Monday, May 3, 2010

യേശുവിന്‍റെ ക്രൂശീകരണം

ക്രിസ്തുമതവും ക്രിസ്ത്യാനികളും -11

യേശുവിന്‍റെ ക്രൂശീകരണം എന്നത്‌ മറ്റേതൊരു വധശ്രമവുംപോലെ ഒരു വധോദ്യമമായിരുന്നു. വധശ്രമത്തിനു വേണ്ടിയുള്ള ഒരു ഉപാധിയായിരുന്നു ക്രൂശീകരണം. എന്തു തന്നെയായിരുന്നാലും യേശുവിനെ കൊലപ്പെടുത്തുന്ന കാര്യത്തില്‍ ക്രൂശീകരണം ഒരു പരാജയമായിരുന്നു. അവര്‍ അദ്ദേഹത്തെ കുരിശിക്കുന്നതില്‍ പരാജിതരായി എന്നു പറയുന്നതിന്‌ തുല്യമാണിത്‌. മറ്റേതൊരു വധോദ്യമത്തെക്കുറിച്ചും നാമിങ്ങനെ പറയാറുണ്ട്‌. ഒരാള്‍ മറ്റൊരാളെ കൊല്ലാന്‍ ശ്രമിച്ചുവെന്നിരിക്കട്ടെ. ആ വധശ്രമം പരാജയപ്പെടുകയും ചെയ്തു. അപ്പോള്‍ കൊലപാതകശ്രമത്തിനു വിധേയനായ ആള്‍ കൊല്ലപ്പെട്ടുവെന്ന്‌ പറയാന്‍ സാധ്യമല്ല. ഉദാഹരണത്തിന്‌, അത്തരത്തിലുള്ള ഒരു വധശ്രമം വാളുകൊണ്ട്‌ നടത്തുകയും കൊലപ്പെടുത്തുന്നതില്‍ പരാജയപ്പെടുകയും ചെയ്തുവെന്നിരിക്കട്ടെ. രക്ഷപ്പെട്ട ആളെപ്പറ്റി ആരുംതന്നെ അയാള്‍ വാളിന്നിരയായി എന്ന്‌ പറയാറില്ല.

ആ വധശ്രമത്തിന്‌ ക്രൂശീകരണം ഒരുപകരണം മാത്രമായിരുന്നു. കുരിശില്‍ വെച്ച്‌ ഏതാനും മണിക്കൂറ്‍ നേരത്തെ തീവ്രമായ പീഡനത്തിന്‌ ശേഷം മരണമെത്തുന്നതിന്‌ മുമ്പേ അദ്ദേഹത്തെ അഗാധ മായ ബോധരഹിതാവസ്ഥയില്‍ കുരിശി­ല്‍ നിന്നു എടുത്ത്‌ മാറ്റപ്പെടുകയും പിന്നീട്‌ അദ്ദേഹം ആ ബോധശൂന്യാവസ്ഥയില്‍ നിന്നുണരുകയുമുണ്ടായി. മരണത്തിന്‌ വിധിക്കപ്പെടുകയും പിന്നീട്‌ വധശിക്ഷയി­ല്‍ നിന്ന്‌ എങ്ങനെയോ രക്ഷപ്പെടുകയും ചെയ്ത ഒരാള്‍ക്ക്‌ ഒരു ഭരണകൂടത്തിനും പിന്നീട്‌ നിയമപരിരക്ഷ നല്‍കാ­ന്‍ കഴിയില്ല. അപ്രകാരം റോമന്‍ നിയമത്തിനു കീഴിലും ക്രൂശീകരണത്തിനുശേഷം അദ്ദേഹത്തിന്‌ നിയമപരിരക്ഷയും സംരക്ഷണവും നല്‍കാ­ന്‍ കഴിയുമായിരുന്നില്ല. ഈ സാഹചര്യം റോമന്‍ഭരണപ്രദേശത്ത്‌ നിന്നു ഏതെങ്കിലും സ്വതന്ത്ര ദേശത്ത്‌ പ്രവാസം ചെയ്യാ­ന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതിന്‌ മതിയായ കാരണമായിരുന്നു. അത്‌ മാത്രമായിരുന്നില്ല, അദ്ദേഹത്തിന്‌ ഒരു ദൌത്യം നിര്‍വ്വഹിക്കാനും ഒരു പ്രവചനം പൂര്‍ത്തീകരിക്കാനുമുണ്ടായിരുന്നു.

ബാബിലോണിയ­ന്‍, പേര്‍ഷ്യ­ന്‍ ഭരണകൂടത്തിന്‍റെ അധിനിവേശത്തിനുശേഷം കിഴക്ക­ന്‍ രാജ്യങ്ങളിലേക്ക്‌ ചിതറിപ്പിരിഞ്ഞു താമസിക്കുന്ന ഇസ്രായേ­ല്‍ ഗൃഹത്തിലെ കാണാതെ പോയ ഗോത്രങ്ങ­ള്‍ യേശുവിന്‍റെ ദൌത്യം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അദ്ദേഹം ജൂദിയായില്‍ നിന്നു നൂറ്റാണ്ടുകളായി യാഹുദിക­ള്‍ കുടിയേറിപ്പാര്‍ത്തുവരുന്ന അന്യദേശങ്ങളിലേക്ക്‌ ദേശാടനംചെയ്തു എന്നതിന്‌ ഇത്‌ ശക്തമായ ഒരു കാരണമായിത്തീര്‍ന്നു. കുരിശില്‍ നിന്നു രക്ഷപ്പെട്ടതിനുശേഷം സാധാരണ നിലയില്‍ യേശു മരിച്ചു എന്നതിന്‌ തെളിവ്‌ ആവശ്യപ്പെടുന്നവരോടു ഒരു കാര്യം വ്യക്തമാക്കാന്‍ ഞാനാഗ്രഹിക്കുന്നു. യാതൊരു നീതികരണവുമില്ലാതെ, തെളിവു നല്‍കുന്നതിന്‍റെ ബാദ്ധ്യത അവ­ര്‍ അടിച്ചേല്പ്പിക്കുകയാണ്. ഒരു മനുഷ്യന്‍ മരിക്കുക എന്നത്‌ സാധാര ണഗതിയി­ല്‍ സാര്‍വത്രികമായി എല്ലാവര്‍ക്കുമറിയുന്ന ഒരു പ്രകൃതിപ്രതിഭാസമാണ്‌. അതായത്‌, ഭൂമിയില്‍ മനുഷ്യായുസ്സ്‌ പരമാവധി നൂറ്റമ്പത്‌ വയസ്സില്‍ കവിയില്ല. അത്‌ ആയിരം വര്‍ഷമോ അതിനപ്പുറമോ ഒരിക്കലും നീളാറില്ല. ഭൂമിയില്‍ മനുഷ്യായുസ്സുമായി ബന്ധപ്പെട്ട നമ്മുടെ അനുഭവമാണിത്‌. ഈ നിയമത്തിനു വിരുദ്ധമായി മനുഷ്യന്‍ ജീവിക്കുന്നുവെന്ന്‌ ആരെങ്കിലും അവകാശപ്പെടുന്നുവെങ്കില്‍ തെളിവ്‌നല്‍കേണ്ട ചുമതല അങ്ങനെ പറയുന്നവരുടെ ചുമലിലായിരിക്കും. മറിച്ച്‌, ഈ പ്രകൃതി നിയമം ലംഘിക്കപ്പെട്ടില്ല എന്ന്‌ വിശ്വസിക്കുന്നവര്‍ക്കല്ല. യേശുവിന്‍റെ മരണത്തേയും ജീവിതത്തേയും ചൂഴ്ന്നു നില്‍ക്കുന്ന സമസ്യകളുടെ കാര്യത്തിലും ഇത്‌ തന്നെയാണ്‌ ബാധകമാക്കേണ്ടത്‌. അദ്ദേഹം മരിച്ചിട്ടില്ല എന്ന്‌ വിശ്വസിക്കുന്നവര്‍ അവരുടെ തെളിവുകള്‍കൊണ്ടുവരേണ്ടതുണ്ട്‌. എന്നാല്‍ അദ്ദേഹം മരിച്ചിരിക്കുന്നു എന്നു പറയുന്നവര്‍ പ്രകൃതി നിയമത്തെ ആധാരമാക്കുകയേ വേണ്ടൂ. അതിലുപരിയായി അവര്‍ ഒരു തെളിവും കൊണ്ടുവരേണ്ടതില്ല. അല്ലാത്തപക്ഷം ഒരാള്‍ക്ക്‌ അയാളുടെ പിതാവിന്‍റെ പിതാവിന്‍റെ പിതാവിന്‍റെ പിതാവ്‌ മരിച്ചിട്ടില്ല എന്ന്‌ വാദിക്കാവുന്നതാണ്‌. അങ്ങനെ വാദിക്കുന്ന ഒരാള്‍ തന്‍റെ വാദത്തിന്നെതിരായി പ്രസ്തുത വ്യക്തി മരിച്ചിരിക്കുന്നു എന്നതിന്ന്‌ എന്തെങ്കിലും തെളിവ്‌ ആര്‍ക്കെങ്കിലും സമര്‍പ്പിക്കാന്‍ കഴിയുമോ എന്ന്‌ ചുറ്റുമുള്ളവരെ വെല്ലുവിളിക്കുകയും ചെയ്യുന്നു എന്നിരിക്കട്ടെ: എന്തായിരിക്കും ചുറ്റുമുള്ളവരുടെ പ്രതികരണം? പാവം കേള്‍വിക്കാരന്‍ ഈ വെല്ലുവിളിയെ എങ്ങനെ നേരിടും? പ്രകൃതിനിയമം എല്ലാ മനുഷ്യരിലും ഒരേ രീതിയിലാണ്‌ പ്രവര്‍ത്തിക്കുക. അതില്‍ നിന്നു ആരും തന്നെ അതീതരല്ല എന്നും എന്നാല്‍ ആരെങ്കിലും പ്രകൃതിനിയമത്തിന്നെതിരെ അവകാശവാദമുന്നയിക്കുന്നുവെങ്കില്‍ അത്‌ തെളിയിക്കേണ്ട ബാധ്യത ആ അവകാശവാദമുന്നയിച്ചയാള്‍ക്കായിരിക്കുമെന്നും കേള്‍വിക്കാരന്‌ മറുപടി പറയാം. ഇതാണ്‌ അതിന്നുള്ള ഒന്നാമത്തെ ഉത്തരം. പക്ഷേ, മറ്റൊരു വീക്ഷണകോണില്‍ വസ്തുതകള്‍ വ്യക്തമാക്കാനാണ്‌ എന്‍റെ വിനീതശ്രമം. ദൈവവുമായി യേശുവിന്നുള്ള ബന്ധം എന്തുതന്നെയായിരുന്നാലും അത്‌ യേശുവിനെ മരിക്കുന്നതില്‍ നിന്നു അതീതനാക്കിയിരുന്നുവോ? ക്രിസ്ത്യാനികള്‍ സ്വയം തന്നെ അദ്ദേഹം മരിച്ചതായി വിശ്വസിക്കുന്നുണ്ടുതാനും. മരിക്കുക എന്നത്‌ യേശുവിന്‍റെ പ്രകൃതിക്ക്‌ എതിരാണെങ്കില്‍ പ്രാഥമികമായി ഒരിക്കലും അത്‌ സംഭവിക്കാന്‍ പാടില്ല. പക്ഷേ, ചുരുങ്ങിയത്‌ ഒരു തവണയെങ്കിലും അദ്ദേഹം മരിച്ചതായി നാമെല്ലാം സമ്മതിക്കുന്നു. തുടര്‍ന്നുള്ള അന്വേഷണങ്ങള്‍ എപ്പോഴാണ്‌ അദ്ദേഹം മരിച്ചതെന്നതിനെപ്പറ്റിയാണ്‌. അതായത്‌ കുരിശില്‍ വെച്ചാണോ അതല്ല കുരിശ്‌ സംഭവത്തിനു ശേഷമാണോ? (തുടരും)

No comments: