Tuesday, May 3, 2011
Wednesday, December 29, 2010
ക്രിസ്തുമതത്തിന്‍റെ പരിണാമം
Tuesday, June 8, 2010
ബൈബിളിലില്ലാത്ത ക്രിസ്തുമത വിശ്വാസം
"ആകയാല്‍ നിങ്ങള്‍ പുറപ്പെട്ടു, പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ സ്നാനം കഴിപ്പിച്ചും ഞാന്‍ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാന്‍ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊള്‍വിന്‍; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.
ഈ വചനത്തില്‍ മൂന്ന് അസ്തിത്വങ്ങളെക്കുറിച്ച് കേവലം പരാമര്‍ശിച്ചതുകൊണ്ട് മാത്രം അത് ത്രിത്വത്തെ സ്ഥാപിക്കലാകുന്നില്ല. ഈ പരാമര്‍ശം ശരിയാണെങ്കില്‍ അതിനെക്കുറിച്ച് യേശു പരാമര്‍ശിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ത്രിത്വത്തെ പ്രബോധിക്കുന്നതിനു പകരം യേശു എപ്പോഴും ദൈവത്തിന്‍റെ ഏകത്വത്തെപ്പറ്റിയും അവനെ ആരാധിക്കേണ്ടതിനെപ്പറ്റിയുമാണ് പറഞ്ഞത്. ഈ വസ്തുത തെളിയിക്കുന്നതിന് ചില ഉദാഹരണങ്ങള്‍:
ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവന്‍ ആകുന്നു (യോഹ. 17:3)
അതിന്നു യേശു: “എന്നെ നല്ലവന്‍ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവന്‍ ആരും ഇല്ല. വ്യഭിചാരം ചെയ്യരുതു (ലൂക്ക 18:19)
എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കര്‍ത്താവു ഏക കര്‍ത്താവു (മാര്‍ക്ക് 12:29)
യേശുവിന്‍റെ ജീവചരിത്രം ആകമാനം പരിശോധിച്ചാല്‍ അദ്ദേഹം എപ്പോഴും ദൈവത്തിന്‍റെ ഏകത്വം മാത്രമാണ് പ്രേഷണം ചെയ്തതായി മനസ്സിലാക്കാന്‍ സാധിക്കുക. ത്രിത്വത്തെപ്പറ്റി അദ്ദേഹം പ്രബോധനം ചെയ്ത ഏതെങ്കിലും ഒരു സംഭവം ചൂണ്ടിക്കാണിക്കാന്‍ സാധ്യമല്ല. അദ്ദേഹം സ്വയം തന്നെ ദൈവത്തിന്‍റെ ഏകത്വത്തില്‍ വിശ്വസിക്കുക മാത്രമല്ല അത് മറ്റുള്ളവരില്‍ പ്രചരിപ്പിച്ചതായി നിരവധി സംഭവങ്ങള്‍ ബൈബിളില്‍ രേഖപ്പെട്ടുകിടക്കുന്നു. യേശുവിന്‍റെ കുരിശു സംഭവത്തിനു മുമ്പ് നടന്ന ബൈബിള്‍ വിവരണങ്ങള്‍ ഈ വസ്തുത ശക്തമായി തെളിയിക്കുന്നു.
യേശൂവിനെ കുരിശിക്കാന്‍ വേണ്ടി യഹൂദികള്‍ പിടിച്ചപ്പോള്‍ എന്തായിരുന്നു വാസ്തവത്തില്‍ അദ്ദേഹത്തില്‍ ചുമത്തപ്പെട്ട കുറ്റം? ഇദ്ദേഹം ദൈവത്തില്‍ പങ്കുകാരനാണെന്ന് സ്വയം വാദം ഉന്നയിച്ചു എന്നതായിരിക്കണമല്ലോ അദ്ദേഹത്തില്‍ ആരോപിക്കപ്പെട്ട കുറ്റം. അതായത് ദൈവത്തിന്‍റെ ത്രിത്വ സങ്കല്പ്പത്തിലെ ഒരംശം താനാണെന്ന് യേശു വാദിച്ചു എന്ന്. യോഹന്നന്‍റെ സുവിശേഷപ്രകാരം യേശുവിനെ വിചാരണ വേളയില്‍ ചോദ്യം ചെയ്തപ്പോള്‍ യേശുപറഞ്ഞു:
മഹാപുരോഹിതന്‍ യേശുവിനോടു അവന്‍റെ ശിഷ്യന്മാരെയും ഉപദേശത്തെയും കുറിച്ചു ചോദിച്ചു. അതിന്നു യേശു: ഞാന്‍ ലോകത്തോടു പരസ്യമായി സംസാരിച്ചിരിക്കുന്നു; പള്ളിയിലും എല്ലാ യെഹൂദന്മാരും കൂടുന്ന ദൈവാലയത്തിലും ഞാന്‍ എപ്പോഴും ഉപദേശിച്ചു;
രഹസ്യമായി ഒന്നും സംസാരിച്ചിട്ടില്ല. നീ എന്നോടു ചോദിക്കുന്നതു എന്തു? ഞാന്‍ സംസാരിച്ചതു എന്തെന്നു കേട്ടവരോടു ചോദിക്ക; ഞാന്‍ പറഞ്ഞതു അവര്‍ അറിയുന്നു എന്നു ഉത്തരം പറഞ്ഞു. (യോഹ. 18:19-21)
യേശു തന്‍റെ പ്രബോധനം പരസ്യമായിട്ടാണ് നടത്തിയതെന്ന് ഈ വചനം തെളിയിക്കുന്നു. അദ്ദേഹം പ്രവാചകന്മാരുടെ പാരമ്പര്യം പിന്തുടര്‍ന്നുകൊണ്ട് സത്യം ഒന്നും തന്നെ മറച്ചു വയ്ക്കാതെ എല്ലാം പരസ്യമായി പറയുകയാണ് ചെയ്തത്. ഈ സാഹചര്യത്തില്‍ അദ്ദേഹം യഹൂദന്മാര്‍ക്ക് അഹിതകരമായ ദൈവ ദൂഷണം (ത്രിത്വവാദം) പറയുകയാണെങ്കില്‍ പരസ്യമായി പറഞ്ഞ അക്കാര്യം കേട്ട ആയിരക്കണക്കിനു ശ്രോതാക്കള്‍ ഉണ്ടാകുമായിരുന്നു. അപ്പോള്‍ അദ്ദേഹത്തിന്‍റെ മേലുള്ള കുറ്റം തെളിയിക്കാന്‍ നിരവധി സാക്ഷികളും ഉണ്ടാകുമായിരുന്നു. പക്ഷേ, അങ്ങനെ ഒരിക്കലും സംഭവിച്ചിട്ടില്ല. അതിനു വിരുദ്ധമായി യേശുവിന്‍റെ വിശ്വാസമില്ലായ്മ തെളിയിക്കാന്‍ അവര്‍ സാക്ഷികളെ തിരയുകയായിരുന്നു. യേശു യഹൂദരുടെ ഏകദൈവ വിശ്വാസത്തിനെതിരാണെന്നു സ്ഥാപിക്കാന്‍ ഒരു സാക്ഷിയെപ്പോലും ഹാജരാക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. യഹൂദ പുരോഹിത മുഖ്യന്‍ കള്ളസാക്ഷിയെപ്പോലും ഹാജരാക്കി നോക്കി. പക്ഷേ, അവര്‍ക്ക് കെട്ടിച്ചമച്ച ആരോപണം തെളിയിക്കാന്‍ കഴിഞ്ഞില്ല. ഇതെ ഇപ്രകാരം ബൈബിളില്‍ രേഖപ്പെട്ടു കിടക്കുന്നു:
മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന്നു അവന്റെ നേരെ കള്ളസ്സാക്ഷ്യം അന്വേഷിച്ചു;
കള്ളസ്സാക്ഷികള്‍ പലരും വന്നിട്ടും പറ്റിയില്ല (മത്താ. 26: 59,60)
മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന്നു അവന്റെ നേരെ സാക്ഷ്യം അന്വേഷിച്ചു കണ്ടില്ലതാനും. അനേകര്‍ അവന്‍റെ നേരെ കള്ളസ്സാക്ഷ്യം പറഞ്ഞിട്ടും സ്സാക്ഷ്യം ഒത്തുവന്നില്ല (മാര്‍ക്ക്. 16:55-59)
യേശുവിനെതിരെ യഹൂദര്‍ നടത്തിയ ദുരാരോപണങ്ങള്‍ തെളിയിക്കാന്‍ സത്യ സാക്ഷികളെ ഹാജരാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. അത് ഈ ബൈബിള്‍ പരാമര്‍ശങ്ങളില്‍ നിന്നു വളരെ വ്യക്തമാണ്. അവരുടെ ആരോപണങ്ങളില്‍ നീതിമാനായ ന്യായാധിപന്‍ അതൃപ്തി രേഖപ്പെടുത്തിയതായി വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു:
പീലാത്തൊസ് മഹാപുരോഹിതന്മാരോടും പുരുഷാരത്തോടും: ഞാന്‍ ഈ മനുഷ്യനില്‍ കുറ്റം ഒന്നും കാണുന്നില്ല എന്നു പറഞ്ഞു. (ലൂക്ക്. 23:4)
പീലാത്തൊസ് മഹാപുരോഹിതന്മാരെയും പ്രമാണികളെയും ജനത്തെയും വിളിച്ചു കൂട്ടി. അവരോടു: ഈ മനുഷ്യന്‍ ജനത്തെ മത്സരിപ്പിക്കുന്നു എന്നു പറഞ്ഞു നിങ്ങള്‍ അവനെ എന്‍റെ അടുക്കല്‍ കൊണ്ടുവന്നുവല്ലോ; ഞാനോ നിങ്ങളുടെ മുമ്പാകെ വിസ്തരിച്ചിട്ടും നിങ്ങള്‍ ചുമത്തിയ കുറ്റം ഒന്നും ഇവനില്‍ കണ്ടില്ല. ഹെരോദാവും കണ്ടില്ല; അവന്‍ അവനെ നമ്മുടെ അടുക്കല്‍ മടക്കി അയച്ചുവല്ലോ; ഇവന്‍ മരണയോഗ്യമായതു ഒന്നും പ്രവര്‍ത്തിച്ചിട്ടില്ല സ്പഷ്ടം. (ലൂക്ക്. 23:14,15)
പീലാത്തൊസ് അവനോടു: സത്യം എന്നാല്‍ എന്തു എന്നു പറഞ്ഞു പിന്നെയും യെഹൂദന്മാരുടെ അടുക്കല്‍ പുറത്തു ചെന്നു അവരോടു: ഞാന്‍ അവനില്‍ ഒരു കുറ്റവും കാണുന്നില്ല (യോഹ.18:38)
ആരവാരം അധികമാകുന്നതല്ലാതെ ഒന്നും സാധിക്കുന്നില്ല എന്നു പീലാത്തൊസ് കണ്ടിട്ടുവെള്ളം എടുത്തു പുരുഷാരം കാണ്‍കെ കൈ കഴുകി: ഈ നീതിമാന്‍റെ രക്തത്തില്‍ എനിക്കു കുറ്റം ഇല്ല; നിങ്ങള്‍ തന്നേ നോക്കിക്കൊള്‍വിന്‍ എന്നു പറഞ്ഞു. (മത്താ. 27:24)
ഏകദൈവത്തില്‍ വിശ്വസിക്കുന്ന യഹൂദികള്‍ കോടതിയില്‍ ഉണ്ടായിരുന്നുവല്ലോ. ക്രിസ്ത്യാനികളില്‍ ഭൂരിപക്ഷവും ഇന്നു വിശ്വസിക്കുന്നതുപോലെ ത്രിത്വത്തെക്കുറിച്ച് യേശു പ്രബോധിച്ചിരുന്നുവെങ്കില്‍ യഹൂദന്മാന്‍ അക്കാര്യം കോടതിയില്‍ സ്ഥാപിക്കുമായിരുന്നു. തീര്‍ച്ചയായും യഹൂദികളുടെ മതവിശ്വാസത്തിനെതിരെ ദൈവ ദൂഷണം പറഞ്ഞതായും അതുവഴി യേശു കുറ്റവാളിയാണെന്ന് എളുപ്പത്തില്‍ സ്ഥാപിക്കാനും സാധിക്കുമായിരുന്നു. അദ്ദേഹത്തിന്‍റെ മേലുള്ള ദൈവദൂഷണ കുറ്റം തെളിയിക്കപ്പെട്ടില്ലെന്നു മാത്രമല്ല അദ്ദേഹത്തിനെതിരെ കോടതിയില്‍ ഹാജരാക്കിയ സാക്ഷികളെല്ലാം കള്ള സാക്ഷികളാണെന്ന് തെളിയുകയുമാണുണ്ടായത്.
'ഞാന്‍ ലോകത്തോട് പരസ്യമായി സംസാരിരിക്കുന്നു' എന്ന് യേശു പറഞ്ഞതായി യോഹന്നാന്‍ (18:20) രേഖപ്പെടുത്തുന്നു. വാസ്തവത്തില്‍ ത്രിത്വത്തെക്കുറിച്ച് യേശു പ്രബോധിച്ചിരുന്നുവെങ്കില്‍ ആയിരക്കണക്കിന് സാക്ഷികളെ എളുപ്പത്തില്‍ ലഭിക്കുമായിരുന്നു. അദ്ദേഹമാകട്ടെ പരസ്യമായിട്ടാണ് തന്‍റെ വിശ്വാസപ്രഖ്യാപനം നടത്തിയത്. ഒന്നും രഹസ്യമായിരുന്നില്ല. യേശു ത്രിത്വം പറഞ്ഞിരുന്നുവെങ്കില്‍ അവര്‍ക്ക് കള്ളസാക്ഷികളെ ഹാജരാക്കേണ്ടിവരുമായിരുനില്ല. യേശു പറഞ്ഞ കാര്യങ്ങള്‍ യഹൂദ മതത്തിന്‍റെ അംഗീകൃത വിശ്വാസമായ എകദൈവ വിശ്വാസത്തിനെതിരായോ, ദൈവ ദൂഷണമോ ആണെന്ന് തെളിയിക്കാന്‍ ഒരു യഥാര്‍ത്ഥ സാക്ഷിയെപ്പോലും ഹാജരാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. ഇതില്‍ നിന്ന് ഒരാള്‍ക്ക് ന്യായമായും എത്തിച്ചേരാവുന്ന നിഗമനം യേശു ഒരിക്കലും ത്രിത്വസിദ്ധാന്തം പറഞ്ഞിട്ടില്ല എന്നാണ്. പ്രവാചകന്മാരുടെ പാരമ്പര്യം പിന്തുടര്‍ന്നുകൊണ്ട് ദൈവത്തിന്‍റെ ഏകത്വത്തെ പ്രബോധിക്കുകയാണ് അദ്ദേഹം ചെയ്തത്. ഇതില്‍ നിന്ന് മനസ്സിലാകുന്നത്, യേശുവിന്‍റെ കാലത്ത് ത്രിത്വവിശ്വാസം നിലവിലില്ലായിരുന്നു എന്നാണ്; ക്രിസ്തുമതത്തില്‍ പിന്നീട് ചേര്‍ക്കപ്പെട്ട ഒരു വിശ്വാസമാണത്.
Thursday, June 3, 2010
Wednesday, June 2, 2010
യേശുക്രിസ്തു കശ്മീരില്‍
യേശുവിന്‍റെ ശരീരത്തിന് എന്ത് സംഭവിച്ചു എന്നതിനെപ്പറ്റിയുള്ള അഹ്‌മദിയ്യാ വീക്ഷണം വളരെ വ്യക്തവും, യുക്തിപരവും, വസ്തുതാപരവുമാണ്. യേശുവിന്ന് എന്ത് സംഭവിച്ചു എന്ന കാര്യം അതിന്‍റെ മഹത്വത്തിന്‍റെ പരിവേഷത്തോടെ സത്യത്തിന്‍റെ വെളിച്ചത്തില്‍ അഹ്‌മദിയ്യാപ്രസ്ഥാനം അവതരിപ്പിച്ചിരിക്കുന്നു. യേശുവിനെപ്പറ്റിയുള്ള യാഥാര്‍ത്ഥ്യംഏറ്റവും ഹൃദയഹാരിയാണ്. ഇതിഹാസത്തിന്‍റെ കൃത്രിമ പരിവേഷങ്ങള്‍അദ്ദേഹത്തിന്‍റെ മേല്‍ അണിയിക്കേണ്ടതില്ല. പാപപങ്കിലമായ മനുഷ്യസ മുദായത്തിനുവേണ്ടി ജീവിതം മുഴുവന്‍ അദ്ദേഹം അനുഭവിച്ച കടുത്തയാതനകള്‍ അവസാനം ക്രൂശീകരണത്തില്‍ വന്നുനില്‍ക്കുന്നു. കുരിശില്‍ നിന്നുള്ള അദ്ദേഹത്തിന്‍റെ മോചനവും അതിനെ തുടര്‍ന്ന് കാണാതെ പോയ പത്ത് ഇസ്രയേല്‍ ഗോത്രങ്ങളെത്തേടിയുള്ള യാത്രയും പരമകാരുണികനും കരുണാനിധിയുമായ ദൈവത്തിന്‍റെ വാഗ്ദാനമനുസരിച്ചുള്ളതാണ്. അതായത് ക്രൂശീകരണത്തിന് മുമ്പ് അദ്ദേഹം ദൈവികസന്ദേശങ്ങള്‍ പ്രേഷണം ചെയ്തിരുന്ന രണ്ട് ഇസ്രയേലീ ഗോത്രങ്ങള്‍ക്കിടയില്‍ മാത്രമല്ല, പുറത്ത് പ്രവാസികളായിക്കഴിഞ്ഞിരുന്ന ബാക്കി പത്ത് ഗോത്രങ്ങളിലും ദൈവികസന്ദേശം എത്തിക്കേണ്ട ചുമതല അദ്ദേഹത്തിന്നുണ്ടായിരുന്നു. അപ്പോള്‍ മാത്രമേ അദ്ദേഹത്തിന്‍റെ ദൌത്യത്തിന് പരിപൂര്‍ണ്ണത കൈവരികയുള്ളൂ. ഇതാണ് യേശുവിന്‍റെ ജീവിതത്തിന്‍റെ സംഭവഹുലവും പരിശുദ്ധവുമായ യാഥാര്‍ത്ഥ്യങ്ങള്‍.
നൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് അഹ്‌മദിയ്യാ മുസ്‌ലിം സമൂഹത്തിന്‍റെ സ്ഥാപകനായിരുന്ന ഹദ്‌റത്ത് മിര്‍സാ ഗുലാം അഹ്‌മദ് (അ) യേശു തന്‍റെ ആദ്യകാല പ്രഭാഷണങ്ങളില്‍ സൂചിപ്പിച്ചത് പോലെ കുരിശില്‍ നിന്ന് രക്ഷപ്പെടുകയുണ്ടായി എന്ന് പ്രഖ്യാപിച്ചു. ദുരൂഹതകള്‍ക്കി ടയില്‍ കഴിഞ്ഞിരുന്ന യേശുവിന്‍റെ ജീവിതത്തിലെ സമുജ്ജ്വല സത്യ ങ്ങള്‍ ഇസ്‌ലാമിക ചരിത്രത്തിലാദ്യമായി ദൈവനിയോഗിതനായ അദ്ദേഹം മറനീക്കി പുറത്തുകൊണ്ടുവന്നു. ഭൂരിപക്ഷീയരായ യാഥാസ്ഥിതിക മുസ്‌ലിംകളുടെ രോഷം നിറഞ്ഞ മുഖത്ത് നോക്കി യേശു കുരിശില്‍ മരിക്കുകയോ ആകാശത്തേക്ക് കയറിപ്പോകുകയോ ചെയ്തിട്ടില്ല എന്നും ദൈവിക വാഗ്ദാനപ്രകാരം കുരിശ് പീഡനത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയാണുണ്ടായതെന്നും ഹദ്‌റത്ത് മിര്‍സാ ഗുലാം അഹ്‌മദ്(അ) പ്രഖ്യാപിച്ചു. അതിനുശേഷം യേശു സ്വയം വാഗ്ദാനം ചെയ്തത്‌പ്രകാരം കാണാതെ പോയ ഇസ്രായേല്‍ ഗോത്രങ്ങളെ തേടിപ്പോയി. ഇന്ത്യയിലെ കശ്മീരിലും മറ്റു പ്രദേശങ്ങളിലും കുടിയേറിപ്പാര്‍ത്ത ഇസ്രയേലി ഗോത്രങ്ങളുടെ ഏറ്റവും സാധ്യമായ സഞ്ചാരപാത അഫ്ഗാനിസ്ഥാന്‍ വഴിയാണെന്ന് ഒരാള്‍ക്ക് ന്യായമായും ഊഹിക്കാന്‍ കഴിയും. അവിടങ്ങളിലെല്ലാം ഇസ്രായേലി ഗോത്രങ്ങള്‍ അധിവസിച്ചിരുന്നതായിറിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലേയും കശ്മീരിലേയും ജനങ്ങള്‍, കുടിയേറിപ്പാര്‍ത്ത ഇസ്രായേലീ ഗോത്രങ്ങളില്‍ നിന്നുള്ള ശാഖകളാണെന്നതിന് ചരിത്രപരമായ ശക്തമായ തെളിവുകളുണ്ട്. യേശു അവസാനം സാധാരണ നിലയില്‍ മരിക്കുകയും കശ്മീരിലെ ശ്രീനഗറില്‍കബറടക്കം ചെയ്യപ്പെട്ടുവെന്നും ഹദ്‌റത്ത് മിര്‍സാ ഗുലാം അഹ്‌മദ് (അ) വെളിപ്പെടുത്തുകയും ചെയ്തു.
യേശുവിന്‍റെ ശരീരം ജന്‍മസ്ഥലത്തുനിന്നും കാണാതായ പ്രഹേളിക സംബന്ധിച്ച് ഏറ്റവും ന്യായയുക്തവും വാസ്തവികവുമായ വിശദീകരണമാണ് അഹ്‌മദികള്‍ മുന്നോട്ടു വെക്കുന്നത്. നിരവധി തവണ അവര്‍ഈ വിശദീകരണത്തിന് ഖണ്ഡനം അഭിമുഖീകരിച്ചിട്ടുണ്ട്. കുരിശില്‍ നിന്ന് രക്ഷപ്പെട്ടെന്നാല്‍പോലും ജൂദിയായില്‍ നിന്നും കശ്മീര്‍ വരെയുള്ള ദീര്‍ഘവും ദുര്‍ഘടവുമായ യാത്ര അവിശ്വസനീയമാണെന്നാണ് അവരുടെഖണ്ഡനം. ഈ എതിര്‍വാദം കേള്‍ക്കുന്ന അഹ്‌മദികള്‍ ചോദിക്കാറു ണ്ട്: 'ഏതു ദൂരമാണ് ദൈര്‍ഘ്യമേറിയത്? ഫലസ്തീനില്‍ നിന്ന് കശ്മീരി ലേക്കുള്ള ദൂരമോ? ഭൂമിയില്‍ നിന്ന് അതിവിദൂരമായ ആകാശത്തേ ക്കുള്ള ദൂരമോ?'* വീണ്ടും അഹ്‌മദികള്‍ അവരോടു അത്ഭുതം കൂറി ചോദിക്കാറുണ്ട്, കാണാതെ പോയ ഇസ്രയേല്‍ ഗോത്രങ്ങളെത്തേടി താന്‍ പോകുമെന്ന് പറഞ്ഞ യേശുവിന്‍റെ വാഗ്ദാനത്തിന് എന്ത് സംഭവിച്ചു? യേശു ഫലസ്തീനില്‍ നിന്നും യാത്ര പറഞ്ഞ് നേരെ ചൊവ്വേ ആകാശത്ത് പോയി ദൈവത്തിന്‍റെ വലത് ഭാഗത്ത് ഇരിക്കുകയാണെങ്കില്‍ അദ്ദേഹം തന്‍റെ വാഗ്ദാനം മറന്നുപോകുകയല്ലേ ചെയ്തത്? അതല്ല, അദ്ദേഹത്തിന്‍റെ വാഗ്ദാനം പാലിക്കാന്‍ അദ്ദേഹത്തിന് കഴിയാതെ പോയോ? അല്ലാത്തപക്ഷം നാം നേരത്തെ പറഞ്ഞത്പോലെ ഇസ്രയേല്‍ ഗോത്രത്തിലെ കാണാതെ പോയ ഗോത്രങ്ങള്‍ ആദ്യമേ ആകാശത്തേക്ക് കയറിപ്പോവുകയും അവരെ അന്വേഷിച്ച് പിന്നാലെ യേശുവും പോയതാണെന്ന് കരുതാമോ?
Sunday, May 30, 2010
യേശുവിന്‍റെ ശരീരത്തിന് എന്തുസംഭവിച്ചു?
ഇന്നത്തെ ക്രിസ്ത്യാനികള്‍ അവതരിപ്പിക്കുന്ന ക്രൂശീകരണം, സ്വര്‍ഗ്ഗാരോഹണം എന്നീ ഉപാഖ്യാനങ്ങളെ യുക്തിയുടേയും സാമാന്യ ബുദ്ധിയുടേയും അടിസ്ഥാനത്തില്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ അവയില്‍ കൂടുതല്‍ നിരര്‍ത്ഥകമായ കാര്യങ്ങള്‍ അടങ്ങിയിരിക്കുന്നതായികാണാം. യേശുവിന്‍റെ മനുഷ്യശരീരത്തിലേക്കുള്ള തിരിച്ചുവരവിനെപ്പറ്റി വേണ്ടുവോളം പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. യേശു അന്തിമമായി സ്വര്‍ഗ്ഗാരോഹണം നടത്തിയിരുന്നുവെങ്കില്‍ അദ്ദേഹത്തിന്‍റെ ശരീരത്തിന് എന്ത് സംഭവിച്ചു എന്ന കാര്യമെടുത്താല്‍ മാത്രം മതി ഇത് വ്യക്തമാവാന്‍.
യേശുവിന്‍റെ ശരീരത്തിന് എന്ത് സംഭവിച്ചു എന്ന ചോദ്യത്തെ അഭിമുഖീകരിക്കുമ്പോള്‍ ചില ക്രിസ്ത്യാനികള്‍ പറയാറുള്ളത്, ക്രിസ്തുവിന്‍റെസ്ഥൂല ശരീരം ഒരു പ്രകാശത്തോടെ വിഘടനത്തിനു വിധേയമായി അപ്രത്യക്ഷമാവുകയും സ്വര്‍ഗ്ഗസ്ഥനായ തന്‍റെ പിതാവിലേക്ക് കരേറുകയുംചെയ്തു' എന്നാണ്. ഇത് മൌലികമായ ഒരു പ്രശ്നം ഉയര്‍ത്തുന്നു. തന്‍റെ സ്ഥൂല ശരീരത്തില്‍ നിന്നുമുള്ള ഒഴിഞ്ഞുപോക്കിന്‍റെ ഫലമായി ഇത്ര വലിയ സ്ഫോടനം സംഭവിച്ചുവെങ്കില്‍ എന്തുകൊണ്ട് ഈ പ്രതിഭാസം അദ്ദേഹത്തിന്‍റെ ആദ്യത്തെ മരണസമയത്ത് സംഭവിച്ചില്ല? കുരിശില്‍ തൂങ്ങിക്കിടക്കുന്ന യേശുവിന്‍റെ മരണത്തെപ്പറ്റിയുള്ള ഒരേയൊരു പരാമര്‍ശം മത്തായിയുടെ വാക്കുകളില്‍ കാണുന്നത് ഇപ്രകാരമാണ്. 'ഉറക്കെനിലവിളിച്ചു പ്രാണനെ വിട്ടു' എന്ന്. ശരീരത്തില്‍ നിന്നും സാധാരണ പോലെ ആത്മാവിന്‍റെ വേര്‍പെടലല്ലാതെ മറ്റൊന്നും സംഭവിച്ചിട്ടില്ല എന്ന് ഇവിടെ വ്യക്തമാണ്. യേശുവിന്‍റെ ശരീരം ഒരു പ്രകാശ വിസ്ഫോടനത്തോടെ അപ്രത്യക്ഷമാകാത്തത് കാരണം അദ്ദേഹം കുരിശില്‍ വെച്ച് മരിച്ചിട്ടില്ല എന്ന് നമുക്ക് ഊഹിച്ചുകൂടേ? എന്തുകൊണ്ട് യേശു തന്‍റെ ശരീരത്തില്‍ നിന്നും രണ്ടാം തവണ മോചിതനായപ്പോള്‍ മാത്രം ഇങ്ങനെ സംഭവിച്ചു? ഈ സാഹചര്യത്തില്‍ രണ്ടേ രണ്ട് വഴികളിലൂടെ മാത്രമേനമുക്ക് മുന്നോട്ടുപോകാന്‍ സാധ്യമാകൂ.
1 - ഒന്നാമത്തെ വഴി ഇപ്രകാരമാണ്: യേശുവിന്‍റെ ആത്മാവ് ശരീര ത്തിലേക്ക് തിരിച്ചുവന്നതിനുശേഷം (കുരിശില്‍ മരിച്ചുകഴിഞ്ഞുള്ള ഉയിര്‍പ്പിന് ശേഷം) ശരീരത്തില്‍ ശാശ്വതമായി നിലനിന്നിട്ടില്ല. സ്വര്‍ഗ്ഗാരോഹണ സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്‍റെ ശരീരം ഉപേക്ഷിക്കുകയും ശുദ്ധമായ ആത്മാവായിക്കൊണ്ട് ദൈവത്തിലേക്ക് കരേറുകയും ചെയ്തു.
ഇത് വസ്തുതകള്‍ക്ക് നിരക്കുന്നതോ ഗ്രഹിക്കാന്‍ സാധിക്കുന്നതോഅല്ല. കാരണം യേശു രണ്ട് തവണ മരിച്ചു എന്ന മൂഢവിശ്വാസത്തിന്‍റെ അന്ധമായ പാതയിലേക്കാണ് അത് നമ്മെ നയിക്കുന്നത്. ആദ്യതവണ കുരിശിലും രണ്ടാം തവണ സ്വര്‍ഗ്ഗാരോഹണ വേളയിലും!
2 - രണ്ടാമത്തെ വഴി: മനുഷ്യശരീരത്തില്‍ തന്നെ യേശു ശാശ്വതമായിനിലനിന്നിരുന്നുവെന്നതാണ്.
ദൈവത്തിന്‍റെ മഹത്വത്തിനും, പ്രതാപത്തിനും അനുയോജ്യമല്ലാത്തതും അവനെ സംബന്ധിച്ച് അറപ്പുണ്ടാക്കുന്നതുമായ ഈ സങ്കല്‍പ്പം ഒരിക്കലും അംഗീകരിക്കാന്‍ സാധ്യമല്ല.
മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ സാമാന്യ ബുദ്ധിയുടെതായ കാഴ്ചപ്പാടാണ് നമുക്കുള്ളത്. അതായത്, 'പുരാതന കാലത്തെ ബഹിരാകാശ യത്രാസങ്കല്‍പ്പം പോലെ മനസ്സിലാക്കുന്നതില്‍ പറ്റിയ ഒരു പ്രമാദമായിരിക്കണം യേശുവിന്‍റെ സ്വര്‍ഗ്ഗാരോഹണകഥ. ആകാശം എന്നത് സൂര്യനും ചന്ദ്രനും, ഗാലക്സിക്കും അകലെയുള്ള ഒരു സ്ഥലമാണ് എന്ന് അവര്‍തെറ്റിദ്ധരിച്ചു. സത്യം ഇപ്പറഞ്ഞതൊന്നുമല്ല. പില്‍ക്കാലത്ത് ക്രിസ്തുമതത്തിന്‍റെ രൂപീകരണവേളയില്‍ അഭിമുഖീകരിച്ചതും ഉത്തരം നല്‍കാന്‍ സാധിക്കാത്തതുമായ പ്രഹേളികകള്‍ക്ക് പ്രതിവിധിയെന്നോണമായിരിക്കണം അത്തരം കെട്ടുകഥകള്‍ ആവിര്‍ഭവിക്കാന്‍ കാരണം. യേശു ദൃഷ്ടിയില്‍ നിന്നും അപ്രത്യക്ഷനായപ്പോള്‍ സ്വാഭാവികമായും പിന്നീട് അദ്ദേഹത്തിന് എന്ത് സംഭവിച്ചു എന്ന ചോദ്യം ഉയര്‍ന്നുവന്നിട്ടുണ്ടായിരിക്കും. അദ്ദേഹത്തിന്‍റെ ശരീരം അവിടെ ഇല്ലാത്തത് കാരണം യേശു മരിച്ചിരുന്നില്ല എന്ന് പ്രചരിപ്പിച്ച് ഈ പ്രശ്നത്തില്‍ നിന്നും തലയൂരാന്‍ ആദിമക്രിസ്ത്യാനികള്‍ ശ്രമിച്ചിരുന്നില്ല. വാസ്തവത്തില്‍ തന്‍റെ ശരീരത്തോടൊപ്പം അദ്ദേഹം ദൂരെ ദിക്കുകളിലേക്ക് നടന്നുനീങ്ങുകയായിരുന്നു. ഈ യഥാര്‍ത്ഥ സംഗതി പറഞ്ഞ് ശരീരം അവിടെ കാണാതായത് സംബന്ധിച്ച പ്രശ്നം പരിഹരിക്കാമായിരുന്നു. പക്ഷേ അവര്‍ക്ക് ഈ വാസ്തവം പറയാന്‍ സാധ്യമല്ലായിരുന്നു. യേശു ജുദിയായില്‍ നിന്നും വിദൂര ദിക്കുകളിലേക്ക് സഞ്ചരിക്കുന്നത് കണ്ടതായി സമ്മതിക്കുന്ന പക്ഷം നീതിപീഠത്തിന്‍റെ ശിക്ഷയില്‍ നിന്നു രക്ഷപ്പെട്ട ഒരു അപരാധിയെ സഹായിക്കുന്നയാള്‍ എന്ന നിലക്ക് റോമന്‍ നിയമം അവരുടെ മേലും കുറ്റം വിധിച്ചേക്കുമോ എന്ന് അവര്‍ ഭയപ്പെട്ടിട്ടുണ്ടാവും.
ആശയം എത്രതന്നെ വിചിത്രമായിരുന്നാലും യേശുവിന്‍റെ സ്വര്‍ഗ്ഗാരോഹണകഥ അവര്‍ക്ക് ചോദ്യങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള സുരക്ഷിതമായ ഒരു പോംവഴിയായിരുന്നു. പക്ഷേ അതില്‍ അവാസ്തവം കലര്‍ന്നിരുന്നു. ഘോരമായ സാഹചര്യത്തിലും അത്തരം അസത്യപ്ര സ്താവങ്ങളില്‍ അഭയം തേടാതിരുന്ന യേശുവിന്‍റെ ആദ്യകാല ശിഷ്യന്‍മാരുടെ സത്യസന്ധതക്ക് മുമ്പില്‍ നാം നമ്മുടെ ആദരങ്ങള്‍ അര്‍പ്പിക്കേണ്ടതുണ്ട്. വ്യാജപ്രസ്താവനകള്‍ നടത്തി പുകമറക്കുള്ളില്‍ അഭയം തേടുന്നതിന് പകരം എല്ലാ സുവിശേഷകന്‍മാരും ഈ വിഷയത്തില്‍ മൌനംപാലിക്കുകയാണ് ചെയ്തത്. ശത്രുക്കളുടെ തീക്ഷ്ണമായ പരിഹാസവചനങ്ങള്‍ ആദിമ ക്രിസ്ത്യാനികള്‍ തീര്‍ച്ചയായും സഹിച്ചിട്ടുണ്ടാവും. പക്ഷേ അവര്‍ മൌനം പാലിക്കുകയാണുണ്ടായത്.
യേശുവിന്‍റെ അപ്രത്യക്ഷമാകലിലെ ആന്തരരഹസ്യങ്ങളറിയുന്നവരുടെ ഭാഗത്ത് നിന്നുള്ള നിഗൂഢാത്മകമായ ഈ മൌനമാണ് പില്‍ക്കാലക്രിസ്തീയ തലമുറകളില്‍ സംശയത്തിന്‍റെ വിത്ത് വിതക്കാന്‍ കാരണം. യേശുവിന്‍റെ ആത്മാവ് ശരീരത്തില്‍ നിന്നു വേര്‍പെട്ടതിനുശേഷം അദ്ദേഹത്തിന്‍റെ ശരീരത്തെ സംബന്ധിച്ച് യാതൊരു പരാമര്‍ശവും എന്തുകൊണ്ട് ഉണ്ടായില്ല എന്നത് സംബന്ധിച്ച് അവര്‍ അത്ഭുതപ്പെട്ടിട്ടുണ്ടാവണം. ആ ശരീരം എവിടെ? അതിന് എന്ത് സംഭവിച്ചു? ആ ശരീരത്തിലെയേശുവിന്‍റെ ആത്മാവ് വീണ്ടും തിരിച്ചുവന്നെങ്കില്‍ എന്തുകൊണ്ട് അത് അതേ ശരീരത്തില്‍ തന്നെ വന്നുചേര്‍ന്നു? ഈ ചോദ്യം നിര്‍ണ്ണായകവും ഉത്തരമില്ലാത്തതുമായ മറ്റനേകം ചോദ്യങ്ങളുയര്‍ത്തുന്നു. അതേ പൂര്‍വ്വ ശരീരത്തിലേക്ക് തന്നെയുള്ള മടക്കമാണ് പുനരുത്ഥാനമെങ്കില്‍ രണ്ടാമതും ആ സ്ഥൂലശരീരത്തില്‍ ബന്ധനസ്ഥനായതിനുശേഷം യേശുക്രിസ്തു വിന് എന്താണ് സംഭവിച്ചത്? അദ്ദേഹം ശാശ്വതനായി പ്രസ്തുത ശരീരത്തില്‍ ബന്ധനസ്ഥനായോ? ഒരിക്കലും ആ ശരീരത്തില്‍ നിന്നും മോചനമില്ലേ?
മറിച്ച്, മരിച്ച യേശുവിന്‍റെ ആത്മാവ് വീണ്ടും ശരീരത്തില്‍ നിന്നു വിട്ടുപോയിട്ടുണ്ടെങ്കില്‍ പുനരുത്ഥാനം ശാശ്വതമായിരുന്നുവോ അതോ താല്‍ക്കാലികമോ? അദ്ദേഹം ശരീരത്തില്‍ ബന്ധനസ്ഥനായിരുന്നിട്ടില്ലെങ്കില്‍ അദ്ദേഹത്തിന്‍റെ രണ്ടാം മരണത്തിനുശേഷം ശരീരത്തിന് എന്തു സംഭവിച്ചു? എവിടെയാണ് അത് അടക്കം ചെയ്തത്? ഏതെങ്കിലും പുരാരേഖകളിലോ പുരാവൃത്തങ്ങളിലോ അത് സംബന്ധിച്ച രേഖകളുണ്ടാ?
ആദ്യകാലങ്ങളില്‍ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നില്ലങ്കിലും യേശുവിന്‍റെ പ്രഹേളികയെ സംബന്ധിച്ചും അദ്ദേഹത്തെ സംബന്ധിച്ചുമുള്ള എല്ലാ ചോദ്യങ്ങള്‍ക്കും ക്രിസ്ത്യന്‍ വൈദികന്‍മാര്‍ താത്വികമായ വിശദീകരണങ്ങളുമായി മല്‍പ്പിടുത്തം നടത്തിയതിന് പില്‍ക്കാല നൂറ്റാണ്ടുകള്‍ സാക്ഷ്യം വഹിച്ചതായി കാണുന്നു. യേശുവിന്‍റെ ശരീരത്തിന് എന്ത് സംഭവിച്ചു എന്നതിനെപറ്റിയുള്ള ഈ ചോദ്യങ്ങളില്‍ നിന്നു തലയൂരാന്‍ യേശു ആകാശത്തേക്ക് സശരീരം ഉയര്‍ന്നുപോകുന്നത് കണ്ടുവെന്ന് മാര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ അവസാനത്തെ പന്ത്രണ്ട് വചനങ്ങള്‍ യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെകൃത്രിമമായി എഴുത്തുകാര്‍ എഴുതിച്ചേര്‍ത്തതാണ്. എന്നിട്ട് യേശുവിന്‍റെ സ്വര്‍ഗ്ഗാ രോഹണം അവസാനമായി കണ്ടു എന്ന പ്രസ്താവം മാര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ അദ്ദേഹത്തിന്‍റെ പേരില്‍ വ്യാജമായി ആരോപിക്കുകയും ചെയ്യുന്നു. കൂട്ടിച്ചേര്‍പ്പുകള്‍ ലൂക്കോസിന്‍റെ സുവിശേഷിത്തയും വെറുതെ വിട്ടില്ല. അതില്‍ അവര്‍ 'സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു' (ലൂക്ക്: 24:51) എന്ന ഭാഗം വളരെ തന്ത്രപൂര്‍വ്വം എഴുതിച്ചേര്‍ത്തു. ഇപ്രകാരം യേശുവിനെ സംബന്ധിച്ചുള്ള എല്ലാ ചോദ്യങ്ങള്‍ക്കും എന്നെന്നേക്കുമായി അറുതിവരുത്തി. ചുരുക്കത്തില്‍ ക്രിസ്തുമതത്തെ അലട്ടിയിരുന്ന ഈയൊരു പ്രഹേളിക ഇപ്രകാരം പരിഹരിക്കപ്പെട്ടു. എന്നാല്‍, എന്ത് വിലയാണ് അവര്‍ അതിന് നല്‍കിയത്? യേശുവിന്‍റെ യഥാര്‍ത്ഥ ജീവിതത്തെ സംബന്ധിച്ച ഏറ്റവും പവിത്രമായ വസ്തുതകളെ ബലികഴിച്ചുകൊണ്ടാണ് അവര്‍ ഈ കൃത്യം നിര്‍വ്വഹിച്ചത്. കെട്ടുകഥകളുടെ ബലിവേദിയില്‍ യേശുവിന്‍റെ സത്യങ്ങള്‍ ഹോമിക്കപ്പെട്ടു. അന്നു മുതല്‍ ക്രിസ്തുമതം അതിന്‍റെ സത്യത്തില്‍ നിന്ന് കെട്ടു കഥകളിലേക്കുള്ള അപ്രതിരോധ്യവും അതിനിശിതവുമായ പരിണാമമുന്നേറ്റം തുടര്‍ന്നുകൊണ്ടിരിക്കുന്നു.
നമുക്ക് തീര്‍ച്ചയായും അറിയാം യേശുവിന്‍റെ ശരീരം കാണാത്ത തില്‍ യഹുദികള്‍ അസന്തുഷ്ടരും അസ്വസ്ഥരുമായിരുന്നു യേശുമരിച്ചു എന്നതിന് പൂര്‍ണ്ണമായ തെളിവ് അവര്‍ക്ക് ആവശ്യമായിരുന്നു. ഇതിന്നായി സര്‍വ്വാംഗീകൃതമായ ഒരു തെളിവ് അവര്‍ക്ക് വേണ്ടതുണ്ട്. അത് അദ്ദേഹത്തിന്‍റെ മൃതശരീരത്തിന്‍റെ സാന്നിദ്ധ്യമായിരുന്നു. പിലാത്താസിന്‍റെ മുമ്പില്‍ യാഹുദികള്‍ സമര്‍പ്പിച്ച പരാതിയില്‍ യേശു അപ്രത്യക്ഷനാകും എന്ന ഭീതി അവര്‍ പ്രകടിപ്പിച്ചിരുന്നു.
ഏറ്റവും സത്യസന്ധവും ലളിതവുമായ ഉത്തരമിതാണ്. എങ്ങനെ യായിരുന്നാലും ഇന്ന് വ്യാപകമായി വിശ്വസിക്കപ്പെടുന്നതുപോലെ യേശുകുരിശില്‍ മരിച്ചിട്ടില്ല എന്ന സത്യമാണ് നമുക്ക് മനസ്സിലാവുന്നത്. അതുകൊണ്ട് ശരീരം എവിടെപ്പോയി എന്ന ചോദ്യം തികച്ചും അപ്രസക്തമാണ്.
'ഇസ്രായേല്‍ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടു ക്കലേക്ക് ഞാന്‍ പോകും' എന്ന യേശുവിന്‍റെ വാഗ്ദാനം പാലിക്കാന്‍വേണ്ടി അദ്ദേഹം ജൂദിയ വിടേണ്ടതുണ്ട്. തീര്‍ച്ചയായും അദ്ദേഹം പിന്നീട്‌അവിടെ കാണപ്പെടാന്‍ സാധ്യതയില്ല.(തുടരും)
