷേധിക്കുന്നതിനും ക്രൈസ്‌തവ വിശ്വാസത്തെ അധിക്ഷേപിക്കുന്നതിനും ഉപയോഗിച്ച്‌ വന്ന ഒരു തട്ടിപ്പായിരുന്നു കാശ്‌മീരിലെ കല്ലറ.


ഡി.എന്‍.എ. ടെസ്റ്റ്‌ നടത്താന്‍ വിസമ്മതിച്ചതീലൂടെ അഹമ്മദീയരുടെ അവകാശവാദം തട്ടിപ്പാണെന്ന്‌ അവര്‍ തന്നെ സമ്മതിക്കുകയാണ്‌. യേശുവിന്റെ കല്ലറ കാശ്‌മീരില്‍ ഉണ്ടെന്ന്‌ പറഞ്ഞ്‌ നിരവധി ലഘുലേഖകള്‍ മലയാളത്തിലും അവര്‍ പുറത്തിറക്കി പ്രചരണം നടത്തിയിട്ടുണ്ട്‌. ഇതിനുള്ള മറുപടി ക്രൈസ്‌തവ എഴുത്തുകാര്‍ തങ്ങളുടെ പുസ്‌തകങ്ങളിലൂടെ നല്‍കിയിട്ടുണ്ടെങ്കിലും അഹമ്മദിന്റെ അനുയായികള്‍ വ്യജപ്രചരണം അവസാനിപ്പിച്ചിട്ടില്ല.


ഇത്‌ യേശുവിന്റെ കല്ലറയല്ല എന്നുള്ളതിന്‌ ധാരാളം തെളിവുകള്‍ അവിടെത്തന്നെയുണ്ട്‌. 500 വര്‍ഷം മാത്രം പഴക്കമുള്ള കല്ലറ ഏതോ മുസ്ലീം ഭക്തന്റേതാണ്‌. യഹൂദന്‍മാരുടെ കല്ലറയുമായി ഇതിന്‌ യാതൊരു സാമ്യവും ഇല്ല കല്ലറയ്‌ക്കുള്ളില്‍ വച്ചിരിക്കുന്ന ഒരു ക്രൂശ്‌ തന്നെ അഹമ്മദീയരുടെ അറിവില്ലായ്‌മയ്‌ക്ക്‌ നല്ല ഉദാഹരണമാണ്‌. കാരണം, മൂന്നാം നൂറ്റാണ്ടുവരെ ക്രൈസ്‌തവര്‍ കുരിശ്‌ ഉപയോഗിച്ചിരുന്നില്ല. മാത്രമല്ല കല്ലറ നില്‍ക്കുന്ന നാട്ടിലെ ജനങ്ങള്‍ക്ക്‌ യേശുക്രിസ്‌തുവിന്റെ കല്ലറയാണത്‌ എന്നതിനേക്കുറിച്ച്‌ യാതൊരു അറിവും ഇല്ല. ഇനിയും തെളിവുകള്‍ അനവധിയാണ്‌. എന്നിട്ടും ഒരു കള്ളം ആവര്‍ത്തിക്കപ്പെടുമ്പോള്‍ അത്‌ സത്യമാകും എന്നുള്ള ഗീബല്‍സിയന്‍ തന്ത്രമാണ്‌ അഹമ്മദിന്റെ അനുയായികള്‍ സ്വീകരിച്ചിരിക്കുന്നുത്‌.

http://www.thegmnews.com/newsdetails.php?news_id=869&nc_id=2

Salim PM said...

"ഡി.എന്‍.എ. ടെസ്റ്റ്‌ നടത്താന്‍ വിസമ്മതിച്ചതീലൂടെ അഹമ്മദീയരുടെ അവകാശവാദം തട്ടിപ്പാണെന്ന്‌ അവര്‍ തന്നെ സമ്മതിക്കുകയാണ്‌."

പറയുന്നത് കേട്ടാല്‍ തോന്നും കല്ലറ അഹ്‌മദികളുടെ സം‌രക്ഷണയിലാണെന്ന്. കഥയറിയാതെ ആട്ടം കാണല്ലെ Nasiyansan. ഡി.എന്‍.എ. ടെസ്റ്റ്‌ നടത്തുന്നതിന് അഹ്‌മദികള്‍ ഒരിക്കലും എതിരല്ല. ഡി.എന്‍.എ. ടെസ്റ്റ്‌ നടത്തിക്കാണാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് അഹ്‌മദിയാ പ്രസ്ഥാനമാണ്. ആര്‍ജ്ജവമുണ്ടെങ്കില്‍ അതിനുള്ള വഴികള്‍ നോക്കുക. അതോടുകൂടെ എല്ലാ സംശയങ്ങളും തീരുമല്ലോ.

ഈ വിഷയവുമായി ബന്ധപ്പെട്ട് ബി.ബി.സി യില്‍ വന്ന ഡോക്യുമെന്‍ററിയുടെ യൂറ്റ്യൂബ് ലിങ്കുകള്‍ താഴെ കൊടുക്കുന്നു. കണ്ടുനോക്കുക.


http://www.youtube.com/watch?v=9DXCZFRsyl8

http://www.youtube.com/watch?v=T340DUSq9SY

http://www.youtube.com/watch?v=8cy8M4VzU-Y

സന്തോഷ്‌ said...

>> കാണാതെ പോയ ഇസ്രയേല്‍ ഗോത്രങ്ങളെത്തേടി താന്‍ പോകുമെന്ന്‌ പറഞ്ഞ യേശുവിന്‍റെ വാഗ്ദാനത്തിന്‌ എന്ത്‌ സംഭവിച്ചു? <<

ഉത്തരം ഇവിടെയുണ്ട്

യേശു ക്രിസ്തു - യാഥാസ്ഥിതികനായ യഹൂദന്‍

Anonymous said...

ഖുർആൻറെ അദ്ധ്യപനത്തേക്കാൾ നബിയുടെ സമുദായത്തിന് പിൻ തുടരാൻ താൽപര്യം ദജ്ജാലിൻറെ കാലടികളെ ആണെന്ന് നിയാസും തെളിയിച്ചു

Unknown said...

മരണം, സംസ്ക്കാരം, ഉയിര്‍പ്പ്, എന്നിവ യേശുവില്‍ സംഭവ്യമായി...മുന്‍പേ ഇതെല്ലാം അദ്ദേഹം പറഞ്ഞിട്ടുണ്ട്.....പുതിയ നുണക്കഥകള്‍ക്ക്
സ്ഥാനമില്ല

Unknown said...

മരണം, സംസ്ക്കാരം, ഉയിര്‍പ്പ്, എന്നിവ യേശുവില്‍ സംഭവ്യമായി...മുന്‍പേ ഇതെല്ലാം അദ്ദേഹം പറഞ്ഞിട്ടുണ്ട്.....പുതിയ നുണക്കഥകള്‍ക്ക്
സ്ഥാനമില്ല

Unknown said...

ശുദ്ധമായ ഭാഷയില്‍ യേശു പറഞ്ഞു .അവര്‍ (യൂദന്മാര്‍ ) എന്നെ കൊല്ലുകയും ഞാന്‍ മൂന്നുദിവസം കല്ലറയില്‍ ആയിരിക്കുമെന്നും മൂന്നാം ദിവസം ഉയിര്‍ക്കുമെന്നും പിതാവിനൊപ്പം ആയിരിയ്ക്കുമെന്നും ....പുതിയ നുണകള്‍ ആര്‍ക്കായാലുംനന്നല്ല.