Wednesday, August 3, 2011

യേശുക്രിസ്തു മരിച്ചത് കശ്മീരില്‍

യേശുക്രിസ്തു ഇഹലോകവാസം വെടിഞ്ഞത് കശ്മീരില്‍ വച്ചായിരുന്നോ? ആയിരുന്നു എന്നാണ് ഒരു ഡോക്യുമെന്ററി ഫിലിം പറയുന്നത്.

കേരള ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിനു പ്രദര്‍ശിപ്പിച്ച ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയിലാണ് യേശുക്രിസ്തുവിന്റെ അവസാനകാലം കശ്മീരില്‍ ആയിരുന്നു എന്ന് ഉറപ്പിച്ച് പറയുന്നത്. യെശേന്ദ്ര പ്രസാദ് ആണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്.

കശ്മീരിലെ റോസബാല്‍ മന്ദിരത്തില്‍ സംസ്കരിച്ചിരിക്കുന്ന യൂസ അസഫ് യേശുവാണെന്നാണ് യെശേന്ദ്രയുടെ അവകാശവാദം. മഹായാ‍ന ബുദ്ധിസത്തിന്റെ ഉത്ഭവത്തിനു കാരണവും ജീസസ് ആണെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്.

കുരിശുമരണത്തെ അതിജീവിച്ച ക്രിസ്തു കശ്മീരില്‍ എത്തിയെന്നും അവസാനകാലം അവിടെയാണ് കഴിച്ചുകൂട്ടിയത് എന്നും യെശേന്ദ്ര പറയുന്നു. യൂസ അസഫ് തന്നെയാണ് ക്രിസ്തു എന്ന് നിരവധി സംസ്കൃത, അറബി ഗ്രന്ഥങ്ങള്‍ സൂചന നല്‍കുന്നുണ്ട്. കുരിശിനെ അതിജീവിച്ച ക്രിസ്തു പലസ്തീനില്‍ നിന്ന് ഇന്ത്യയിലെത്തുകയായിരുന്നു. റോസബാലിലെ ശവകുടീരം നിര്‍മ്മിച്ചിരിക്കുന്നത് ജൂത ആചാര പ്രകാരമാണെന്നും ഇസ്ലാമിക നിര്‍മ്മിതിയല്ല എന്നും യെശേന്ദ്ര വാദിക്കുന്നു.

കനിഷ്ക മഹാരാജാവിന്റെ കാലത്ത് നടന്ന നാലാം ബുദ്ധമത സമ്മേളനത്തില്‍ മഹായാന വിഭാഗം ഉണ്ടായതിനു കാരണം ക്രിസ്തു ആണെന്നാണ് യെശേന്ദ്രയുടെ വാദം. വേദ പണ്ഡിതന്‍‌മാരുമായും ബുദ്ധ പണ്ഡിതന്മാരുമായും താന്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു എന്നും തന്റെ കണ്ടെത്തലുകള്‍ക്ക് ചരിത്രത്തിന്റെ പിന്‍‌ബലമുണ്ട് എന്നുമാണ് സംവിധായകന്റെ നിലപാട്.

അസീസ് കശ്മീരി എന്ന പത്രപ്രവര്‍ത്തകന്‍ 1973-ല്‍ പ്രസിദ്ധീകരിച്ച ‘ക്രൈസ്റ്റ് ഇന്‍ കശ്മീര്‍’ എന്ന പുസ്തകത്തിലൂടെയാണ് റോസബാല്‍ മന്ദിരം ലോക ജനശ്രദ്ധ ആകര്‍ഷിച്ചത്. റോസബാലില്‍ സംസ്‌കരിച്ചിരിക്കുന്ന യൂസ അസഫ് ക്രിസ്തു ആണെന്നാണ് പുസ്തകത്തിന്റെ ഉള്ളടക്കം.

http://malayalam.webdunia.com/newsworld/news/keralanews/1108/03/1110803031_1.htm

11 comments:

Salim PM said...

