Wednesday, April 21, 2010

യേശുവിന്‌ പാപപരിഹാരം സാധ്യമല്ല!

ക്രിസ്തുമതവും ക്രിസ്ത്യാനികളും - 7

അവസാനത്തേതും എന്നാല്‍ പ്രധാനപ്പെട്ടതുമായ പ്രശ്നം ഒരു മനുഷ്യസ്ത്രീയുടെ മകനായി പിറന്ന യേശുവിന്‌ എങ്ങനെ പാപരഹിതനായിരിക്കാന്‍ കഴിയും എന്നതാണ്‌. ആദമിന്‍റെയും ഹവ്വയുടെയും പാപം നിര്‍ഭാഗ്യവാന്‍മാരായ ഈ ദമ്പതികളുടെ മുഴുവന്‍ സന്തതിപരമ്പരകളേയും പാപപങ്കിലമാക്കിയിട്ടുണ്ടെങ്കില്‍ അതിന്‍റെ സ്വാഭാവിക പരിണതി എന്ന നിലയ്ക്ക്‌ എല്ലാ ആണ്‍പെണ്‍ സന്തതികളിലേക്കും ഈ പാപവാസന സംക്രമിച്ചിട്ടുണ്ടാകും. ഒരുപക്ഷേ, സ്ത്രീജനങ്ങള്‍ ഈ പാപസംക്രമത്തിന്‌ കൂടുതല്‍ വിധേയമായിട്ടുണ്ടാകും. കാരണം ആദമിനെ പ്രലോഭിപ്പിക്കുവാന്‍ പിശാച്‌ ഉപകരണമാക്കിയത്‌ സ്ത്രീയെയായിരുന്നുവല്ലോ. ആയതിനാല്‍ പാപത്തിന്‍റെ ഉത്തരവാദിത്വം ആദമിനേക്കാള്‍ കൂടുതലായി ഹവ്വയുടെ ചുമലിലാണ്‌ വന്നുവീഴുക. യേശുവിന്‍റെ ജനനത്തെ (പിതാവില്ലാത്ത ജനനം) സംബന്ധിച്ചിടത്തോളം വ്യക്തമായും ഹവ്വായുടെ പുത്രിയായിരുന്നു (കന്യാമറിയം) ബഹുഭൂരിപക്ഷം പങ്കും നിര്‍വ്വഹിച്ചത്‌. ഇവിടെ ശക്തമായി ഉയര്‍ന്നുവരുന്ന ചോദ്യമിതാണ്‌: മനുഷ്യ മാതാവിന്‍റെ ജീന്‍ വഹിക്കുന്ന യാതൊരു ക്രോമോസോമും ജനിതകപരമായി യേശുവിന്‌ നല്‍കപ്പെട്ടിട്ടില്ലേ? നല്‍കപ്പെട്ടിട്ടുണ്ടെങ്കില്‍ ആദമിന്‍റെ സന്തതിപരമ്പരകളിലേക്ക്‌ പകര്‍ന്ന പാപത്തില്‍ നിന്നു രക്ഷപ്പെടാന്‍ യേശുവിന്‌ സാധ്യമല്ല. യേശുവിന്‌ തന്‍റെ മാതാവില്‍ നിന്ന്‌ യാതൊരുവിധ ക്രോമോസോമും നല്‍കപ്പെട്ടിട്ടില്ലെങ്കില്‍ തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ ജനനത്തിലെ അത്ഭുതം ഇരട്ടിക്കുന്നു. മാതാവില്‍ നിന്നും പിതാവില്‍ നിന്നും ക്രോമോസോ മുകള്‍ പകര്‍ന്നു ലഭിക്കാതെ ഒരു കുഞ്ഞ്‌ ജനിക്കുക എന്നത്‌ അതിശയകരം തന്നെയാണ്‌. ഹവ്വയില്‍ നിന്ന്‌ ദാനം ചെയ്യപ്പെട്ട ആ ക്രോമോ സോം ഉണ്ണിയേശുവിന്‌ പകര്‍ന്നു നല്‍കിയപ്പോള്‍ എന്തുകൊണ്ട്‌ സഹജമായ പാപപ്രലോഭനം അത്‌ സംവഹിച്ചില്ല എന്നത്‌ ദുരൂഹമായിരിക്കുന്നു! ക്രിസ്തീയ സഹോദരന്‍മാരുടെ വിശ്വാസമനുസരിച്ച്‌ യേശുവിന്‌ മാനവരാ ശിയുടെ പാപം വഹിക്കാന്‍ അത്തരമൊരു പാപരഹിതത്വം ആവശ്യമാണ്‌. ഈ ഒരേയൊരു ഉപാധിയിലാണ്‌ ക്രിസ്ത്യാനികള്‍ യേശുവില്‍വിശ്വസിക്കുന്നത്‌. ഏതായാലും യേശു അങ്ങനെ പാപരഹിതനായി ജനിച്ചുഎന്നുതന്നെ കരുതുക. അപ്പോള്‍ മറ്റൊരു പ്രശ്നം ഉത്ഭവിക്കുന്നു. ക്രിസ്തുമതം ആവിര്‍ഭവിക്കുന്നതിന്‌ മുമ്പ്‌ മരിച്ച്‌ മണ്ണടിഞ്ഞ ആദം സന്ത തികളുടെ കാര്യത്തില്‍ എന്താണ്‌ സംഭവിക്കുക എന്ന്‌ ഒരാള്‍ക്ക്‌ ചോദിക്കാവുന്നതാണ്‌.

അഞ്ചു ഭൂഖണ്ഡങ്ങളിലായി തലമുറ തലമുറയായി ലോകം മുഴുവന്‍പരന്നു കിടന്നിരുന്ന ആ മനുഷ്യര്‍ കോടാനുകോടിയായിരുന്നു. അതുവരെ ജനിച്ചിട്ടില്ലാത്ത തങ്ങളുടെ രക്ഷകനായ യേശുവിനെ സംബന്ധിച്ച്‌ കേള്‍ക്കുക പോലും ചെയ്യാന്‍ യാതൊരു സാധ്യതയോ, പ്രതീക്ഷയോഇല്ലാതെ, യേശുവിന്‌ മുമ്പുള്ള ജനസമൂഹം ജീവിച്ചുമരിച്ചിട്ടുണ്ടാവും. വാസ്തവത്തില്‍ ആദമിനും യേശുവിനും ഇടയിലുള്ള മനുഷ്യസമൂഹം തീര്‍ച്ചയായും കാലാകാലത്തേക്കായി നരകത്തിലെറിയപ്പെടുന്നതായിട്ടാണ്‌ കാണപ്പെടുന്നത്‌. എന്തുകൊണ്ട്‌ അവര്‍ക്ക്‌ പാപപ്പൊറുതിയുടെ വിദൂരമായ അവസരം പോലും നല്‍കപ്പെട്ടില്ല? പൂര്‍വ്വകാല പ്രാബല്യത്തോടെ അവര്‍ക്ക്‌ യേശുക്രിസ്തുവിനാല്‍ പൊറുത്തുകൊടുക്കപ്പെടുമോ? അങ്ങനെയാണെങ്കില്‍ എങ്ങനെയാണ്‌ പൊറുത്തുകൊടുക്കുക?

കൊച്ചുദേശമായ ജൂദിയയെ അപേക്ഷിച്ച്‌ ലോകത്തുള്ള ബഹുഭൂരിഭാഗം സ്ഥലങ്ങളിലെ ജനങ്ങളും യേശു ജീവിച്ചിരിക്കുന്ന കാലത്ത്‌തന്നെ അദ്ദേഹത്തെപ്പറ്റി അറിഞ്ഞിട്ടില്ല. അവര്‍ക്ക്‌ എന്ത്‌ സംഭവിക്കും? അവരാരും തന്നെ യേശുവിന്‍റെ ദൈവപുത്രത്വത്തില്‍ വിശ്വസിക്കുകയോ അവര്‍ക്ക്‌വിശ്വസിക്കാനുള്ള അവസരം ലഭിക്കുകയോ ചെയ്തിട്ടില്ല. അവരുടെ പാപം ശിക്ഷിക്കപ്പെടാതെ പോകുമോ? അതല്ല അവര്‍ ശിക്ഷിക്കപ്പെടുമോ? അവര്‍ ശിക്ഷിക്കപ്പെടുന്നില്ലെങ്കില്‍ എന്തു കാരണത്താലാണ്‌ ശിക്ഷിക്കപ്പെടാതിരിക്കുക? ഇനി അവര്‍ ശിക്ഷിക്കപ്പെടുകയാണെങ്കില്‍ അതിന്‍റെ യുക്തിശാസ്ത്രമെന്ത്‌? അവര്‍ക്ക്‌ എന്ത്‌ അവസരമാണ്‌ നല്‍കപ്പെട്ടിട്ടുള്ളത്‌? അവര്‍തികച്ചും നിസ്സഹായരായിരുന്നുവല്ലോ. കേവലനീതിയെ കുറിച്ച്‌ എന്തൊരുവിക ലമായ ഭാവന!

No comments: