Thursday, May 20, 2010

കുരിശുസംഭവത്തിലെ പൊരുത്തക്കേടുകള്‍

ക്രിസ്തുമതവും ക്രിസ്ത്യാനികളും - 16

യേശുവിനെ നിന്ദിച്ചത് ഒരു കള്ളനോ അതോ രണ്ടുപേരുമോ?

മത്തായി:

"അങ്ങനെ തന്നേ അവനോടുകൂടെ ക്രൂശിച്ചിരുന്ന കള്ളന്മാരും അവനെ നിന്ദിച്ചു." (മത്തായി 27:44)

മാര്‍ക്കോസ്:

"നാം കണ്ടു വിശ്വസിക്കേണ്ടതിന്നു ക്രിസ്തു എന്ന യിസ്രായേല്‍ രാജാവു ഇപ്പോള്‍ ക്രൂശില്‍ നിന്നു ഇറങ്ങിവരട്ടെ എന്നു തമ്മില്‍ പറഞ്ഞു; അവനോടുകൂടെ ക്രൂശിക്കപ്പെട്ടവരും അവനെ പഴിച്ചു പറഞ്ഞു" (മാര്‍ക്കോസ്:15:32)

ലൂക്കോസ്:

"തൂക്കിയ ദുഷ്പ്രവൃത്തിക്കാരില്‍ ഒരുത്തന്‍ : നീ ക്രിസ്തു അല്ലയോ? നിന്നെത്തന്നേയും ഞങ്ങളെയും രക്ഷിക്ക എന്നു പറഞ്ഞു അവനെ ദുഷിച്ചു.
മറ്റവനോ അവനെ ശാസിച്ചു: സമശിക്ഷാവിധിയില്‍ തന്നേ ആയിട്ടും നീ ദൈവത്തെ ഭയപ്പെടുന്നില്ലയോ" (ലൂക്കോസ് 23:39-40)

മത്തായിയും മാര്‍ക്കോസും പറയുന്നു രണ്ടു കള്ളന്മാരും യേശുവിനെ നിന്ദിച്ചു സംസാരിച്ചു എന്ന്. ലൂക്കോസാകട്ടെ അവരുടെ പ്രസ്താവന കളവാക്കിക്കൊണ്ട് ഒന്നാമത്തെ കള്ളന്‍ യേശുവിനെ നിന്ദിച്ചതിനെ രണ്ടാമത്തെ കള്ളന്‍ ശാസിച്ചതായിട്ടാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്തൊരു വൈരുധ്യം?!

എവിടെ, എത്ര സ്ത്രീകള്‍ അവിടെ സന്നിഹിതരായിരുന്നു

യോഹന്നാന്‍:

"യേശുവിന്‍റെ ക്രൂശിന്നരികെ അവന്‍റെ അമ്മയും അമ്മയുടെ സഹോദരിയും ക്ളെയോപ്പാവിന്റെ ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു." (യോഹന്നാന്‍ 19:25)

ലൂക്കോസ്:

"അവന്റെ പരിചയക്കാര്‍ എല്ലാവരും ഗലീലയില്‍ നിന്നു അവനെ അനുഗമിച്ചസ്ത്രീകളും ഇതു നോക്കിക്കൊണ്ടു ദൂരത്തു നിന്നു" (ലൂക്കോസ് 23:49)

മാര്‍ക്കോസ്:

"സ്ത്രീകളും ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു; അവരില്‍ മഗ്ദലക്കാരത്തി മറിയയും ചെറിയ യാക്കോബിന്‍റെയും യോസെയുടെയും അമ്മ മറിയയും ചെറിയ യാക്കോബി ന്റെയും യോസെയുടെയും അമ്മ മറിയയും ശലോമയും ഉണ്ടായിരുന്നു" (മാര്‍ക്കോസ് 15:40-41)

മത്തായി:

"ഗലീലയില്‍ നിന്നു യേശുവിനെ ശുശ്രൂഷിച്ചുകൊണ്ടു അനുഗമിച്ചുവന്ന പല സ്ത്രീകളും ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു.

അവരില്‍ മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും സെബെദിപുത്രന്മാരുടെ അമ്മയും ഉണ്ടായിരുന്നു." (മത്തായി 27:55-56)

യോഹന്നാന്‍ പറയുന്നു 'ക്രൂശിന്നരികെ' മത്തായിയും മാര്‍ക്കോസും പറയുന്നു അവര്‍ ദൂരത്ത് നിന്നായിരുന്നു നോക്കിയത് എന്ന്. യോഹന്നാന്‍ മാത്രമേ യേശുവിന്‍റെ അമ്മയെപ്പറ്റി പറയുന്നുള്ളൂ. സ്ത്രീകളുടെ എണ്ണത്തിന്‍റെ കാര്യത്തിലും റിപ്പോര്‍ട്ടര്‍മാര്‍ യോജിക്കുന്നില്ല.

യേശുവിന്‍റെ നിലവിളിയും തിരശ്ശീല കീറിയ സംഭവവും.

മത്തായി:

"ഏകദേശം ഒമ്പതാംമണി നേരത്തു യേശു: “ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്നു ഉറക്കെ നിലവിളിച്ചു; “എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” എന്നര്‍ത്ഥം.
അവിടെ നിന്നിരുന്നവരില്‍ ചിലര്‍ അതു കേട്ടിട്ടു; അവന്‍ ഏലീയാവെ വിളിക്കുന്നു എന്നു പറഞ്ഞു. ഉടനെ അവരില്‍ ഒരുത്തന്‍ ഓടി ഒരു സ്പോങ്ങ് എടുത്തു പുളിച്ച വീഞ്ഞു നിറെച്ചു ഓടത്തണ്ടിന്മേല്‍ ആക്കി അവന്നു കുടിപ്പാന്‍ കൊടുത്തു.

ശേഷമുള്ളവര്‍: നില്‍ക്ക; ഏലീയാവു അവനെ രക്ഷിപ്പാന്‍ വരുമോ എന്നു നോക്കാം എന്നു പറഞ്ഞു.

യേശു പിന്നെയും ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു
അപ്പോള്‍ മന്ദിരത്തിലെ തിരശ്ശില മേല്‍തൊട്ടു അടിയോളം രണ്ടായി ചീന്തിപ്പോയി;
ഭൂമി കുലുങ്ങി, പാറകള്‍ പിളര്‍ന്നു, കല്ലറകള്‍ തുറന്നു, നിദ്രപ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങള്‍ പലതും ഉയിര്‍ത്തെഴുന്നേറ്റു" (മത്തായി 27:46-52)

മാര്‍ക്കോസ്:

ആറാം മണിനേരമായപ്പോള്‍ ഒമ്പതാം മണിനേരത്തോളം ദേശത്തു എല്ലാ ഇരുട്ടു ഉണ്ടായി. ഒമ്പതാം മണിനേരത്തു യേശു: എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നു അര്‍ത്ഥമുള്ള എലോഹീ, എലോഹീ ലമ്മാ ശബ്ബക്താനീ എന്നു അത്യുച്ചത്തില്‍ നിലവിളിച്ചു.
അരികെ നിന്നവരില്‍ ചിലര്‍ കേട്ടിട്ടു: അവന്‍ ഏലീയാവെ വിളിക്കുന്നു എന്നു പറഞ്ഞു. യേശു ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു. ഉടനെ മന്ദിരത്തിലെ തിരശ്ശീല മേല്‍തൊട്ടു അടിയോളവും രണ്ടായി ചീന്തിപ്പോയി. (മാര്‍ക്കോസ് 15:34-38)

ലൂക്കോസ്:

ഏകദേശം ആറാം മണി നേരമായപ്പോള്‍ സൂര്യന്‍ ഇരുണ്ടുപോയിട്ടു ഒമ്പതാം മണിവരെ ദേശത്തു ഒക്കെയും അന്ധകാരം ഉണ്ടായി. ദൈവമന്ദിരത്തിലെ തിരശ്ശീല നടുവെ ചീന്തിപ്പോയി. യേശു അത്യുച്ചത്തില്‍ “പിതാവേ, ഞാന്‍ എന്‍റെ ആത്മാവിനെ തൃക്കയ്യില്‍ ഏല്പിക്കുന്നു” എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു. (ലൂക്കോസ് 23;44-46)

അത്ഭുതകരമായ ഈ സംഭവം യോഹന്നാന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നത് ആശ്ചര്യം തന്നെ. മത്തായിയും മാര്‍ക്കോസ് പറയുന്നത് തിരശ്ശീല മേല്‍തൊട്ട് അടിയോളം രണ്ടായി കീറി എന്നാണ്. എന്നാല്‍, ലൂക്കൊസ് നടുവെ ചീന്തിപ്പോയി എന്നു മാത്രമേ പറയുന്നുള്ളൂ. മത്തായി റിപ്പോര്‍ട്ട് ചെയ്ത ഭൂമി കുലുങ്ങിയതും പാറകള്‍ പിളര്‍ന്നതുമായ സംഭവം മറ്റു രണ്ടുപേരും വിട്ടുകളഞ്ഞിരിക്കുന്നു. സുപ്രധാനമായ സംഭവം രണ്ടുപേരും വിട്ടുകളഞ്ഞതെന്തേ? അതല്ല അതെല്ലാം മത്തായിയുടെ വെറും തോന്നല്‍ മാത്രമായിരുന്നോ?

മത്തായിയും മാര്‍ക്കോസും യേശു രണ്ടു തവന നിലവിളിച്ചതായി പറയുന്നു. ലൂക്കോസ് ഒന്നാണെന്നു പറയുന്നു.

ഏലീ, ഏലീ, ലമ്മാ ശബക്താനി എന്നു യേശു വിലപിച്ചതായി മത്തായിയും മാര്‍ക്കോസും പറയുമ്പോള്‍ ലൂക്കോസ് "പിതാവേ, ഞാന്‍ എന്‍റെ ആത്മാവിനെ തൃക്കയ്യില്‍ ഏല്പിക്കുന്നു". എന്നു മാത്രമാണ് പറയുന്നത്. ഇതിനെക്കുറിച്ച് മറ്റു രണ്ടുപേരും മൗനം പാലിക്കുന്നു.

ലൂക്കോസിന്‍റെ അഭിപ്രായത്തില്‍ തിരശ്ശീല കീറിയതിനു ശേഷമാണ് യേശു നിലവിളികുന്നത്. മറ്റുരണ്ടുപേരുടെയും അഭിപ്രയത്തില്‍ യേശു നിലവിളിച്ച് പ്രാണന്‍ വെടിഞ്ഞതിനു ശേഷമാണ് തിരശ്ശീല കീറുന്നത്!

ശതാതിപന്‍റെ സാക്ഷ്യം

ലൂക്കോസ്:

"ഈ സംഭവിച്ചതു ശതാധിപന്‍ കണ്ടിട്ടു: ഈ മനുഷ്യന്‍ വാസ്തവമായി നീതിമാന്‍ ആയിരുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി" (ലൂക്കോസ് 23-47)

മാര്‍ക്കോസ്:

"അവന്നു എതിരെ നിന്നിരുന്ന ശതാധിപന്‍ അവന്‍ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: മനുഷ്യന്‍ ദൈവപുത്രന്‍ ആയിരുന്നു സത്യം എന്നു പറഞ്ഞു" (മാര്‍ക്കോസ്15:39)

മത്തായി:

"ശതാധിപനും അവനോടുകൂടെ യേശുവിനെ കാത്തുനിന്നവരും ഭൂകമ്പം മുതലായി സംഭവിച്ചതു കണ്ടിട്ടു: അവന്‍ ദൈവ പുത്രന്‍ ആയിരുന്നു സത്യം എന്നു പറഞ്ഞു ഏറ്റവും ഭയപ്പെട്ടു." (മത്തായി 27:54)

മത്തായിയുടെ സുവിശേഷപ്രകാരം ഭൂകമ്പം മുതലായ കണ്ടാണ് ശതാധിപന്‍ യേശു ദൈവ പുതന്‍ ആയിരുന്നു എന്നു പറഞ്ഞത്. മറ്റു രണ്ടുപേരും ഇക്കാര്യം പരാമര്‍ശിക്കുന്നില്ല. ശതാധിപന്‍ പറഞ്ഞതിലും റിപ്പോര്‍ട്ടര്‍മാര്‍ തമ്മില്‍ യോജിക്കുന്നില്ല. ലൂക്കോസിന്‍റെ റിപ്പോര്‍ട്ട് പ്രകാരം "ഈ മനുഷ്യന്‍ വാസ്തവമായി നീതിമാന്‍ ആയിരുന്നു എന്നു" എന്നാണ് ശതാധിപന്‍ പറഞ്ഞത് എങ്കില്‍ മാര്‍ക്കൊസ് പറയുന്നത് "മനുഷ്യന്‍ ദൈവപുത്രന്‍ ആയിരുന്നു സത്യം എന്നു പറഞ്ഞു" എന്നാണ്. മത്തായിയാകട്ടെ "അവന്‍ ദൈവ പുത്രന്‍ ആയിരുന്നു സത്യം എന്നു പറഞ്ഞു " എന്നും.

യേശു നിലവിളിയോടെ ജീവന്‍ വെടിഞ്ഞു എന്നായിരുന്നോ ജൂതന്മാരും മറ്റുള്ളവരും മനസ്സിലാക്കിയിരുന്നത്?

മത്തായിയും മാര്‍ക്കോസും ഇക്കാര്യത്തില്‍ ഒന്നും പറയുന്നില്ല. ലൂക്കോസ് ഇപ്രകാരം പറയുന്നു:

"കാണ്മാന്‍ കൂടി വന്ന പുരുഷാരം ഒക്കെയും സംഭവിച്ചതു കണ്ടിട്ടു മാറത്തടിച്ചു കൊണ്ടു മടങ്ങിപ്പോയി.

അവന്റെ പരിചയക്കാര്‍ എല്ലാവരും ഗലീലയില്‍ നിന്നു അവനെ അനുഗമിച്ചസ്ത്രീകളും ഇതു നോക്കിക്കൊണ്ടു ദൂരത്തു നിന്നു." (ലൂക്കോസ് 23:48-49)
യോഹന്നാന്‍:

"അന്നു ഒരുക്കനാളും ആ ശബ്ബത്ത് നാള്‍ വലിയതും ആകകൊണ്ടു ശരീരങ്ങള്‍ ശബ്ബത്തില്‍ ക്രൂശിന്മേല്‍ ഇരിക്കരുതു എന്നുവെച്ചു അവരുടെ കാല്‍ ഒടിച്ചു എടുപ്പിക്കേണം എന്നു യെഹൂദന്മാര്‍ പീലാത്തൊസിനോടു അപേക്ഷിച്ചു" (യോഹന്നാന്‍ 19:31)

യേശുവിന്‍റെ കാലൊടിക്കാന്‍ ജൂതന്മാര്‍ നിര്‍ദ്ദേശിച്ചതായി യോഹന്നാന്‍റെ സുവിശേഷത്തില്‍ നിന്നു വ്യക്തമാകുന്നു. ഇതില്‍ നിന്ന് വ്യക്താമാകുന്നത് അവസാന നിമിഷം വരെ യേശു മരിച്ചിട്ടില്ല് എന്നാണ് ജൂതന്മാര്‍ മനസ്സിലാക്കിയിരുന്നത് എന്നാണ്. അല്ലെങ്കില്‍ പിന്നെ കാലുകള്‍ ഒടിക്കാന്‍ പറയുന്നത് നിരര്‍ഥകമായിത്തീരും. അവസാന നിമിഷത്തില്‍ ഇത്തരം ഒരു ക്രൂരമായ ഒരു നിര്‍ദ്ദേശം ജൂതന്മാര്‍ മുന്നോട്ടു വെച്ചതില്‍നിന്ന് ഭൂകമ്പത്തിന്‍റെയും കല്ലറകള്‍ തുറന്ന് വിശുദ്ധന്മാര്‍ പുറത്തു വന്നതിന്‍റെയും തിരശ്ശീല കീറിയതിന്‍റെയും കഥകള്‍ വാസ്തവ വിരുദ്ധമാണെന്ന് മനസ്സിലാകുന്നു. അല്ലായിരുന്നുവെങ്കില്‍ ഇത്തരം അത്ഭുതങ്ങള്‍ സംഭവിച്ചത് കണ്ടിട്ടും ജൂതന്മാര്‍ യേശുവിനെ വീണ്ടും പീഢിപ്പിക്കാന്‍ ധൈര്യപ്പെടുമായിരുന്നില്ല. കുറഞ്ഞപക്ഷം പിലാത്തോസ് എങ്കിലും ഇക്കാര്യങ്ങല്‍ ജൂതന്മാരുടെ ശ്രദ്ധയില്‍ പെടുത്തുമായിരുന്നു.

ലൂക്കോസിന്‍റെ റിപ്പോര്‍ട്നുസരിച്ച് "കാണ്മാന്‍ കൂടി വന്ന പുരുഷാരം ഒക്കെയും സംഭവിച്ചതു കണ്ടിട്ടു മാറത്തടിച്ചു കൊണ്ടു മടങ്ങിപ്പോയി" എന്നാണ് പറയുന്നത്. ഈ പുരുഷാരവും സ്ത്രീകളും ദൂരെ നിന്നാണ് കഴ്ച്ചകള്‍ കണ്ടുകൊണ്ടിരുന്നത്. ഇവിടെ ഒരു ചോദ്യം പ്രസക്തമാണ്. ആറാം മണിമുതല്‍ ഒമ്പതാം മണിവരെ അന്ധകാരം വ്യാപിച്ചിരുന്നു എന്നു പറയുമ്പോള്‍ എങ്ങനെയാണ് അകലെ നില്‍ക്കുകയായിരുന്ന് പുരുഷാരവും സ്ത്രീകളും ഈ സംഭവം നിരീക്ഷിച്ചത്? ഒന്നുകില്‍ അവരുടെ ഈ കാണല്‍ കെട്ടിച്ചമച്ച ഒരു കഥയാണ്. അല്ലെങ്കില്‍ അന്ധകാര വ്യാപനവും ഭൂമികമ്പവും മിഥ്യയാണ്! കുറച്ചുകൂടി സൂക്ഷ്മമായി നോക്കിയാല്‍, രണ്ടും വാസ്തവമല്ല എന്നു കാണാം. ഒരു പരിധിവര്‍ മത്തായിയുടെയും മാര്‍ക്കോസിന്‍റെയും മൗനംവും ഇരുട്ടു വ്യാപിച്ചതിനെക്കുറിച്ച് യോഹന്നാന്‍ മിണ്ടാതിരുന്നതും ഈ വീക്ഷണത്തെ പിന്തുണയ്ക്കുന്നു.

ഇതുപോലെ നിരവധി വൈരുധ്യങ്ങള്‍ ഇനിയും ചൂണ്ടിക്കാണിക്കാന്‍ കഴിയും. ക്രിസ്തു മതത്തിന്‍റെ അടിസ്ഥാന ശിലയായ ഒരു സംഭവം (കുരിശു സംഭവം) റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കണ്ട വൈരുധ്യങ്ങളും അബദ്ധങ്ങളും മാത്രമാണിത്. തല്‍ക്കാലം ഇത്രയും മതി എന്നു കരുതുന്നു

11 comments:

Nasiyansan said...

യേശുവിനെ നിന്ദിച്ചത് ഒരു കള്ളനോ അതോ രണ്ടുപേരുമോ?

മത്തായി 27

38 അവനോടു കൂടെ രണ്ടു കവര്‍ച്ചക്കാരെയും അവര്‍ കുരിശില്‍ തറച്ചു-ഒരുവനെ വലത്തും അപരനെ ഇടത്തും.
39 അതിലെ കടന്നുപോയവര്‍ തല കുലുക്കിക്കൊണ്ട് അവനെ ദുഷിച്ചു പറഞ്ഞു:
40 ദേവാലയം നശിപ്പിച്ച് മൂന്നു ദിവസം കൊണ്ട് അതു പണിയുന്നവനേ, നിന്നെത്തന്നെ രക്ഷിക്കുക; നീ ദൈവപുത്രനാണെങ്കില്‍ കുരിശില്‍നിന്നിറങ്ങി വരുക.
41 അപ്രകാരംതന്നെ പ്രധാനപുരോഹിതന്‍മാര്‍ നിയമജ്ഞരോടും പ്രമാണികളോടുമൊത്ത് അവനെ പരിഹസിച്ചുകൊണ്ടു പറഞ്ഞു:
42 ഇവന്‍മറ്റുള്ളവരെ രക്ഷിച്ചു, തന്നെത്തന്നെ രക്ഷിക്കാന്‍ ഇവനു സാധിക്കുന്നില്ല. ഇവന്‍ ഇസ്രായേലിന്റെ രാജാവാണല്ലോ, കുരിശില്‍നിന്നിറങ്ങിവരട്ടെ. ഞങ്ങള്‍ ഇവനില്‍ വിശ്വസിക്കാം.
43 ഇവന്‍ ദൈവത്തിലാശ്രയിച്ചു. വേണമെങ്കില്‍ ദൈവം ഇവനെ രക്ഷിക്കട്ടെ. ഞാന്‍ ദൈവപുത്രനാണ് എന്നാണല്ലോ ഇവന്‍ പറഞ്ഞിരുന്നത്.
44 അവനോടൊപ്പം ക്രൂശിക്കപ്പെട്ട കവര്‍ച്ചക്കാരും ഇപ്രകാരം തന്നെ അവനെ പരിഹസിച്ചു.

മാര്‍ക്കോസ് 15

27 അവനോടുകൂടെ രണ്ടു കവര്‍ച്ചക്കാരെയും അവര്‍ കുരിശില്‍ തറച്ചു.
28 ഒരുവനെ അവന്റെ വലത്തുവശത്തും അപരനെ ഇടത്തുവശത്തും.
29 അതിലെ കടന്നുപോയവര്‍ തല കുലുക്കികൊണ്ട് അവനെ ദുഷിച്ചുപറഞ്ഞു: ദേവാലയം നശിപ്പിച്ച്, മൂന്നു ദിവസംകൊണ്ടു വീണ്ടും പണിയുന്നവനേ,
30 നിന്നെത്തന്നെ രക്ഷിക്കുക; കുരിശില്‍നിന്ന് ഇറങ്ങിവരുക.
31 അതുപോലെതന്നെ, പുരോഹിതപ്രമുഖന്‍മാരും നിയമജ്ഞരും പരിഹാസപൂര്‍വം പരസ്പരം പറഞ്ഞു. ഇവന്‍മറ്റുള്ളവരെ രക്ഷിച്ചു. തന്നെത്തന്നെ രക്ഷിക്കാന്‍ ഇവനു സാധിക്കുന്നില്ല.
32 ഞങ്ങള്‍ കണ്ടു വിശ്വസിക്കുന്നതിനുവേണ്ടി ഇസ്രായേലിന്റെ രാജാവായ ക്രിസ്തു ഇപ്പോള്‍ കുരിശില്‍നിന്ന് ഇറങ്ങിവരട്ടെ. അവനോടൊപ്പം ക്രൂശിക്കപ്പെട്ടവരും അവനെ പരിഹസിച്ചു

ലൂക്കാ 23

39 കുരിശില്‍ തൂക്കപ്പെട്ടിരുന്ന കുറ്റവാളികളില്‍ ഒരുവന്‍ അവനെ ദുഷിച്ചു പറഞ്ഞു; നീ ക്രിസ്തുവല്ലേ? നിന്നെയും ഞങ്ങളെയും രക്ഷിക്കുക!
40 അപരന്‍ അവനെ ശകാരിച്ചു പറഞ്ഞു: നീ ദൈവത്തെ ഭയപ്പെടുന്നില്ലേ? നീയും അതേ ശിക്ഷാവിധിയില്‍ തന്നെയാണല്ലോ.
41 നമ്മുടെ ശിക്ഷാവിധിന്യായമാണ്. നമ്മുടെ പ്രവൃത്തികള്‍ക്കു തക്ക പ്രതിഫലം നമുക്കു ലഭിച്ചിരിക്കുന്നു. ഇവന്‍ ഒരു തെറ്റും ചെയ്തിട്ടില്ല.
42 അവന്‍ തുടര്‍ന്നു: യേശുവേ, നീ നിന്റെ രാജ്യത്തു പ്രവേശിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണമേ!

43 യേശു അവനോട് അരുളിച്ചെയ്തു: സത്യമായി ഞാന്‍ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസായില്‍ ആയിരിക്കും.

ഒരു യഹൂദനോ ,മുസല്‍മാനോ, നിരീശ്വരവാദിയോ ബൈബിളിനെ സമീപിക്കുന്നതുപോലെയല്ല ഒരു ക്രിസ്ത്യാനി ബൈബിളിനെ സമീപിക്കുന്നത്....ഈ സംഭവങ്ങളൊക്കെ രേഖപ്പെടുത്തിയ മത്തായി മാര്‍ക്കോസ് ലൂക്കാ എന്നിവര്‍ കുരിശിന്‍ ചുവട്ടില്‍ ഉണ്ടായിരുന്നവരല്ല .. ....കുരിശിന്‍ ചുവട്ടിലുണ്ടായിരുന്ന യോഹന്നാന്‍ ഈ സംഭവം വിവരിക്കുന്നുമില്ല ..മത്തായിയും മര്‍ക്കോസും ഒരേ കാര്യം തന്നെ പറയുന്നതുകൊണ്ട് ..രണ്ടു കള്ളന്മാരും യേശുവിനെ "പരിഹസിച്ചു" എന്ന് കരുതാം ..അതുകൊണ്ട് ലൂക്കാ രേക്ഷപ്പെടുത്തുന്ന സംഭവം നടന്നില്ല എന്ന് കരുതാന്‍ പറ്റുമോ? ..ആദ്യം പരിഹസിച്ച കള്ളന്‍ പിന്നീടു തന്റെ തെറ്റ് തിരുത്തിയതായിക്കൂടെ (Could not the Good Thief have reviled Christ at the beginning with the bad theif and then repented?) ...ഇത് രണ്ടും രണ്ടു സമയത്ത് നടന്ന രണ് സംഭവങ്ങളാണ് ...അല്ലാതെ ഒരേ സംഭവത്തെ രണ്ടു രീതിയില്‍ വിവരിക്കുന്നതല്ല ...

In paragrah 126 of the Catechism of the Catholic Church, quoting the Second Vatican Council document Dei Verbum, it says:

"The sacred authors, in writing the four Gospels, selected certain of the many elements. which had been handed on, either orally or already in written form; others they synthesized or explained with an eye to the situation of the churches, the while sustaining the form of preaching, but always in such a fashion that they have told us the honest truth about Jesus."

Nasiyansan said...

യോഹന്നാന്‍ പറയുന്നു 'ക്രൂശിന്നരികെ' മത്തായിയും മാര്‍ക്കോസും പറയുന്നു അവര്‍ ദൂരത്ത് നിന്നായിരുന്നു നോക്കിയത് എന്ന്. യോഹന്നാന്‍ മാത്രമേ യേശുവിന്‍റെ അമ്മയെപ്പറ്റി പറയുന്നുള്ളൂ. സ്ത്രീകളുടെ എണ്ണത്തിന്‍റെ കാര്യത്തിലും റിപ്പോര്‍ട്ടര്‍മാര്‍ യോജിക്കുന്നില്ല.

യോഹന്നാന്‍ 19

25 യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ളോപ്പാസിന്റെ ഭാര്യ മറിയവും മഗ്ദലേനമറിയവും നില്‍ക്കുന്നുണ്ടായിരുന്നു.
26 യേശു തന്റെ അമ്മയും താന്‍ സ്നേഹിച്ച ശിഷ്യനും അടുത്തു നില്‍ക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു: സ്ത്രീയേ, ഇതാ, നിന്റെ മകന്‍ .
27 അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു.

ലൂക്കാ 23

.46 യേശു ഉച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു: പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. ഇതു പറഞ്ഞ് അവന്‍ ജീവന്‍ വെടിഞ്ഞു.
47 ഈ സംഭവമെല്ലാം കണ്ടുനിന്നിരുന്ന ശതാധിപന്‍ ദൈവത്തെ സ്തുതിച്ചു പറഞ്ഞു: ഈ മനുഷ്യന്‍ തീര്‍ച്ചയായും നീതിമാനായിരുന്നു.
48 കാഴ്ച കാണാന്‍ കൂടിയിരുന്ന ജനക്കൂട്ടം ഇതെല്ലാം കണ്ട് മാറത്തടിച്ചുകൊണ്ടു തിരിച്ചുപോയി.
49 അവന്റെ പരിചയക്കാരും ഗലീലിയില്‍നിന്ന് അവനെ അനുഗമിച്ചിരുന്ന സ്ത്രീകളും അകലെ ഇതെല്ലാം കണ്ടുകൊണ്ടു നിന്നിരുന്നു.

മാര്‍ക്കോസ് 15

37 യേശു ഉച്ചത്തില്‍ നിലവിളിച്ച് ജീവന്‍ വെടിഞ്ഞു.
38 അപ്പോള്‍ ദേവാലയത്തിലെ തിരശ്ശീല മുകളില്‍നിന്ന് താഴെവരെ രണ്ടായി കീറി.
39 അവന് അഭിമുഖമായി നിന്നിരുന്ന ശതാധിപന്‍, അവന്‍ ഇപ്രകാരം മരിച്ചതു കണ്ടുപറഞ്ഞു: സത്യമായും ഈ മനുഷ്യന്‍ ദൈവപുത്രനായിരുന്നു.
40 ഇതെല്ലാം കണ്ടുകൊണ്ട് ദൂരെ കുറെ സ്ത്രീകളും നിന്നിരുന്നു. മഗ്ദലേന മറിയ വും യോസേയുടെയും ചെറിയ യാക്കോബിന്റെയും അമ്മയായ മറിയവും സലോമിയും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.
41 യേശു ഗലീലിയിലായിരുന്നപ്പോള്‍ അവനെ അനുഗമിക്കുകയും ശുശ്രൂഷിക്കുകയും ചെയ്ത വരാണ് ഇവര്‍. കൂടാതെ, അവനോടുകൂടെ ജറുസലേമിലേക്കു വന്ന മറ്റനവധി സ്ത്രീകളും അവിടെ ഉïായിരുന്നു.


മത്തായി 27

54 യേശുവിന് കാവല്‍ നിന്നിരുന്ന ശതാധിപനും അവന്റെ കൂടെ ഉണ്ടായിരുന്നവരും ഭൂകമ്പവും മറ്റു സംഭവങ്ങളും കണ്ട് അത്യധികം ഭയപ്പെട്ടു, സത്യമായും ഇവന്‍ ദൈവപുത്രനായിരുന്നു എന്നുപറഞ്ഞു.
55 ഗലീലിയില്‍നിന്ന് യേശുവിനെ അനുഗമിച്ചവരും അവനു ശുശ്രൂഷ ചെയ്തിരുന്നവരുമായ അനേകം സ്ത്രീകള്‍ അകലെ ഇക്കാര്യങ്ങള്‍ നോക്കിക്കൊണ്ടു നിന്നിരുന്നു.
56 അക്കൂട്ടത്തില്‍ മഗ്ദലേനമറിയവും യാക്കോബിന്റെയും ജോസഫിന്റെയും അമ്മയായ മറിയവും സെബദീപുത്രന്‍മാരുടെ അമ്മയും ഉണ്ടായിരുന്നു.

ശ്ടാ സ്ത്രീകള്‍ക്കൊന്നു മാറി നിലക്കാനും പറ്റത്തില്ലേ .. ..കല്‍ക്കി ഇനിയെങ്കിലും ആ പച്ച കന്നഡ ഒന്ന് മാറ്റി വെച്ച് ബൈബിള്‍ വായിക്കാന്‍ ശ്രമിക്കൂ ...ഇവിടെ മത്തായിയും മര്‍ക്കോസും ലൂക്കായും സ്ത്രീകളെക്കുറിച്ച്‌ പരാമര്‍ശിക്കുന്നത് യേശു മരിക്കുന്ന സമയത്താണ് ..യോഹന്നാന്‍ സ്ത്രീകളെക്കുറിച്ച്‌ പരാമര്‍ശിക്കുന്നത് യേശു മരിക്കുന്നതിനു മുന്‍പാണ് ..യോഹന്നാന്‍ മാത്രമേ യേശുവിന്റെ അമ്മയെ പരാമര്ശിക്കുന്നൊല്ലൂ ,യോഹന്നാനു യേശുവിന്റെ അമ്മയെ ഒഴിവാക്കാന്‍ കഴിയില്ലല്ലോ ....അത് യോഹന്നാന്റെ സുവിശേഷം വായിച്ചാല്‍ മനസ്സിലാകും ......സ്ത്രീകളുടെ എണ്ണവും വണ്ണവുമൊന്നും പറയാനല്ല സുവിശേഷകന്മാര്‍ സുവിശേഷം എഴുതിയത് ... റിപ്പോര്‍ട്ടര്‍മാര്‍ ലൈവ് ആയി സംപ്രേക്ഷണം ചെയ്തതല്ല ഈ സംഭവങ്ങള്‍ ...യേശുവിന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ളോപ്പാസിന്റെ ഭാര്യ മറിയവും(യോസേയുടെയും ചെറിയ യാക്കോബിന്റെയും അമ്മയായ മറിയം ) മഗ്ദലേന മറിയ വും സലോമിയും പിന്നെ കുറെ സ്ത്രീകളും സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു എന്ന് കരുതാം..കല്‍ക്കി, ബൈബിള്‍ വായിക്കുബോള്‍ വെള്ള കണ്ണടയാണ്‌ നല്ലത് .....

Salim PM said...

ഇതിനൊന്നും മറുപടി പറയേണ്ട ആവശ്യമില്ല Nasiyansan. ബുദ്ധിയുള്ള വായനക്കാര്‍ യുക്തം പോലെ തീരുമാനിച്ചു കൊള്ളും.

Nasiyansan said...

മത്തായി 27

46 ഏകദേശം ഒമ്പതാം മണിക്കൂറായപ്പോള്‍ യേശു ഉച്ചത്തില്‍ നിലവിളിച്ചു. ഏലി, ഏലി, ല്മാ സബക്ഥാനി. അതായത്, എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ടു നീ എന്നെ ഉപേക്ഷിച്ചു?
47 അടുത്തു നിന്നിരുന്നവരില്‍ ചിലര്‍ ഇതുകേട്ടു പറഞ്ഞു: അവന്‍ ഏലിയായെ വിളിക്കുന്നു.
48 ഉടനെ അവരില്‍ ഒരാള്‍ ഓടിച്ചെന്ന് നീര്‍പ്പഞ്ഞിയെടുത്തു വിനാഗിരിയില്‍ മുക്കി, ഒരു ഞാങ്ങണമേല്‍ ചുറ്റി അവനു കുടിക്കാന്‍ കൊടുത്തു.
49 അപ്പോള്‍ മറ്റുള്ളവര്‍ പറഞ്ഞു: നില്‍ക്കൂ, ഏലിയാ വന്ന് അവനെ രക്ഷിക്കുമോ എന്നു കാണട്ടെ.
50 യേശു ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു ജീവന്‍ വെടിഞ്ഞു.
51 അപ്പോള്‍ ദേവാലയത്തിലെ തിരശ്ശീല മുകള്‍മുതല്‍ താഴെവരെ രണ്ടായി കീറി;

മാര്‍ക്കോസ് 15

34 ഒമ്പതാം മണിക്കൂറായപ്പോള്‍ യേശു ഉച്ചത്തില്‍ നിലവിളിച്ചു: എലോയ്, എലോയ്, ലാമാ സബക്ക്ത്താനി? അതായത്, എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ ഉപേക്ഷിച്ചത് എന്തുകൊണ്ട്?
35 അടുത്തു നിന്നിരുന്ന ചിലര്‍ അതുകേട്ടു പറഞ്ഞു: ഇതാ, അവന്‍ ഏലിയായെ വിളിക്കുന്നു.
36 ഒരുവന്‍ ഓടിവന്ന്, നീര്‍പ്പഞ്ഞി വിനാഗിരിയില്‍ മുക്കി, ഒരു ഞാങ്ങണമേല്‍ ചുറ്റി, അവനു കുടിക്കാന്‍ കൊടുത്തുകൊണ്ടു പറഞ്ഞു: ആകട്ടെ, അവനെ താഴെ ഇറക്കാന്‍ ഏലിയാ വരുമോ എന്ന് നമുക്കു കാണാം.
37 യേശു ഉച്ചത്തില്‍ നിലവിളിച്ച് ജീവന്‍ വെടിഞ്ഞു.
38 അപ്പോള്‍ ദേവാലയത്തിലെ തിരശ്ശീല മുകളില്‍നിന്ന് താഴെവരെ രണ്ടായി കീറി.

ലൂക്കാ 25

45 സൂര്യന്‍ ഇരുണ്ടു. ദേവാലയത്തിലെ തിര ശ്ശീല നടുവേ കീറി.
46 യേശു ഉച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു: പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. ഇതു പറഞ്ഞ് അവന്‍ ജീവന്‍ വെടിഞ്ഞു.


അത്ഭുതകരമായ ഈ സംഭവം യോഹന്നാന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നത് ആശ്ചര്യം തന്നെ. മത്തായി റിപ്പോര്‍ട്ട് ചെയ്ത ഭൂമി കുലുങ്ങിയതും പാറകള്‍ പിളര്‍ന്നതുമായ സംഭവം മറ്റു രണ്ടുപേരും വിട്ടുകളഞ്ഞിരിക്കുന്നു. സുപ്രധാനമായ സംഭവം രണ്ടുപേരും വിട്ടുകളഞ്ഞതെന്തേ? അതല്ല അതെല്ലാം മത്തായിയുടെ വെറും തോന്നല്‍ മാത്രമായിരുന്നോ?


" ആശ്ചര്യം",ഒരാള് പറഞ്ഞത് മറ്റൊരാള്‍ പറയാത്തതെന്ത് അല്ലെങ്കില്‍ മറ്റു രണ്ടുപേര്‍ മൌനം പാലിച്ചതെന്ത് ,ഒരാള്‍ വിട്ടു കളഞ്ഞതെന്തു , "തോന്നലായിരുന്നോ" തുടങ്ങിയവയൊക്കെ ഓരോരുത്തരും അവരവര്‍ക്ക് ഇഷ്ടമുള്ളപോലെ എടുക്കട്ടെ ... നാല് മനോരമ റിപ്പോര്‍മാരാ രായിരുന്നല്ലോ സുവിശേഷകന്മാര്‍ ...അപ്പോള്‍ തീര്‍ച്ചയായും ഇത്തരം ചോദ്യങ്ങള്‍ വരും ...

മത്തായിയും മാര്‍ക്കോസ് പറയുന്നത് തിരശ്ശീല മേല്‍തൊട്ട് അടിയോളം രണ്ടായി കീറി എന്നാണ്. എന്നാല്‍, ലൂക്കൊസ് നടുവെ ചീന്തിപ്പോയി എന്നു മാത്രമേ പറയുന്നുള്ളൂ.

1. "അപ്പോള്‍ ദേവാലയത്തിലെ തിരശ്ശീല മുകള്‍മുതല്‍ താഴെവരെ രണ്ടായി കീറി" (മത്തായി 27 :51)
2. "അപ്പോള്‍ ദേവാലയത്തിലെ തിരശ്ശീല മുകളില്‍നിന്ന് താഴെവരെ രണ്ടായി കീറി"(മര്ക്കൊസ് 15 :38)
3. "സൂര്യന്‍ ഇരുണ്ടു. ദേവാലയത്തിലെ തിരശ്ശീല നടുവേ കീറി"(ലൂക്കാ 23 :45)

മുകള്‍മുതല്‍ താഴെവരെ ദേവാലയത്തിലെ തിരശ്ശീല നടുവേ കീറി ..ഇപ്പം കുഴപ്പമില്ലല്ലോ ...

Nasiyansan said...

മത്തായിയും മാര്‍ക്കോസും യേശു രണ്ടു തവണ നിലവിളിച്ചതായി പറയുന്നു. ലൂക്കോസ് ഒന്നാണെന്നു പറയുന്നു. ഏലീ, ഏലീ, ലമ്മാ ശബക്താനി എന്നു യേശു വിലപിച്ചതായി മത്തായിയും മാര്‍ക്കോസും പറയുമ്പോള്‍ ലൂക്കോസ് "പിതാവേ, ഞാന്‍ എന്‍റെ ആത്മാവിനെ തൃക്കയ്യില്‍ ഏല്പിക്കുന്നു". എന്നു മാത്രമാണ് പറയുന്നത്.


ഒരു തവണയേ യേശു നിലവിളിചൊള്ളൂ എന്ന് ലൂക്കാ ഒരിടത്തും പറയുന്നില്ല ...ലൂക്കാ ഒരു നിലവിളിയെ രേഖപ്പെടുത്തുന്നോള്ളൂ ..."എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ടു നീ എന്നെ ഉപേക്ഷിച്ചു" (ഏലീ, ഏലീ, ലമ്മാ ശബക്താനി -ഗ്രീക്ക് ,ചില ബൈബിള്‍ പണ്ഡിതരുടെ അഭിപ്രായത്തില്‍ യേശു സങ്കീര്‍ത്തനം 22 :1 ന്റെ ആദ്യഭാഗം ഉച്ചരിച്ചു എന്ന് അഭിപ്രയപ്പെടുന്നോണ്ട് (" എന്റെ ദൈവമേ, എന്റെ ദൈവമേ,എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു! എന്നെ സഹായിക്കാതെയും,എന്റെ രോദനം കേള്‍ക്കാതെയും, അകന്നു നില്‍ക്കുന്നതെന്തുകൊണ്ട്")
. യേശുവിന്റെ പീടാനുഭവത്തെക്കുരിച്ചു പ്രവചിക്കുന്ന പ്രദാന പ്രവാചകനാണ്‌ രാജാവായ ദാവീദ്. ദാവീദിന്റെ പ്രവചങ്ങള്‍ സങ്കീര്ത്തന രൂപത്തിലാണ് ,"എന്റെ വസ്ത്രങ്ങള്‍ അവര്‍ ഭാഗിച്ചെടുത്തു എന്റെ മേലങ്കിക്കുവേണ്ടി അവര്‍ ചിട്ടിയിട്ടു" എന്ന പ്രവചനം ഇതേ അധ്യായത്തിലാണ് ) എന്ന് യേശു പറഞ്ഞതായി മത്തായിയും മര്‍ക്കോസും വിവരിക്കുന്നു ...ഇത് കേട്ടാണ് അവന്‍ എലിയായെ വിളിക്കുന്നു എന്ന് യഹൂദര്‍ കരുതിയത്‌ ...ഇത് യേശു കുരിശില്‍ കിടന്നുകൊണ്ട് പറഞ്ഞ അവസാന വാചകമല്ല ..അവസാന വാചകം "പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു." എന്നതാണ് .( ഇതു പറഞ്ഞ് അവന്‍ ജീവന്‍ വെടിഞ്ഞു. എന്ന് ലൂക്കാ വിശതമാക്കുന്നുണ്ട്‌ )."യേശു ഉച്ചത്തില്‍ നിലവിളിച്ച് ജീവന്‍ വെടിഞ്ഞു" എന്ന് മത്തായിയും മര്‍ക്കോസും പറയുന്നിടത്ത് ഈ നിലവിളി ഈ വാചകത്തോടെയായിരിക്കണം എന്ന് കരുതാം ..



ലൂക്കോസിന്‍റെ അഭിപ്രായത്തില്‍ തിരശ്ശീല കീറിയതിനു ശേഷമാണ് യേശു നിലവിളികുന്നത്. മറ്റുരണ്ടുപേരുടെയും അഭിപ്രയത്തില്‍ യേശു നിലവിളിച്ച് പ്രാണന്‍ വെടിഞ്ഞതിനു ശേഷമാണ് തിരശ്ശീല കീറുന്നത്!


തിരശീല കീറുന്നതിനു ഇവര്‍ മൂന്നു പേരും ധൃക്സാക്ഷികളല്ല ...കേട്ടറിഞ്ഞു എഴുതിയതായിരിക്കണമല്ലോ ...യേശു മരിച്ച സമയത്ത് തിരശീല കീറി എന്നെ ഇതുകൊണ്ട് ഉദ്ദേശിക്കൊന്നൊള്ളൂ. .. തിരശീല കീറാന്‍ യേശു കാത്തു നിന്നതുപോലെയാണ് നിങ്ങളുടെ അഭിപ്രായം ...ഒരേ സമയത്ത് നടന്ന രണ്ടു കാര്യം രണ്ടുപേര്‍ രണ്ടാമതും ഒരാള്‍ ആദ്യവും വിവരിച്ചിരിക്കുന്നു ..



More Ref:
THE PASSION OF CHRIST IN THE GOSPELS.
Sayings_of_Jesus_on_the_cross

Nasiyansan said...

മത്തായിയുടെ സുവിശേഷപ്രകാരം ഭൂകമ്പം മുതലായ കണ്ടാണ് ശതാധിപന്‍ യേശു ദൈവ പുതന്‍ ആയിരുന്നു എന്നു പറഞ്ഞത്. മറ്റു രണ്ടുപേരും ഇക്കാര്യം പരാമര്‍ശിക്കുന്നില്ല. ശതാധിപന്‍ പറഞ്ഞതിലും റിപ്പോര്‍ട്ടര്‍മാര്‍ തമ്മില്‍ യോജിക്കുന്നില്ല.

...യേശു കുരിശില്‍ മരിച്ചതുകണ്ടാണ് "ഈ മനുഷ്യന്‍ വാസ്തവമായി നീതിമാന്‍ ആയിരുന്നു" ,"അവന്‍ ദൈവ പുത്രന്‍ ആയിരുന്നു" എന്നിങ്ങനെ പറയുന്നത് ...മത്തായിയും മര്‍ക്കോസും "ദൈവപുത്രന്‍" എന്ന് പറയുബോള്‍ ലൂക്കാ "നീതിമാന്‍" എന്നും പറയുന്നു ഒരു പക്ഷെ രണ്ടു വാക്കും ശതാതിപന്‍ ഉപയോഗിച്ചിരിക്കാം ..അല്ലെങ്കില്‍ കേട്ടതിലെ അവ്യക്ത്തതയായിരിക്കാം ...ഈ മൂന്നുപേരും ശതാതിപന്‍ പറഞ്ഞത് നേരിട്ടുകെട്ടവരല്ല ..ആരോ പറഞ്ഞു കേട്ട് എഴുതിയതാണ് ..അത് ചിലപ്പോള്‍ യേശുവിന്റെ അമ്മ മറിയമോ മറ്റു പരിചയക്കാരോ ആകാം ...വാമൊഴിയായി കിട്ടിയത് പല കാലഖട്ടത്തില്‍ പല ഭാക്ഷയില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ വച്ചെഴുതിയവയാണ് സുവിശേഷങ്ങള്‍ ...

യേശുവിന്‍റെ കാലൊടിക്കാന്‍ ജൂതന്മാര്‍ നിര്‍ദ്ദേശിച്ചതായി യോഹന്നാന്‍റെ സുവിശേഷത്തില്‍ നിന്നു വ്യക്തമാകുന്നു. ഇതില്‍ നിന്ന് വ്യക്താമാകുന്നത് അവസാന നിമിഷം വരെ യേശു മരിച്ചിട്ടില്ല് എന്നാണ് ജൂതന്മാര്‍ മനസ്സിലാക്കിയിരുന്നത് എന്നാണ്. അല്ലെങ്കില്‍ പിന്നെ കാലുകള്‍ ഒടിക്കാന്‍ പറയുന്നത് നിരര്‍ഥകമായിത്തീരും.

"ശരീരങ്ങള്‍" എന്നും "അവരുടെ" എന്നുമാണ് സുവിശേഷകന്‍ ഉപയോഗിച്ചിരിക്കുന്നത് ..അതായത് കുരിശില്‍ തരക്കപ്പെട്ട മൂന്നു പേരുടെയും ...സുവിശേഷം വായിക്കുന്നവര്‍ക്ക് നിങ്ങള്‍ പറയുന്നതുപോലെയല്ല തോന്നുന്നത് ...ജോണ്‍ 19

31 അത് സാബത്തിനുള്ള ഒരുക്കത്തിന്റെ ദിവസമായിരുന്നു. ആ സാബത്ത് ഒരു വലിയ ദിവസമായിരുന്നു. സാബത്തില്‍ ശരീരങ്ങള്‍ കുരിശില്‍ കിടക്കാതിരിക്കാന്‍വേണ്ടി അവരുടെ കാലുകള്‍ തകര്‍ക്കാനും അവരെ നീക്കംചെയ്യാനും യഹൂദര്‍ പീലാത്തോസിനോട് ആവശ്യപ്പെട്ടു.
32 അതിനാല്‍ പടയാളികള്‍ വന്ന് അവനോടുകൂടെ ക്രൂശിക്കപ്പെട്ടിരുന്ന രണ്ടുപേരുടെയും കാലുകള്‍ തകര്‍ത്തു.
33 അവര്‍ യേശുവിനെ സമീപിച്ചപ്പോള്‍ അവന്‍ മരിച്ചുകഴിഞ്ഞു എന്നു കാണുകയാല്‍ അവന്റെ കാലുകള്‍ തകര്‍ത്തില്ല.
34 എന്നാല്‍, പടയാളികളിലൊരുവന്‍ അവന്റെ പാര്‍ശ്വത്തില്‍ കുന്തംകൊണ്ടു കുത്തി. ഉടനെ അതില്‍നിന്നു രക്തവുംവെള്ളവും പുറപ്പെട്ടു.

Nasiyansan said...

ലൂക്കോസിന്‍റെ റിപ്പോര്‍ട്നുസരിച്ച് "കാണ്മാന്‍ കൂടി വന്ന പുരുഷാരം ഒക്കെയും സംഭവിച്ചതു കണ്ടിട്ടു മാറത്തടിച്ചു കൊണ്ടു മടങ്ങിപ്പോയി" എന്നാണ് പറയുന്നത്. ഈ പുരുഷാരവും സ്ത്രീകളും ദൂരെ നിന്നാണ് കഴ്ച്ചകള്‍ കണ്ടുകൊണ്ടിരുന്നത്. ഇവിടെ ഒരു ചോദ്യം പ്രസക്തമാണ്. ആറാം മണിമുതല്‍ ഒമ്പതാം മണിവരെ അന്ധകാരം വ്യാപിച്ചിരുന്നു എന്നു പറയുമ്പോള്‍ എങ്ങനെയാണ് അകലെ നില്‍ക്കുകയായിരുന്ന് പുരുഷാരവും സ്ത്രീകളും ഈ സംഭവം നിരീക്ഷിച്ചത്? ഒന്നുകില്‍ അവരുടെ ഈ കാണല്‍ കെട്ടിച്ചമച്ച ഒരു കഥയാണ്. അല്ലെങ്കില്‍ അന്ധകാര വ്യാപനവും ഭൂമികമ്പവും മിഥ്യയാണ്! കുറച്ചുകൂടി സൂക്ഷ്മമായി നോക്കിയാല്‍, രണ്ടും വാസ്തവമല്ല എന്നു കാണാം.

താങ്കള്‍ പറയുന്ന ബൈബിള്‍ ഭാഗമിതാണ് ...അത് വായിച്ചു ഒരു തീരുമാനത്തിലെത്തുക ...ലൂക്കാ 23

44 അപ്പോള്‍ ഏകദേശം ആറാംമണിക്കൂര്‍ ആയിരുന്നു. ഒന്‍പതാംമണിക്കൂര്‍വരെ ഭൂമി മുഴുവന്‍ അന്ധകാരം വ്യാപിച്ചു.
45 സൂര്യന്‍ ഇരുണ്ടു. ദേവാലയത്തിലെ തിരശ്ശീല നടുവേ കീറി.
46 യേശു ഉച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു: പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. ഇതു പറഞ്ഞ് അവന്‍ ജീവന്‍ വെടിഞ്ഞു.
47 ഈ സംഭവമെല്ലാം കണ്ടുനിന്നിരുന്ന ശതാധിപന്‍ ദൈവത്തെ സ്തുതിച്ചു പറഞ്ഞു: ഈ മനുഷ്യന്‍ തീര്‍ച്ചയായും നീതിമാനായിരുന്നു.
48 കാഴ്ച കാണാന്‍ കൂടിയിരുന്ന ജനക്കൂട്ടം ഇതെല്ലാം കണ്ട് മാറത്തടിച്ചുകൊണ്ടു തിരിച്ചുപോയി.
49 അവന്റെ പരിചയക്കാരും ഗലീലിയില്‍നിന്ന് അവനെ അനുഗമിച്ചിരുന്ന സ്ത്രീകളും അകലെ ഇതെല്ലാം കണ്ടുകൊണ്ടു നിന്നിരുന്നു.

ഇതുപോലെ നിരവധി വൈരുധ്യങ്ങള്‍ ഇനിയും ചൂണ്ടിക്കാണിക്കാന്‍ കഴിയും. ക്രിസ്തു മതത്തിന്‍റെ അടിസ്ഥാന ശിലയായ ഒരു സംഭവം (കുരിശു സംഭവം) റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കണ്ട വൈരുധ്യങ്ങളും അബദ്ധങ്ങളും മാത്രമാണിത്. തല്‍ക്കാലം ഇത്രയും മതി എന്നു കരുതുന്നു

എന്താണ് നിര്‍ത്തിക്കളഞ്ഞത് ..തുടരുക ...അറിയാമല്ലോ ...

കൈചൂണ്ടി...... said...

ഒരു അപകടം നടന്നുവെന്നു വിചാരിക്കുക. അത് കണ്ടു കൊണ്ട് നാലുപേര്‍ വന്നാല്‍ ആ നാലുപേരും ഒരേ തരത്തിലാണോ അതിനെ പറ്റി കോടതിയില്‍ സാക്ഷ്യം പറയുക. ഒരാള്‍ ഒരു ഡോക്ടറും ഒരാള്‍ വക്കീലും ഒരാള്‍ ഒരു പത്ര പ്രവര്‍ത്തകനും ആണെങ്കില്‍ നാലമാത്തവന്‍ ഒരു സാധാരണ നാട്ടുംപുറത്തുക്കാരനായ ഒരു കര്‍ഷകാനാണെന്നും വിചാരിക്കുക. ഇതില്‍ നാലുപേരും വ്യത്യസ്ഥ ഇടങ്ങളില്‍ നിന്നും ആണ് ഈ അപകടം കണ്ടെതെന്നും വിചാരിക്കുക. ഇവര്‍ നാല് പേരും തത്തമ്മേ പൂച്ച പൂച്ച എന്ന രീതിയില്‍ യാതൊരു വ്യത്യാസവും ഇല്ലാതെ കോടതിയില്‍ സാക്ഷി പറയും എന്ന് വിശ്വസിക്കുവാന്‍ മാത്രമേ കല്‍ക്കിയുടെ ബുദ്ധി വികസിചിട്ടുള്ളു എങ്കില്‍ കല്‍ക്കിയുടെ ഈ ബ്ലോഗിന് നല്ല പ്രസക്തിയുണ്ട്.
അതല്ല വിവേക പൂര്‍വ്വം ചിന്തിക്കുന്നവര്‍ക്ക് ബൈബിളില്‍ കൊടുത്തിരിക്കുന്ന സംഭവങ്ങള്‍ തങ്ങളുടെ യുക്തിക്ക് നിരക്കുന്നതാണെന്നും മനസ്സിലാവും. വൈരുധ്യങ്ങളും വിവരണങ്ങളില്‍ ഉള്ള വ്യത്യാസവും തമ്മിലുള്ള തരം തിരിവ് തിരിച്ചറിയാന്‍ കഴിയാത്ത (തിരിച്ചറിയാന്‍ കഴിയാത്തതൊതോന്നുമല്ല കാലങ്ങളായി പലയിടങ്ങളിലുമായി പതിനായിരം വട്ടം ചര്‍ച്ചക്ക് വന്ന വിഷയമാണിത്.) ഒരാളുടെ സ്ഥല ജല വിഭ്രാന്തി എന്ന് പറഞ്ഞു നമുക്കീ ബ്ലോഗിനെ തള്ളി കളയാം....

Unknown said...

കുരിശുസംഭവത്തിലെ പൊരുത്തക്കേടുകള്‍!!!

യേശുവിനെ നിന്ദിച്ചത് ഒരു കള്ളനോ അതോ രണ്ടുപേരുമോ?
രണ്ടു പേര്‍ക്കും നിന്ദിക്കാന്‍ പാടില്ലേ? പിന്നീട് ഒരാള്‍ക്ക്‌ യേശുവിന്റെ ശാന്ത ശീലം കണ്ടു മനസ്സ് മാറാന്‍ കഴിയില്ലേ. ഇല്ലാരിക്കും. നമ്മള്‍ വിചാരിക്കുന്ന പോലെ തന്നെ എല്ലാരും പെരുമാരണമല്ലോ!!

എവിടെ, എത്ര സ്ത്രീകള്‍ അവിടെ സന്നിഹിതരായിരുന്നു?
അകലെ നിന്നവര്‍ അടുത്ത് വരരുത്. അടുത്തുള്ളവര്‍ അകലെ പോകരുത്. എല്ലാ കാര്യങ്ങളും വ്യക്തമാക്കാന്‍ കുരിശിന്‌ ചോട്ടില്‍ നിനല്ല സുഹൃത്തെ ബൈബിള്‍ എഴുതിയത്. എത്ര സ്ത്രീകള്‍ എന്നും എത്ര പുരുഷന്മാര്‍ എന്നും എത്ര യഹൂദര്‍ എന്നും എത്ര റോമന്‍ പടയാളികള്‍ എന്നും statistics എടുക്കലല്ലയിരുന്നു ബൈബിള്‍ എഴുതിയവരുടെ ലക്‌ഷ്യം.

"അല്ലെങ്കില്‍ പിന്നെ കാലുകള്‍ ഒടിക്കാന്‍ പറയുന്നത് നിരര്‍ഥകമായിത്തീരും."
എന്തൊരു നീതി ബോധം!! യഹൂദരില്‍ നിന്നും ഇത് പ്രതീക്ഷിക്കണം!! ഭൂകമ്പം ഉണ്ടായാല്‍ അതിനര്‍ത്ഥം കുരിശില്‍ കിടക്കുന്നവര്‍ മരിക്കും എന്നാണോ? എങ്കില്‍ രണ്ടു കള്ളന്മാരും മരിക്കില്ലേ? യൂടന്മാര്‍ക്ക് യേശുവും ഒരു വലിയ കള്ളനില്‍ കൂടുതല്‍ ഒന്നുമായിരുന്നില്ല സുഹൃത്തെ

ലൂക്കോസിന്‍റെ റിപ്പോര്‍ട്ട് ഇനി മുതല്‍ ഇങ്ങിനെ തിരുത്തി വായിക്കണം എന്നു പറഞ്ഞാലോ?
"കാണ്മാന്‍ കൂടി വന്ന പുരുഷാരം ഒക്കെയും സംഭവിച്ചതു കാണാന്‍ കഴിയാതെ മാറത്തടിച്ചു കൊണ്ടു മടങ്ങിപ്പോയി"
സുഹൃത്തേ അന്ധകാരം എന്നാല്‍ കുറ്റാകൂരിരുട്ടു ആകണം എന്നില്ല. ഒരു ഗ്രഹണം സംഭവിക്കുമ്പോള്‍ എത്ര ഇരുട്ട് ഉണ്ടാവും എന്നറിയാമോ? അതില്‍ കാഴ്ചകള്‍ കാണാന്‍ സാടിക്കുമോ? ആര്‍ക്കറിയാം?

Anonymous said...

Ella mathangalilum poraaymakal undu . Ningal oru matha viswasi aanenkil lajjikkunnu itryaum paranjathil . Matha viswasi allenkilum vimarshanathinu vendi vimarshanam . Vazhi thetti vannathaa ivide . Thanokke annu 2010 il nattathu innu ellarum koyyunnundu . Njaan oru daiva viswasi aanu matha viswasi alla palshe thante post okke vaayichappo kashtam thonni athu kondu paranju enne ullo .

Jim said...

Good job. ��

വ്യാഖ്യാന ഫാക്ടറിയുടെ കമന്റുകൾ നല്ല കോമഡി ആണല്ലോ. എങ്ങനെ ഒക്കെയാണ് ഉരുണ്ടു കളിക്കുന്നത്. ��