കുരിശുമരണത്തെ അതിജീവിച്ച ക്രിസ്തു കശ്മീരില്‍ എത്തിയെന്നും അവസാനകാലം അവിടെയാണ് കഴിച്ചുകൂട്ടിയത് എന്നും യെശേന്ദ്ര പറയുന്നു. യൂസ അസഫ് തന്നെയാണ് ക്രിസ്തു എന്ന് നിരവധി സംസ്കൃത, അറബി ഗ്രന്ഥങ്ങള്‍ സൂചന നല്‍കുന്നുണ്ട്. കുരിശിനെ അതിജീവിച്ച ക്രിസ്തു പലസ്തീനില്‍ നിന്ന് ഇന്ത്യയിലെത്തുകയായിരുന്നു. റോസബാലിലെ ശവകുടീരം നിര്‍മ്മിച്ചിരിക്കുന്നത് ജൂത ആചാര പ്രകാരമാണെന്നും ഇസ്ലാമിക നിര്‍മ്മിതിയല്ല എന്നും യെശേന്ദ്ര വാദിക്കുന്നു.

ഞാന്‍ പുണ്യവാളന്‍ said...

ആവോ

കൈചൂണ്ടി...... said...

വല്ല ഡോക്യുമെന്ററികളിലും പറയുന്നത് വിട്ടേക്കുക കല്ക്കി. അതിനെ കുറിച്ച് ഖുറാന്‍ എന്ത് പറയുന്നു.എല്ലാം വളരെ വ്യക്തതയോടെ പറഞ്ഞിട്ടുണ്ടെന്നല്ലേ വയ്പ്പ്.യേശുക്രിസ്തു കാശ്മീരില്‍ വെച്ചാണ് മരിച്ചത് എന്ന് ഖ്രാനില്‍ ഉണ്ടോ?യേശുക്രിസ്തു കാശ്മീരിലേക്ക് പോയത് കുരിശു സംഭവത്തിന്‌ മുമ്പോ പിമ്പോ? യേശു ക്രിസ്തു ക്രൂശിക്കപ്പെട്ടില്ലെങ്കില്‍ പിന്നെ ആരാണ് ക്രൂശിക്കപ്പെട്ടത്‌? അതോ അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നോ?യേശു ക്രിസ്തു മരിച്ചത് എങ്ങനെയാണെന്ന് ഖുറാനിലുണ്ടോ?അതല്ല ഉയര്തപ്പെട്ടതാണെന്കില്‍ എപ്പോള്‍ എവിടെ വെച്ച് എങ്ങനെ എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ടോ? ഉയര്‍ത്തപ്പെട്ടത് മരിച്ചിട്ടോ ജീവനോടെയോ? ജീവനോടെയാണെങ്കില്‍ യേശുക്രിസ്തു ഇന്നും ജീവിച്ചിരിപ്പുണ്ടോ അങ്ങ് സ്വര്‍ഗ്ഗത്തില്‍?

Salim PM said...

പ്രിയ കൈചൂണ്ടീ,

താങ്കള്‍ ചോദിച്ച വിഷയങ്ങള്‍ മിക്കതും ഈ ബ്ലോഗില്‍ ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. എങ്കിലും ചുരുക്കത്തില്‍ മറുപറ്റി പറയാം.

1. ക്രിസ്തുവിനു കാശ്മീരില്‍ അഭയം നല്‍കി എന്നതിന്‍റെ സൂചന ഖുര്‍‌ആനില്‍ ഉണ്ട്.

3. ക്രിസ്തു തന്നെയാണ് ക്രൂശിക്കപ്പെട്ടത്. പക്ഷേ, അദ്ദേഹം കുരിശില്‍ നിന്നു രക്ഷപ്പെട്ടു. (ഈ വിഷയം സവിസ്തരം ഈ ബ്ലോഗില്‍ തന്നെ പ്രതിപാദിച്ചിട്ടുണ്ട്)

4. യേശു മരിച്ചുപോയി എന്നു ഖുര്‍‌ആനില്‍ ഉണ്ട്.

Unknown said...

ക്രിസ്തുവിനു കാശ്മീരില്‍ അഭയം നല്‍കി എന്നതിന്‍റെ സൂചന ഖുര്‍‌ആനില്‍ ഉണ്ട്.
“And We made the son of Mary and his mother as a Sign: We gave them both shelter on high ground, affording rest and security and furnished with springs.” (Quran 23:50)

ഇതാണ് ആ സൂചന എന്ന് വിചാരിക്കട്ടെ. ഇതല്ല എങ്കില്‍ ദയവായി അത് പറയുക. എന്തായാലും ക്രൂശില്‍ നിന്ന് രക്ഷ പെട്ട യേശു നഷ്ടപ്പെട്ട ഗോത്രങ്ങളെ തിരയാതെ കാശ്മീരില്‍ ഒളിച്ചു താമസിച്ചു എന്ന വാദം മുഖവിലക്കെടുക്കേണ്ടത് തന്നെ ആണ്!!. രണ്ടു ഗോത്രങ്ങള്‍ എന്താണാവോ അവിടെ തന്നെ നിന്ന് കളഞ്ഞത്? മുഹമ്മദു നബിയുടെ മഹത്വത്തില്‍ യേശു പങ്കാളി ആകുമെന്ന ഭയം അദ്ദേഹത്തിനു ഉണ്ടായിരുന്നതിനാലാണോ തന്‍റെ മുന്‍ ഗാമിയെപ്പറ്റി അവ്യക്തമായി മാത്രം എഴുതി വച്ചത്? യേശുവിനു പകരം യൂടസിനെയാണ് കുരിശില്‍ തറച്ചത് എന്ന അവകാശ വാദവും കേട്ടിട്ടുണ്ട് !! എന്തായാലും രക്ഷകര ദൗത്യം എന്തിനെന്നും എങ്ങിനെ എന്നും മനസ്സിലക്കിയിരുന്നെക്ങ്കില്‍ ( ഇസ്ലാമിന്റെ കാഴ്ചപ്പാടല്ല ഉദ്ദേശിചത്) ഈ ഒരു വാദത്തിനു ഇറങ്ങിത്തിരിക്കില്ലയിരുന്നു.
ഉന്നത സ്ഥലം എന്ന് പറഞ്ഞാല്‍ ഹിമാലയ പര്‍വതം ആണ് എന്നുള്ള വ്യക്ഖാനതിനു എന്ത് മറുപടി പറയാനാണ്? എന്റെ പുത്രനെ ഈജ്പ്തില്‍ നിന്ന് വിളിച്ചു എന്ന തിരുവെഴുത്തു നിറവേറാന്‍ അങ്ങോട്ടുള്ള ഒളിച്ചോത്തെ ആവാം ഈ സൂചന വ്യക്തമാക്കുന്നത്. കാരണം അമ്മ മേരിയെക്കുറിച്ചും ഇവിടെ പരമര്‌ശിക്കുന്നുംടല്ലോ

Unknown said...

ക്രിസ്തുവിനു കാശ്മീരില്‍ അഭയം നല്‍കി എന്നതിന്‍റെ സൂചന ഖുര്‍‌ആനില്‍ ഉണ്ട്.
“And We made the son of Mary and his mother as a Sign: We gave them both shelter on high ground, affording rest and security and furnished with springs.” (Quran 23:50)

ഇതാണ് ആ സൂചന എന്ന് വിചാരിക്കട്ടെ. ഇതല്ല എങ്കില്‍ ദയവായി അത് പറയുക. എന്തായാലും ക്രൂശില്‍ നിന്ന് രക്ഷ പെട്ട യേശു നഷ്ടപ്പെട്ട ഗോത്രങ്ങളെ തിരയാതെ കാശ്മീരില്‍ ഒളിച്ചു താമസിച്ചു എന്ന വാദം മുഖവിലക്കെടുക്കേണ്ടത് തന്നെ ആണ്!!. രണ്ടു ഗോത്രങ്ങള്‍ എന്താണാവോ അവിടെ തന്നെ നിന്ന് കളഞ്ഞത്? മുഹമ്മദു നബിയുടെ മഹത്വത്തില്‍ യേശു പങ്കാളി ആകുമെന്ന ഭയം അദ്ദേഹത്തിനു ഉണ്ടായിരുന്നതിനാലാണോ തന്‍റെ മുന്‍ ഗാമിയെപ്പറ്റി അവ്യക്തമായി മാത്രം എഴുതി വച്ചത്? യേശുവിനു പകരം യൂടസിനെയാണ് കുരിശില്‍ തറച്ചത് എന്ന അവകാശ വാദവും കേട്ടിട്ടുണ്ട് !! എന്തായാലും രക്ഷകര ദൗത്യം എന്തിനെന്നും എങ്ങിനെ എന്നും മനസ്സിലക്കിയിരുന്നെക്ങ്കില്‍ ( ഇസ്ലാമിന്റെ കാഴ്ചപ്പാടല്ല ഉദ്ദേശിചത്) ഈ ഒരു വാദത്തിനു ഇറങ്ങിത്തിരിക്കില്ലയിരുന്നു.
ഉന്നത സ്ഥലം എന്ന് പറഞ്ഞാല്‍ ഹിമാലയ പര്‍വതം ആണ് എന്നുള്ള വ്യക്ഖാനതിനു എന്ത് മറുപടി പറയാനാണ്? എന്റെ പുത്രനെ ഈജ്പ്തില്‍ നിന്ന് വിളിച്ചു എന്ന തിരുവെഴുത്തു നിറവേറാന്‍ അങ്ങോട്ടുള്ള ഒളിച്ചോത്തെ ആവാം ഈ സൂചന വ്യക്തമാക്കുന്നത്. കാരണം അമ്മ മേരിയെക്കുറിച്ചും ഇവിടെ പരമര്‌ശിക്കുന്നുംടല്ലോ

Salim PM said...

{{{Bobs said... ക്രിസ്തുവിനു കാശ്മീരില്‍ അഭയം നല്‍കി എന്നതിന്‍റെ സൂചന ഖുര്‍‌ആനില്‍ ഉണ്ട്.
“And We made the son of Mary and his mother as a Sign: We gave them both shelter on high ground, affording rest and security and furnished with springs.” (Quran 23:50)

ഇതാണ് ആ സൂചന എന്ന് വിചാരിക്കട്ടെ.}}}

ഇതു തന്നെയാണ് സൂചന.

{{{Bobs said...എന്തായാലും ക്രൂശില്‍ നിന്ന് രക്ഷ പെട്ട യേശു നഷ്ടപ്പെട്ട ഗോത്രങ്ങളെ തിരയാതെ കാശ്മീരില്‍ ഒളിച്ചു താമസിച്ചു എന്ന വാദം മുഖവിലക്കെടുക്കേണ്ടത് തന്നെ ആണ്!!.}}}

കശ്മീരില്‍ യേശു ഓളിച്ചു താമസിച്ചതല്ല. കാണാതെപോയ ഗോത്രങ്ങലെ തിരഞ്ഞു തന്നെയാണ് യേശു കശ്മീരില്‍ പോയത്. അവിടെ അദ്ദേഹം അവരില്‍ പ്രബോധനം നടത്തുകയും ചെയ്തു.

{{{Bobs said...രണ്ടു ഗോത്രങ്ങള്‍ എന്താണാവോ അവിടെ തന്നെ നിന്ന് കളഞ്ഞത്?}}}

ഇതൊരു സെന്‍സില്ലാത്ത ചോദ്യമാണ്.

{{{Bobs said...മുഹമ്മദു നബിയുടെ മഹത്വത്തില്‍ യേശു പങ്കാളി ആകുമെന്ന ഭയം അദ്ദേഹത്തിനു ഉണ്ടായിരുന്നതിനാലാണോ തന്‍റെ മുന്‍ ഗാമിയെപ്പറ്റി അവ്യക്തമായി മാത്രം എഴുതി വച്ചത്?}}}

ഒരവ്യക്തതയും ഇല്ല ദൈവിക വചനങ്ങളില്‍.

{{{Bobs said...യേശുവിനു പകരം യൂടസിനെയാണ് കുരിശില്‍ തറച്ചത് എന്ന അവകാശ വാദവും കേട്ടിട്ടുണ്ട് !!}}}

എനിക്കങ്ങനെ വാദമില്ല.

{{{Bobs said...എന്തായാലും രക്ഷകര ദൗത്യം എന്തിനെന്നും എങ്ങിനെ എന്നും മനസ്സിലക്കിയിരുന്നെക്ങ്കില്‍ ( ഇസ്ലാമിന്റെ കാഴ്ചപ്പാടല്ല ഉദ്ദേശിചത്) ഈ ഒരു വാദത്തിനു ഇറങ്ങിത്തിരിക്കില്ലയിരുന്നു.}}}


തലയ്ക്കകത്ത് എന്തെങ്കിലും ഉള്ള ആര്‍ക്കും മനസ്സിലാകാത്ത ഒരു കാര്യമാണ് അത്.

{{{Bobs said...ഉന്നത സ്ഥലം എന്ന് പറഞ്ഞാല്‍ ഹിമാലയ പര്‍വതം ആണ് എന്നുള്ള വ്യക്ഖാനതിനു എന്ത് മറുപടി പറയാനാണ്? എന്റെ പുത്രനെ ഈജ്പ്തില്‍ നിന്ന് വിളിച്ചു എന്ന തിരുവെഴുത്തു നിറവേറാന്‍ അങ്ങോട്ടുള്ള ഒളിച്ചോത്തെ ആവാം ഈ സൂചന വ്യക്തമാക്കുന്നത്. കാരണം അമ്മ മേരിയെക്കുറിച്ചും ഇവിടെ പരമര്‌ശിക്കുന്നുംടല്ലോ}}}

യേശു കശ്മീരില്‍ വന്നു എന്നതിന് മൂര്‍ത്തമായ തെളിവുണ്ട്. യേശുവിന്‍റെ കല്ലറ കശ്മീരില്‍ സ്ഥിതി ചെയ്യുന്നു. കല്ലറ തുറന്നു പരിശോധിച്ചാല്‍ അത് യേശുവിന്‍റേതാണ് എന്നതിനു വ്യക്തമായ തെളിവുകള്‍ ലഭിക്കും എന്നത് അഹ്‌മദിയ്യാ ജമാഅത്തിന്‍റെ തുറന്ന വെല്ലുവിളിയാണ്. ആര്‍ക്കുവേണമെങ്കിലും ഇക്കാര്യം പരിശോധിക്കാം.

Unknown said...

Salim PM said...
"ഒരവ്യക്തതയും ഇല്ല ദൈവിക വചനങ്ങളില്‍."
അവ്യക്തത ഇല്ലെങ്കില്‍ നമ്മള്‍ തമ്മില്‍ തര്‍ക്കിക്കേണ്ട കാര്യമില്ലല്ലോ !! കശ്മീരില്‍ പോയോ കന്യാകുമാരിക്ക് പോയോ എന്ന് നബിക്ക് തീര്‍ച്ച ഉണ്ടായിരുന്നെങ്കില്‍ അത് വ്യക്തമായി പറയാന്‍ ഖുറാനില്‍ സ്ഥലം ഇല്ലായിരുന്നോ? നഷ്ടപ്പെട്ട ഗോത്രങ്ങള്‍ കാശ്മീരില്‍ ഉണ്ട് എന്ന് ഖുറാനില്‍ പറയുന്നുണ്ടോ? എന്ത് കാരണത്താലാണ് രണ്ടു ഗോത്രങ്ങള്‍ ഒഴികെ ബാക്കിയുള്ളവര്‍ നഷ്ടമായത് എന്ന് മനസ്സിലാകാത്തത് കൊണ്ടാണ് "രണ്ടു ഗോത്രങ്ങള്‍ എന്താണാവോ അവിടെ തന്നെ നിന്ന് കളഞ്ഞത്?" എന്നെനിക്കു ചോദിക്കേണ്ടി വന്നത് . ഇതൊരു സെന്‍സില്ലാത്ത ചോദ്യമാണ് എന്ന് പറഞ്ഞു ഒഴിഞ്ഞു മാറാതെ."യേശുവിനു പകരം യൂടസിനെയാണ് കുരിശില്‍ തറച്ചത് എന്ന അവകാശ വാദവും കേട്ടിട്ടുണ്ട്" ധാരാളം മുസ്ലീം സഹോദരങ്ങളെ എനിക്കറിയാം.
Salim PM said... "തലയ്ക്കകത്ത് എന്തെങ്കിലും ഉള്ള ആര്‍ക്കും മനസ്സിലാകാത്ത ഒരു കാര്യമാണ് അത്." തീര്‍ച്ചയായും!! ദൈവം അത് ഇവ ജ്ഞാനികളില്‍നിന്നും ബുദ്ധിമാന്‍മാരില്‍ നിന്നും മറച്ചുവക്കുകയും ശിശുക്കല്കു വെളിപ്പെടുത്തുകയും ചെയ്തു എന്ന് ബൈബിള്‍ വചനമുണ്ട് .
"God recalled Jesus and raised him up (see Qur'an 3:55)" ഇങ്ങിനെ ശരിക്കും ഉള്ളതാണോ? മരിച്ചിട്ടാണോ മരിക്കതെയാണോ ഉയിര്‌പ്പിചതു? മരിക്കാത്ത ആള്‍ക്കാവില്ല കല്ലറ എന്ന് കരുതട്ടെ? (കാശ്മീരിലെ). ഇനി മരിച്ചിട്ട് ഉയിര്‌പ്പിചതു ശരീരത്തോടെയോ അല്ലാതെയോ?


എന്തായാലും കല്ലറ പരിശോധിക്കാനും മറ്റുമുള്ള അറിവ് എനിക്കില്ലതതിനാല്‍ ഞാന്‍ അതിനു മുതിരുന്നില്ല ആ വെല്ലുവിളി എന്നെ ബാധിക്കുന്നുമില്ല

Unknown said...

Salim
താങ്കളുടെ ഭാവനാ സംപൂര്നവും അബദ്ധ ജടിലവുമായ പോസ്റ്റുകളിൽ പകുതിയിലേറെ വായിച്ചു ! മറുപടി എഴുതണ്ട എന്ന് കരുതിയെങ്കിലും നിങ്ങളുടെ പോസ്റ്റുകൾ വായിക്കുന്ന നിഷ്പക്ഷമതികളെ അത് തെറ്റായ വഴിയിലൂടെ നയിക്കുമല്ലോ എന്നതിനാൽ എഴുതാതിരിക്കാനയില്ല.

ആദത്തിന് മുൻപ് മനുഷ്യര് ഉണ്ടായിരുന്നു എന്ന വാദം എനിക്ക് ലഭിച്ച പുതിയ അറിവാണ്. ഖുറാനിൽ എവിടെ ആണ് എന്നറിയില്ല, ദൈവം ആദതിനോട് നബിയെക്കുറിച്ച് പറയുന്ന ഒരു ഭാഗം വായിച്ചതോര്ക്കുന്നു ഇനി ഖുറാനിൽ തന്നെ ആണോ എന്നും അറിയില്ല. അവിടെ ആദം ചോദിക്കുന്നു മുഹമ്മദോ? അപ്പോൾ എനിക്ക് മുൻപ് മറ്റു മനുഷ്യര് ഉണ്ടായിരുന്നോ എന്ന്. അവിടെ വ്യക്തമായി ദൈവം അത് നിഷേധിച്ചതായാണ് ഓര്മ. അറിവുള്ളവർ പറയട്ടെ.

Unknown said...

നിങ്ങളുടെ പോസ്റ്റുകളിൽ ബൈബിളിലെ ദൈവത്തെയും മറ്റു സംഭവങ്ങളെയും നിങ്ങളിട്ട ഒരു ചട്ടക്കൂടിൽ നിന്ന് കാണാൻ പ്രേരിപ്പിക്കുന്നു. ചില അവസരങ്ങളില്ൽ എങ്കിലും ദൈവത്തിനും ദൈവ പുത്രനും ഉപദേശം നല്കാനും മടിക്കുന്നില്ല. അത്രയും ബുദ്ധിയും ഭാവനയും കൈമുതലായ തങ്ങളോടു ഒരു കഥ ഞാനും പറയാം. കാരണ്ടം ആദത്തിന്റെ ആദി പാപമാണ് നമ്മുടെ തര്ക്കത്ത്തിന്റെ പ്രധാന കാരണം.

താങ്ങൾ പറഞ്ഞ A യുടെയും B യുടെയും കഥയിലേക്ക്‌ വരാം. ഇവിടെ A എന്നയാൾ ഒരു കോടീശ്വരനാണ്. അയാൾക്ക്‌ നല്ലൊരു ഉല്ലാസക്കപ്പലുണ്ട്. ആണവ ശക്തികൊണ്ട് പ്രവര്ത്തിക്കുന്ന ഇത് ഓടിക്കാൻ അദ്ദേഹം ബഹു മിടുക്കനുമാണ്. ഒരു ദിവസം അയാളുടെ മകൻ, സൌന്ദര്യത്തിന്റെ മകുടമായ ബി, തന്റെ ഹണിമൂണ്‍ യാത്രക്ക് പോകാൻ കോടികൾ വില വരുന്ന ഈ ഉല്ലാസ നൗക ചോദിച്ചു. തന്റെ നൗക ഉപയോഗിച്ച് പരിചയം ഇല്ലാത്തതിനാൽ ചില വ്യവസ്ഥകള പറഞ്ഞു ആ പിതാവ് നൗക വിട്ടു കൊടുത്തു. ചില പ്രത്യക ലെവലുകളിൽ ഈ നൗക ഓടിക്കാൻ നാല്ല പരിജ്ഞാനം ആവശ്യമായതിനാൽ അവയിൽ ഒരിക്കലും ഓടിക്കരുതെന്നും അപകടം പറ്റിയാൽ പ്രത്യാഘാതങ്ങൾ ഭയങ്കര്മാനെന്നും മറ്റും വിശദമായി ബോദ്യപ്പെദുതി നൌക കൊടുത്തു.
ഒന്ന് രണ്ടു ദിവസത്തെ കടൽ യാത്രയിൽ താനും ഭാര്യയും നൗക ഓടിക്കുന്നതിൽ വിധഗ്ദ്ധരാന് എന്ന് അവർ വിചാരിച്ചു. അടുത്ത തുറമുഖത്തു വച്ച് പിതാവിന്റെ കമ്പനിയിൽ വച്ച് പിരിഞ്ഞു പോയിരുന്ന ഒരു വ്യക്തിയെ അവർ കണ്ടു മുട്ടി. ഇവരുടെ നൗക ഓടിക്കുന്നതിലെ പരിജ്ഞാനം കണ്ട അയാള് ചോദിച്ചു, "ഏതെങ്കിലും ലെവലിൽ ഒടിക്കരുതെന്നു പിതാവ് പറഞ്ഞിട്ടുണ്ടോ?"
"ഉവ്വ് നാലാം ലെവീൽ" എന്നവർ മറുപടി പറഞ്ഞു.
"നിങ്ങൾ പിതാവിനെ പോലെ expert ആകും എന്ന് വിചാരിച്ചു പിതാവ് പറഞ്ഞതാണ് ഇത് " എന്ന അയാളുടെ പ്രലോഭനം അവരെ സ്വാധീനിച്ചു. തുടര്ന്നുള്ള യാത്രയിൽ ഭാര്യക്ക് നാലാം ലെവലിൽ ഓടിച്ചു നോക്കാൻ തോന്നി അവൾ ഓടിച്ചു ഒരു കുഴപ്പവും കണ്ടില്ല. അവൾ അവനോടു പറഞ്ഞു നമ്മുടെ പിതാവ് നമ്മളെ കബളിപ്പിച്ചതാണ്. നീ ഓടിച്ചു നോക്കു നല്ല രസം. അവനും ഓടിച്ചു. താമസിയാതെ അവർ അപകടത്തിൽ പെട്ടു.
തകര്ന്ന നൌകയിലെ ആണവ വികിരണം ഏറ്റ അവരുടെ ശരീരം ഏറവും വിക്രുതാമായി. നൗക ഇനി ഒന്നിനും കൊള്ളാത്ത വിധം നശിച്ചു. ആ പിതാവ് വന്നു അവരെ ആള്പ്പാർപ്പില്ലത്ത്ത ഒരു ദീപിൽ വികൃത ശരീരത്തോടെ കണ്ടു. തങ്ങളോടു ക്ഷമിക്കണം എന്ന് പറഞ്ഞ അവരോടു പിതാവ് പൊറുത്തു നല്കി. ആണവ വികിരണം അവരുടെ ബുദ്ധിയെയും ബാധിച്ചിരുന്നു . തങ്ങളുടെ ആദ്യ രൂപം അവ്യക്ക്തമായി മാത്രമേ അവരുടെ ഓർമ്മയിൽ ഉണ്ടായിരുന്നുള്ളു . അപ്പോൾ ആ പിതാവ് ഇങ്ങിനെ വിചാരിച്ചു ഇവരെ വീണ്ടും എന്റെ വീട്ടിലേക്കു കൊണ്ട് പോയാൽ അത് ഇവര്ക്ക് തന്നെ ദ്രോഹമായിത്തീരും കാരണം അവർ വീട്ടിലെ മറ്റുള്ളവരെ കാണുമ്പോൾ അവരുടെ പഴയ രൂപം ഓര്മ വരികയും സ്വയം ശപിക്കുകയും അപകര്ഷതാ ബോധത്തിൽ കഴിയുകയും ആകും. മാത്രമല്ല ഇവരെ ഒരു മുറിയിലിട്ടടച്ചു അവര്ക്കുള്ള ചികിത്സ കൊടുക്കുകയും വേണം അതിലും നല്ലത് ഈ ദീപ് വിലക്ക് വാങ്ങി അവര്ക്കിവടെ കഴിയാനുള്ള സൗകര്യം ഉണ്ടാക്കി കൊടുക്കുന്നതാണ്. ചികിത്സകനെ ഇങ്ങോട്ട് അയച്ചാൽ മതിയല്ലോ? കുറച്ചു കാലം കഴിയുമ്പോൾ അസുഖം മാറുമ്പോൾ വീണ്ടും വീട്ടിലേക്കു കൂട്ടികൊണ്ട് പോകാം. അയാള് അങ്ങിനെ ചെയ്തു. ചില വാഗ്ദാനഗളും മുന്നറിയിപ്പുകളും നല്കി മടങ്ങി. അവര്ക്കുണ്ടായ കുട്ടികള്ക്കും ഈ ആണവ വികിരണം മൂലമുണ്ടായ അസുഖങ്ങൾ ഉണ്ടായി (ഒരു പക്ഷെ ജീനിനിനെ ബാധിച്ചിരിക്കാം അല്ലെ?)

ഇനിയും വിശദീകരിച്ചു എഴുതണം എന്നുണ്ട് മലയാളം ടൈപ്പ് ചെയ്യുന്നതിലുള്ള കാല താമസമാണ് പ്രശ്നം.

ഇനി കാര്യത്തിലേക്ക് കടക്കാം ഇവിടെ എ, ബി ക്ക് പൊറുത്തു നല്കി. അത് കൊണ്ട് കോടി കണക്കിന് വിലയുള്ള നൗകയുട്ടെ വില ബി കൊടുക്കേണ്ടി വന്നില്ല എന്ന് കരുതി ബി ക്കും ഭാര്യക്കും വന്ന അനർത്ഥങ്ങൾ മാറുന്നില്ല. ഇത് പൊറുത്തു തീര്ക്കനാവുമോ?

ഇത് പിതാവ് നല്കിയ ശിക്ഷയാണോ?
പിതാവ് യധാര്ത്ധത്തിൽ മകന് ആനുകൂല്യം നൽകുകയാണുണ്ടായത് അല്ലെ?
ബിയുടെ മക്കളെയും പിതാവ് ശിക്ഷിച്ചു എന്ന് പറയാനാവുമോ?
അപ്പന്റെ അബദ്ധം മക്കളിലേക്ക് പകരരുത് എന്ന് പറഞ്ഞാൽ അത് ന്യായമാണോ?

താങ്ങൾ ഇതിനകത്ത് കാണാൻ പോകുന്ന ഒരു പൊരുത്തക്കേട് ഞാൻ മുന്കൂട്ടി കാണുന്നുണ്ട് അതിനു എന്റെ മറുപടി സ്നേഹം എന്ന് മാത്രമാണ്. ഇത് ആദി പാപത്തിന്റെ പുതിയ വ്യാഖാനം അല്ല. ഇതിൽ ജീൻ എന്നൊക്കെ ഞാൻ പറയുന്നത് താങ്ങള്ക്ക് മനസ്സിലാക്കാൻ വേണ്ടി മാത്രം ( താങ്ങല്ക്കിതരിയാം എന്നെനിക്കറിയാം, എങ്കിലും നിന്കൾക്ക് അസത്യ മാര്ഗം കാട്ടി തന്നവനെ പിന്തുടർന്ന് നിങ്ങളും അസത്യവും അൽപ സത്യവും നിത്യ സത്യം എന്ന മട്ടിൽ പാവപ്പെട്ട വിശ്വാസികളുടെ മേൽ അടിചെല്പ്പിക്കുന്നു) .
വായിച്ച മറ്റു ഭാഗങ്ങളിൽ ഞാൻ എഴുടണം എന്ന് വിചാരിക്കുന്നവ പിന്നാലെ എഴുതാം. സമയവും സന്ദര്ഭവും പോലെ

Malappuram said...

ഇങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ
ഈസാ നബി ഇഹലോകവാസം വെടിഞ്ഞു എന്ന് പ്രചരിപ്പിച് ഭൂരിപാകം ജനങ്ങളും അങ്ങനെ തന്നെയാണെന്ന് കരുതി ജീവിക്കുമ്പോൾ തന്നെയാണ്
ഈസാനബി വീണ്ടും വരിക !

അപ്പോൾ ഈസാനബി മരിച്ചെന്നു കരുതിയവർ ഈസാനബിയെ ദജ്ജാലാണെന്നു തെറ്റിദ്ധരിക്കും
അങ്ങനെ തന്നെയാണ് സംഭവിക്കാൻ പോകുന്നത് കാത്തിരിക്കുക !