Wednesday, April 14, 2010

ക്രിസ്തുമതവും ക്രിസ്ത്യാനികളും - 6

നീതിപാലനവും പൊറുത്തുകൊടുക്കലും

കുറ്റത്തെയും ശിക്ഷയേയും കുറിച്ചുള്ള ക്രിസ്തീയ സിദ്ധാന്തം നിഷ്പക്ഷനായ ഒരു ധിഷണാശാലിയെ ആശയക്കുഴപ്പത്തിലാക്കുമെന്ന്‌ മാത്രമല്ല അവനില്‍ അമ്പരപ്പിക്കുന്ന അനേകം സമസ്യകള്‍ ഉയര്ത്തു കയും ചെയ്യുന്നു. ക്രിസ്ത്യന്‍ പാപമോചനസിദ്ധാന്തത്തിലധിഷ്ഠിതമായ നീതിപാലനം, പൊറുത്തുകൊടുക്കല്‍ എന്നീ സങ്കല്പ്പങ്ങള്‍ എന്തുകൊണ്ട്‌ ദൈവത്തിന്‌ പൊറുത്തുകൊടുക്കാന്‍ കഴിയുന്നില്ല എന്ന കാര്യംവിശദീകരിച്ചു കൊടുക്കാന്‍ ശ്രമിക്കാറുണ്ട്‌. നീതിപാലനവും, പൊറുത്തുകൊടുക്കലും ഒപ്പത്തിനൊപ്പം കൊണ്ടുപോകാന്‍ സാധ്യമല്ല എന്ന തികച്ചും തെറ്റായതും കൃത്രിമമായതുമായ നീതിസങ്കല്പ്പമത്തിന്‍റെ അടിസ്ഥാനത്തിലാണ്‌ ഈ ക്രിസ്തീയ വിശദീകരണം. അതങ്ങനെയിരിക്കട്ടെ. പക്ഷേ മനുഷ്യന്ധങ്ങളെ സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ ചര്ച്ച ചെയ്യുമ്പാള്‍ എന്തുകൊണ്ടാണ്‌ ക്രിസ്തീയ സുവിശേഷങ്ങള്‍ പൊറുത്തുകൊ ടുക്കലിനെ സംബന്ധിച്ച്‌ അത്യധികം ഊന്നല്‍ കൊടുക്കുന്നത്‌? ഞാന്‍ വായിച്ച മതങ്ങളുടെ ദിവ്യഗ്രന്ഥങ്ങളിലൊന്നും തന്നെ ഏകപക്ഷീയമായ പൊറുത്തുകൊടുക്കലിനെ സംബന്ധിച്ച്‌ ഇത്രയും ഊന്നിപ്പറയുന്ന അദ്ധ്യാപനങ്ങള്‍ കണ്ടിട്ടില്ല. യാഹുദരുടെ പരമ്പരാഗത മതാദ്ധ്യാപനങ്ങളില്‍ കാണെപ്പടുന്ന നീതി തത്ത്വങ്ങളുമായി ഇതിന്‌ അമ്പരപ്പിക്കുന്ന വൈരുദ്ധ്യമുണ്ട്‌. കണ്ണിന്‌ പകരം കണ്ണ്‌, പല്ലിന്‌ പകരം പല്ല്‌ അതായിരുന്നു യാഹുദനീതി. കലര്പ്പി ല്ലാത്തതും ലളിതവും തുലനാത്മകവുമായ നീതിയായിരുന്നുഅത്‌. ഇതില്‍ നിന്ന്‌ നാടകീയമായ പിന്മാറ്റമാണ്‌ നമുക്ക്‌ ക്രിസ്തീയ സിദ്ധാന്തങ്ങളില്‍ കാണാന്‍ സാധിക്കുക. അതായത്‌ ഒരു ചെകിട്ടത്തടിച്ചാല്‍ മറ്റേ ചെകിടും കാണിച്ചുകൊടുക്കുക എന്ന അദ്ധ്യാപനം.

തോറയുടെ പഴയ അദ്ധ്യാപനങ്ങള്ക്കെതിരായി ആരാണ്‌ പുതിയ അദ്ധ്യാപനങ്ങള്‍ അവര്ക്ക് ‌നല്കിയത്‌? പിതാവായ ദൈവത്തിന്റെ തോറയിലെ ആദ്യത്തെ അദ്ധ്യാപനങ്ങള്ക്ക് കടകവിരുദ്ധമാണ്‌ ദൈവത്തിന്‍റെ പുത്രനായ ക്രിസ്തുവിന്‍റെ പുതിയ നിയമത്തിലെ അദ്ധ്യാപനം എന്നത്‌ ആരിലും ആശ്ചര്യമുളവാക്കില്ലേ? അങ്ങനെയാണെങ്കില്‍ എന്തുകൊണ്ട്‌ ദൈവത്തിന്‍റെ പുത്രന്‍ തന്‍റെ പിതാവിന്‍റെ അദ്ധ്യാപനത്തിന്‌ കടകവിരു ദ്ധമായ നിലപാട്‌ സ്വീകരിച്ചു? പ്രതികാരത്തിന്‌ ഊന്നല്‍ നല്കിക്കൊണ്ടുള്ള യാഹുദനിയമത്തിന്‌ എതിരായിക്കൊണ്ട്‌ നിരുപാധിക മാപ്പിന്‍റെ ക്രിസ്തീയ സമീപനം ദൈവത്തില്നിന്നുമുണ്ടായ നേര്‍ വിപരീതമായ ഒരുമാറ്റത്തിന്‍റെ ഉദാഹരണമാണ്‌. പുത്രനിലുണ്ടായ അത്തരത്തിലുള്ള മാറ്റം ജനിതകപരമായ വൈകല്യമോ പരിണാമത്തിലുണ്ടായ മാറ്റമോ ആകാമെന്നു കരുതേണ്ടിയിരിക്കുന്നു. മോസസിനും വേദക്കാര്ക്കും നല്കി്യ അദ്ധ്യാപനങ്ങളെയോര്‍ത്ത് ദൈവം ആത്മാര്ത്ഥമായി പശ്ചാത്തപിച്ച തായും തനിക്ക്‌ സ്വയം പറ്റിയ തെറ്റ്‌ തിരുത്തുവാന്‍ വളരെ ആഗ്രഹിച്ചതായും കാണപ്പെടുന്നു. മുസ്ളിംകള്‍ എന്ന നിലക്ക്‌ മോസസില്‍ നിന്നും യേശുവിലേക്കുള്ള ഈ അടിസ്ഥാനപരമായ വ്യതിയാനത്തില്‍ ഞങ്ങള്‍ യാതൊരു വൈരുദ്ധ്യവും ദര്ശി്ക്കുന്നില്ല. കാരണം, നീതിപാലനത്തിന്‍റെയും പൊറുത്തുകൊ ടുക്കലിന്‍റെയും രണ്ട്‌ ഗുണങ്ങളും പരസ്പരം പൊരുത്തക്കേടില്ലാതെസമന്വയിച്ചതായി ഞങ്ങള്‍ കാണുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം യഹുദ നിയമത്തില്‍ നിന്നുള്ള യേശുവിന്‍റെ ഈ മാറ്റം ഒരു തെറ്റുതിരുത്തലായിരുന്നില്ല. വാസ്തവത്തില്‍ ആ ദൈവികനിയമങ്ങള്‍ യാഹുദികള്തെറ്റായി നടപ്പാക്കുകയായിരുന്നു ചെയ്തത്‌.

ദൈവം നീതിമാന്‍ മാത്രമല്ല പൊറുത്തു കൊടുക്കുന്നവനും കാരുണ്യവാനും കരുണാനിധിയുമാണെന്ന്‌ ഞങ്ങള്‍ വിശ്വസിക്കുന്നു. പാപം പൊറുത്തുകൊടുക്കാന്‍ ദൈവം ഉദ്ദേശിക്കുന്നുവെങ്കില്‍ അതിന്നായി പുറത്ത്‌ നിന്നുള്ള ആരുടെയും സഹായത്തിനുവേണ്ടി അവന്‌ കാത്തുനില്ക്കേതണ്ടതില്ല. എന്നാല്ക്രിസ്തീയ വീക്ഷണകോണില്‍ കൂടി നോക്കുമ്പോള്‍ ഈ പ്രശ്നം വമ്പിച്ച വൈരുദ്ധ്യങ്ങള്‍ സൃഷ്ടിക്കുന്നു. അതായത്‌ തോറയിലെ ദൈവത്തിന്‌ നീതിപാലനത്തെക്കുറിച്ച്‌ മാത്രമേ അറിയൂ എന്ന്‌ കാണപ്പെടുന്നു. ആ ദൈവത്തിന്ന്‌ കാരുണ്യത്തെക്കുറിച്ചോ അനുകമ്പയെക്കുറിച്ചോ അറിവില്ല. എത്ര തന്നെ ആഗ്രഹിച്ചാലും ശരി ദൈവത്തിന്‌ പൊറുത്തുകൊടുക്കാനും കഴിയുമായിരുന്നില്ല. അപ്പോള്‍ സംഭവിച്ചത്‌ കാണുക. ദൈവത്തിന്‍റെ സഹായത്തിനായി ദൈവത്തിന്‍റെ പുത്രന്‍ എത്തുന്നു. അങ്ങനെ ദൈവം അകപ്പെട്ട കൊടിയ വിഷമവൃത്തങ്ങളില്‍ നിന്നു ദൈവപുത്രന്‍ ദൈവത്തെ മോചിപ്പിക്കുന്നു. അതായത്‌ പ്രതികാരത്തിന്‍റെ ഉഗ്രമൂ ര്ത്തിയായ പിതാവിനെതിരെ കാരുണ്യത്തിന്‍റെ മൂര്ത്തി സാകല്യമായിരുന്നു പുത്രന്‍ എന്ന്‌ നാം കാണുന്നു. മനുഷ്യ മനസ്സാക്ഷിയെ അസ്വസ്ഥമാക്കുന്ന കേവലമൊരു അസംന്ധം മാത്രമല്ല ഈ പുത്രസങ്കല്പം, അതിലുപരിയായി പിതാവിന്‍റെയും പുത്രന്‍റെയും 'വ്യക്തിത്വത്തിലുള്ള'വൈരുദ്ധ്യങ്ങള്‍ ഒരിക്കല്കൂടി അത്‌ ഉയര്ത്തി ക്കൊണ്ടുവരുന്നു. അതായത്‌ യേശുക്രിസ്തു ദൈവത്തിന്‍റെ യഥാര്ത്ഥ ഗുണമുള്ള പുത്രനായികാണപ്പെടുന്നില്ല. ഒരുപക്ഷേ ക്രിസ്തു ദൈവത്തിന്‍റെ ജനിതകപരമായഒരു അബദ്ധമായിരിക്കാം.

അന്വേഷണത്തിന്‍റെ മറ്റൊരു പ്രധാനപ്പെട്ട മേഖല, പാപത്തെക്കുറിച്ചും അതിന്‍റെ പ്രത്യാഘാതങ്ങളെക്കുറിച്ചുമുള്ള മതങ്ങളുടെ സമീപനത്തെപ്പറ്റിയാണ്‌. തീര്ച്ചെയായും ക്രിസ്തുമതം മാത്രമാണ്‌ ലോകത്തെ വെളിപാടുമതമെന്ന്‌ കരുതാനാവില്ല. ജനസംഖ്യാപരമായി അക്രൈസ്തവരാണ്‌ ക്രിസ്ത്യാനികളെക്കാള്‍ കൂടുതല്‍. യേശുക്രിസ്തു ജനിക്കുന്നതിന്‌ ആയിരക്കണക്കിന്‌ വര്ഷങ്ങള്ക്ക്മുമ്പ്‌ തന്നെ നിരവധി മതങ്ങള്‍ ജന്മം കൊള്ളുകയും ലോകത്തിന്‍റെ വിവിധഭാഗങ്ങളിലെ മനുഷ്യസമൂഹങ്ങളില്‍ വേരുപിടിക്കുകയും ചെയ്തിട്ടുണ്ട്‌. ഈ മതങ്ങളൊന്നും ക്രിസ്ത്യാനികളുടെ പ്രായശ്ചിത്ത സിദ്ധാന്തവുമായി അല്പ്പമെങ്കിലും ബന്ധമുള്ള പാപമോചനത്തെ സംബന്ധിച്ച്‌ എപ്പോഴെങ്കിലും സംസാരി ച്ചിട്ടുണ്ടോ? ദൈവത്തെ സംബന്ധിച്ച്‌ അല്ലെങ്കില്‍ അവര്‍ ഇന്ന്‌ വിശ്വസി ക്കുന്ന ബഹുദൈവങ്ങളെ സംബന്ധിച്ച്‌ അവരുടെ സങ്കല്പ്പമെന്താണ്‌? പാപികളായ മനുഷ്യസമുദായങ്ങളോട്‌ ദൈവം എങ്ങനെ പെരുമാറുമെന്നാണ്‌ ഈ മതങ്ങള്‍ വിശ്വസിക്കുന്നത്‌? മതങ്ങളെ പരസ്പരം താരതമ്യം ചെയ്യുമ്പോള്‍ ഒരുപക്ഷേ ക്രിസ്തുമതവുമായി ഏറ്റവും അടുത്ത്‌ നില്ക്കു ന്നത്‌ ഹിന്ദുമതമാണ്‌. ഇതും ഭാഗികമായി മാത്രമാണ്‌ ശരി. ഹിന്ദുക്കള്‍ ദൈവത്തിന്‍റെ കേവലനീതിപാലകത്വത്തില്‍ വിശ്വസിക്കുന്നു. പാപം ചെയ്ത മനുഷ്യനെ അതിന്‍റെ അളവനുസരിച്ചു ശിക്ഷിക്കണമെന്ന്‌ ഹിന്ദുക്കളുടെ ദൈവത്തിന്‌ നിര്ബന്ധമാണ്‌.പക്ഷേ, ഈ സാമ്യത ഇവിടെ അവസാനിക്കുന്നു. ലോകത്തുള്ള എല്ലാ പാപികളുടേയും പാപം, ചുമലിലേറ്റുന്ന ഒരു പുത്രനെപ്പറ്റി വളരെ വിദൂരമായി പോലും ഹിന്ദുമതം പ്രതിപാദിക്കുന്നില്ല. അതിനുപകരം മനുഷ്യാത്മാവ്‌ മൃഗത്തിന്‍റെ ശരീരത്തില്‍ പ്രവേശിച്ച്‌ നടത്തുന്ന പാപത്തിന്‍റെയും ശിക്ഷയുടേയും അനന്തവും എണ്ണമറ്റതുമായ വിവിധങ്ങളായ പുനര്ജന്മങ്ങളെ കുറിച്ചാണ്‌ ഹിന്ദുമതം പറയുന്നത്‌. ചെയ്തു തീര്ത്ത കുറ്റ ങ്ങള്ക്കെല്ലാം ശിക്ഷ അനുഭവിച്ചശേഷമേ ആത്മാവിന്‌ മോചനം ലഭ്യമാകുന്നുള്ളൂ. ഇത്‌ തീര്ച്ചയായും ഭയാനകവും സ്തോഭജനകവുമാണ്‌. പക്ഷേ ഇതില്‍ നീതിപാലനത്തിന്‍റെ തത്ത്വശാസ്ത്രം ഉള്പ്പെട്ടിട്ടുണ്ട്‌. കേവല നീതിയുടെ സങ്കല്പ്പ്ത്തിന്‍റെ സമമിതി വളരെതുലനാത്മകമായി പരിപൂര്ണ്ണ നിലയില്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. കാര്യകാരണ ബന്ധത്തിന്‍റെ സകലവിധ സങ്കീര്ണ്ണകതകളും ഉള്ക്കൊള്ളുന്ന പുനര്ജമന്മറത്തിന്‍റെ തത്ത്വശാസ്ത്രം പറയുന്ന ഹിന്ദുമതത്തേയും അതുപോലെ മറ്റെല്ലാ മതങ്ങളേയും വെറുതെ വിടുക. ലോകത്ത്‌ അവശേഷിക്കുന്ന വലുതും ചെറുതുമായ മറ്റു മതങ്ങള്‍ ദൈവത്തിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്ന പൊറുത്തുകൊടുക്കുക എന്ന ഗുണത്തെ സംബ ന്ധിച്ച്‌ എന്ത്‌ പറയുന്നു?

നൂറുകോടിയിലധികം വിശ്വാസികളുള്ള ഹിന്ദുമതവും അതുപോലെയുള്ള മറ്റു മതങ്ങളും പാപമോചനം എന്ന പ്രഹേളികയെപ്പറ്റി ഒന്നും പറയാതെ പൂര്ണ്ണചമായും അവഗണിച്ചിരിക്കുന്നു. ഇത്‌തീര്ച്ചയായും തികച്ചും വിചിത്രമാണ്‌. മതചരിത്രത്തില്‍ മറ്റിടങ്ങളിലെ മനുഷ്യസമൂഹവുമായി സംവദിച്ച ദൈവം പിന്നെ ആരായിരുന്നു? ക്രിസ്തുമ തത്തില്‍ പറയുന്നതുപോലെ പിതാവായ ദൈവം അല്ലായിരുന്നുവോ? യേശുക്രിസ്തുവിന്‍റെ നേതൃത്വം അംഗീകരിക്കുന്നവരൊഴികെ മറ്റെല്ലാ മത ങ്ങളുടേയും നായകത്വം പിശാചിന്‍റെ ശിഷ്യര്ക്കാണോ? പിതാവായ ദൈവം അപ്പോള്‍ എവിടെയായിരുന്നു? ക്രിസ്ത്യാനികളല്ലാത്ത മറ്റു മനുഷ്യ സമൂഹങ്ങളെ ദൈവത്തിന്‍റെ പേരില്‍ തന്മയിലേക്ക്‌ നയിച്ചുകൊണ്ടിരുന്നപ്പോള്‍ എന്തുകൊണ്ട്‌ ദൈവം രക്ഷക്കായി ഇറങ്ങിവന്നില്ല? പിതാവെന്ന്‌ വിളിക്കപ്പെടുന്ന ദൈവത്തിന്‍റെ വേറെ വല്ല സൃഷ്ടികളുമാണോ ക്രിസ്ത്യാനികളല്ലാത്ത മറ്റു മനുഷ്യര്‍? എന്തുകൊണ്ട്‌ അവരോട്‌ പിതാവായ ദൈവം ഒരു രണ്ടാനച്ഛനെപ്പോലെ പെരുമാറി? എന്തുകൊണ്ട്‌ അവരെ പിശാചിന്‍റെ ക്രൂരമായ വിളയാട്ടത്തിനു വിട്ടുകൊടുത്തു?

ഈ വിഷയം നമുക്ക്‌ മനുഷ്യന്‍റെ സാമാന്യാനുഭവങ്ങളുമായി ബന്ധപ്പെടുത്തി ചര്ച്ച ചെയ്യാം. മനുഷ്യജീവിതത്തില്‍ പൊറുത്തുകൊടുക്കലുംനീതിപാലനവും സമതുലനാവസ്ഥയില്‍ പോവുന്നത്‌ കാണാം. ഈ രണ്ട്‌ഗുണങ്ങളും പരസ്പരം സഹകരിച്ച്‌ നീങ്ങുന്നു. അത്‌ എല്ലായ്പ്പോഴുംപരസ്പരം എതിരു നില്ക്കു്ന്നില്ല. ചിലപ്പോള്‍ നീതിപാലനം പൊറുത്തുകൊടുക്കാന്‍ ആവശ്യപ്പെടുന്നു. ചിലപ്പോള്‍ അത്‌ പൊറുത്തുകൊടുക്കാന് അനുവദിക്കുന്നില്ല. ഒരു കുട്ടിക്ക്‌ പൊറുത്തുകൊടുക്കുകയാണെങ്കില്‍ ഒരുപക്ഷേ അവന്‍ കൂടുതല്‍ തെറ്റു ചെയ്തെന്ന്‌ വരും. അപ്പോള്‍ പൊറുത്തുകൊടുക്കല്‍ സ്വയംതന്നെ കുറ്റത്തിന്ന്‌ പ്രേരകമാവും. അത്‌ നീതിപാലന തത്ത്വത്തിന്നെതിരാണ്‌. ഒരു കുറ്റവാളിക്ക്‌ പൊറുത്തുകൊടുക്കുകയും അവന്‍ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നിര്വ്വഹിക്കുകയും ചെയ്യുകയാണെങ്കില്‍ അത്‌ ഫലത്തില്‍ മറ്റുള്ളവര്ക്ക് പ്രയാസകരമായിത്തീരുന്നു. കാരണം പൊറുത്തുകൊടുത്തത്‌ മൂലം അവനില്‍ കുറ്റവാസന കൂടുകയാണ്‌ചെയ്തത്‌. അത്‌ മറ്റു നിരപരാധികളായ പൌരന്മാര്ക്കെതിരെ ചെയ്യുന്ന ക്രൂരതക്ക്‌ സമമാണ്‌. ഇത്‌ നീതിപാലന തത്ത്വങ്ങള്ക്ക് ‌ വിരുദ്ധവുമാണ്‌. യേശുവിന്‍റെ പാപപ്പൊറുതി സിദ്ധാന്തത്തിന്‍റെ ആനുകൂല്യം അനുഭവിക്കുന്ന നിരവധി ക്രിമിനലുകള്‍ ഇവിടെയുണ്ട്‌. അത്‌ സ്വയംതന്നെ നീതിക്കെതിരാണ്‌. ഉദാഹരണത്തിന്‌ ഒരു കുട്ടി താന്‍ ചെയ്ത തെറ്റിന്‌ പശ്ചാത്തപിക്കുമ്പോള്‍ മാതാവിന്ന്‌ ആ കുട്ടി വീണ്ടും തെറ്റ്‌ചെയ്യില്ല എന്ന്‌ ബോധ്യം വരുന്നു. എങ്കില്‍ ആ കുട്ടിയെ ശിക്ഷിക്കുക എന്നത്‌ നീതി സങ്കല്പ്പനത്തിന്നെതിരാണ്‌. ഒരു കുറ്റവാളി പശ്ചാത്തപിക്കുമ്പോള്‍ അത്‌ തന്നെ അവന്‌ ശിക്ഷയാണ്‌. ചിലപ്പോള്‍ അവന്‌ നല്കു ന്ന ബാഹ്യശിക്ഷയേക്കാള്‍ എത്രയോ അധികം വേദനാജനകമായിതീരും ആ പശ്ചാത്താപം. ഒരു കുറ്റം ചെയ്തുപോയാല്‍ ഏതൊരുമനസ്സാക്ഷിയുള്ള വ്യക്തിയും വേദനിക്കും. മനസ്സാക്ഷിയുടെ ആവര്ത്തിച്ചുകൊണ്ടുള്ള പാപബോധവും, തെറ്റിലേക്കും പശ്ചാത്താപത്തിലേക്കും ഇടക്കിടെ വഴുതി വീഴുന്ന ദുര്ബലനായ അടിയാനെ പൊറുത്തുകൊടുക്കപ്പെടാനുള്ള ഒരു ബിന്ദുവിലെത്തിക്കുന്നു. അങ്ങനെ ദൈവം അവന്‌ പൊറുത്തുകൊടുക്കുന്നു. ഇതാണ്‌ പാപപ്പൊറുതിയുടെ നീതിപാഠം.

മഹാ ബുദ്ധിമാന്മാര്ക്ക് ‌ മുതല്‍ സാധാരണക്കാര്ക്ക് ‌ വരെ ദൈനംദിന ജീവിതത്തില്‍ നിന്ന്‌ ഈ പാഠം മനസ്സിലാക്കാം. ക്രിസ്തുമതത്തിന്‍റെ മതസിദ്ധാന്തങ്ങള്‍ ബുദ്ധിപരമായി യാതൊരു വിശകലനങ്ങളും കൂടാതെ സ്വീകരിക്കുന്ന ക്രിസ്ത്യാനികള്‍ ആലസ്യത്തില്‍ നിന്ന്‌ ഉണരേണ്ട സമയംഅതിക്രമിച്ചിരിക്കുന്നു. ക്രിസ്തുമതസിദ്ധാന്തങ്ങളെ സാമാന്യ ബുദ്ധിയുടേയും യുക്തിബോ ധനത്തിന്‍റെയും അടിസ്ഥാനത്തില്‍ പുനപ്പരിശോധനക്ക്‌ വിധേയമാക്കു കയാണെങ്കില്‍ അത്‌ ക്രിസ്ത്യാനികളെ തികച്ചും വിഭിന്നവും യാഥാര്ത്ഥ്യബോധവുമുള്ള നല്ല ക്രിസ്ത്യാനികളാക്കി മാറ്റും. അവരുടെ ഭാവനയിലുള്ള ദൈവപുത്രനായ ക്രിസ്തു വെറും മിഥ്യയില്‍ കവിഞ്ഞ്‌ ഒന്നുമല്ല. ക്രിസ്തുവിന്‍റെ മനുഷ്യയാഥാര്ത്ഥ്യത്തില്‍ വിശ്വസിക്കുമ്പോള്‍ അവര്ക്ക് കൂടുതല്‍ ദൃഢതയോടെ സ്നേഹത്തിലും സമര്പ്പിണത്തിലും വിശ്വസിക്കാന്‍ കഴിയും. യേശുവിന്‍റെ അതിമഹത്തായ ത്യാഗം നിലനില്ക്കുനന്നത്‌ ഇതിഹാസരൂപിയായ ക്രിസ്തുവിലല്ല. മനുഷ്യനും ദൈവദൂതനും എന്നനിലക്ക്‌ അദ്ദേഹം അനുഭവിച്ച മഹാത്യാഗത്തിലാണ്‌. യേശു അനുഭവിച്ച ഏതാനും മണിക്കൂറികളിലെ ഭീകര പീഡനത്തിന്‌ ശേഷം കുരിശില്‍ മരിച്ചു എന്ന മിത്തിനെക്കാളും മരണാനന്തരം മരണത്തില്‍ നിന്നുള്ള അദ്ദേഹ ത്തിന്റെ ഉയിര്ത്തെ ഴുന്നേല്പ്പി നേക്കാളും മനുഷ്യഹൃദയങ്ങളെ പിടിച്ചു കുലുക്കുകയും ആര്ദ്രപൂരിതമാക്കുകയും ചെയ്യുന്നത്‌ മനുഷ്യനായ ക്രിസ്തുവിന്‍റെ ആ മഹാത്യാഗങ്ങള്‍ തന്നെയല്ലേ?
(തുടരും)

1 comment:

ഋഷി|rISHI said...

കൽക്കി എന്ന പേരിൽ ബ്ലോഗെഴുതുന്ന സലിം,
ഈ ബ്ലോഗിന്റെ പേര്, ക്രിസ്ത്യൻ മത വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനും ഞങ്ങൾ ആരാധിക്കുന്ന യേശുക്രിസ്തുവിനെ മനപൂർവം അവഹേളിക്കാനും ഉദ്ദേശിച്ച് താങ്കൾ ചെയ്തിട്ടുള്ളതാകയാൽ ദയവായി ഈ ബ്ലോഗിന്റെ പേരു താങ്കൾ മറ്റ് മത വിശ്വാസികളുടെ വികാരത്തെ വൃണപ്പെടാൻ അനുവദിക്കാത്ത രീതിയിൽ മാറ്റാൻ അപേക്ഷിക്കുന്നു.

അതിനു താങ്കൾ മുതിർന്നില്ലെങ്കിൽ മറ്റുവഴികളില്ലാത്തതിനാൽ നിയമത്തിന്റെ മാർഗം സ്വീകരിക്കേണ്ടിവരുമെന്നും ഓർമിപ്പിക്കട്ടെ.